Tag: balabhaskar
ബാലഭാസ്‌കറിന് നാടിന്റെ അന്ത്യാഞ്ജലി; യൂണിവേഴ്‌സിറ്റി കോളജില്‍ പൊതുദര്‍ശനത്തിനു വച്ചു, സംസ്‌കാരം നാളെ നടക്കും
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന് നാടിന്റെ അന്ത്യാഞ്ജലി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ അന്തരിച്ച യുവ സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സ്വന്തം കലാലയം കൂടിയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പൊതുദര്‍ശനത്തിനു വച്ചു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും പരിചയക്കാരും അല്ലാത്തവരുമായി നിരവധിപ്പേരാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരിക്കുന്നത്. സംസ്‌കാരം ബുധനാഴ്ച...
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കര്‍(40) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം.
വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ 12.57-നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന...
ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; ഭാര്യ ലക്ഷ്മിയും അപകടനില തരണം ചെയ്തു
തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ബാലഭാസ്‌കറിന് എയിംസിലെ വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെ കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടു.
എന്നാല്‍ വെന്റിലേറ്ററില്‍ തുടരുന്ന ബാലഭാസ്‌കര്‍ അപകടനില തരണം...
തേജസ്വിനിയുടെ മൃതദേഹം സംസ്‌കരിച്ചു; അവസാനമായി പിഞ്ചോമനയെ കാണാന്‍ കഴിയാതെ ബാലബാസ്‌കര്‍
തിരുവനന്തപുരം: കാറപകടത്തില്‍ പരിക്കേറ്റ് മരിച്ച വയലിനിസ്റ്റ് ബാലബാസ്‌കറിന്റെ മകള്‍ രണ്ടുവയസുകാരി തേജസ്വിനിയുടെ മൃതദേഹം സംസ്‌കരിച്ചു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അമ്മ ലക്ഷ്മിയെ കാണിച്ചതിന് ശേഷമാണ് തേജസ്വിനിയുടെ മൃതദേഹം സംസ്‌കരിച്ചത്. എന്നാല്‍ തന്റെ പിഞ്ചോമനയുടെ മുഖം ഒന്നുകൂടി കാണാന്‍ ബാലഭാസ്‌കറിന് സാധിച്ചില്ല. വട്ടിയൂര്‍ക്കാവ് തിട്ടമംഗലത്തുള്ള...
അച്ഛന്റെ വയലിന്‍ വായന കേട്ട് അമ്മയുടെ മാറത്ത് ചാഞ്ഞുറങ്ങുന്ന തേജസ്വിനി!!! വീഡിയോ വൈറല്‍
പാതിരയുടെ നിശബ്ദതയില്‍ അച്ഛന്‍ വയലിനില്‍ തന്ത്രികള്‍ മീട്ടുമ്പോള്‍ അതിന് കാതോര്‍ത്ത് ഉറങ്ങാനായിരുന്നു ജാനിക്കിഷ്ടം. എന്നാല്‍ അവള്‍ അവസാനമായി മിഴിയടച്ചപ്പോള്‍ മാത്രം അച്ഛന്‍ അരികിലില്ലായിരുന്നു. കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് അപ്പയുടേയും അമ്മയുടേയും പ്രിയപ്പെട്ട ജാനിയെ പുറത്തെടുക്കുമ്പോള്‍, ആ കുഞ്ഞ് ഹൃദയത്തില്‍ ജീവന്റെ തുടിപ്പ് ഒരല്‍പ്പം ബാക്കിയുണ്ടായിരുന്നിരിക്കണം....
‘ഇതിനെയെല്ലാം അതിജീവിച്ചു മടങ്ങി വരാനുള്ള ശക്തി ബാലുവിന് ദൈവം നല്‍കട്ടെ’ പ്രാര്‍ഥനയുമായി ശോഭന
കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥനയുമായി നടി ശോഭന. 'ബാലഭാസ്‌കറുടെ മകളുടെ വിയോഗത്തില്‍ അതിയായ ദുഖമുണ്ട്. ഒരിക്കലും നികത്താനാവാത്ത നഷ്ടമാണത്. ഇതിനെയെല്ലാം അതിജീവിച്ചു മടങ്ങി വരാനുള്ള ശക്തി കുടുംബത്തിന് ദൈവം നല്‍കട്ടെ' ശോഭന കുറിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് ശോഭന...
അപകടസമയത്ത് വണ്ടിയോടിച്ചിരുന്നത് ബാലഭാസ്‌കര്‍; ഭാര്യയും മകളും മുന്‍സീറ്റില്‍ ആയിരുന്നു ; ദൃക്‌സാക്ഷി പറയുന്നത് ഇങ്ങനെ…
മലയാളികളെ ദുഖത്തിലാഴ്ത്തിയ സംഭവമായിരുന്നു കഴിഞ്ഞദിവസം വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനുമുണ്ടായ അപകടം. അപകടം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്നയാള്‍ പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അപകടം നടക്കുമ്പോള്‍ ബാലഭാസ്‌ക്കറാണ് വണ്ടി ഓടിച്ചിരുന്നത് എന്ന് ദൃക്സാക്ഷിയായ നന്ദു എന്ന പ്രവീണ്‍ പറയുന്നു. ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വി ബാലയും മുന്നിലെ...
കണ്ണ് തുറന്നു, ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; മകളുടെ മൃതദേഹം തല്‍ക്കാലം സംസ്‌കരിക്കില്ല
തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി വൃത്തങ്ങള്‍. ബാലഭാസ്‌ക്കര്‍ ചെറുതായി കണ്ണ് തുറന്നതായും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നതായും ഭാര്യ ലക്ഷ്മിയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വന്നതായും ഇവരോട് അടുത്ത വൃത്തങ്ങള്‍...