Category: BREAKING NEWS

ആര്യയുടെ കണ്ണുനീര്‍ സര്‍ക്കാര്‍ കണ്ടു, ചികിത്സ ചെലവ് ഏറ്റെടുക്കുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

കട്ടിലില്‍ ഇരുന്ന് 'വേദനിക്കുന്നമ്മേ...'എന്ന് ഉറക്കെ കരയുന്ന ആര്യ എന്ന പെണ്‍കുട്ടിയെ നമ്മളെല്ലാവരും കണ്ണീരോടെ ഓര്‍ക്കുന്നുണ്ടാകും. കളിച്ച് നടക്കേണ്ട പ്രായത്തില്‍ ആര്യ രോഗത്തിന് അടിമപ്പെട്ടു. കണ്ണൂരുകാരിയായ ആര്യയ്ക്ക് പതിമൂന്ന് വയസ്സാണ്. ഒരു വര്‍ഷം മുന്‍പാണ് ആര്യ സ്‌കൂളില്‍ തലചുറ്റി വീഴുന്നത്. രക്താര്‍ബുദമാണെന്ന് സ്ഥിരീകരിച്ചതോടെ തിരുവന്തപുരം ആര്‍സിസിയിലേക്ക്...

കെട്ടിടത്തില്‍ നിന്നും താഴെവീണയാളെ ആശുപത്രിയില്‍ എത്തിക്കാതെ നോക്കി നിന്നുവെന്ന വാര്‍ത്ത, നടുക്കം ഉളവാക്കുന്നു, മലയാളികളെ ഇരുത്തിചിന്തിപ്പിക്കണമെന്ന് മുഖ്യമന്ത്രി

കൊച്ചി: കൊച്ചിയില്‍ കെട്ടിടത്തില്‍ നിന്നും താഴെവീണയാളെ ആശുപത്രിയില്‍ എത്തിക്കാതെ ജനക്കൂട്ടം നോക്കി നിന്നുവെന്ന വാര്‍ത്ത നടുക്കം ഉളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 15 മിനുട്ടോളം ഒരാള്‍ രക്തം വാര്‍ന്ന് തിരക്കേറിയ റോഡരികില്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ കിടന്നുവെന്നത് മലയാളികളെ ഇരുത്തി ചിന്തിപ്പിക്കണം. ആ ജീവന്‍ രക്ഷിക്കന്‍...

ദുരന്തം വിട്ടു മാറാതെ പുറ്റിങ്ങല്‍ ക്ഷേത്രം, ഉത്സവത്തോടനുബന്ധിച്ച് നിര്‍മ്മിച്ച സ്റ്റേജ് തകര്‍ന്ന് വീണു 9 പേര്‍ക്ക് പരിക്ക്

കൊല്ലം പരവൂര്‍ പുറ്റിങല്‍ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നിര്‍മ്മിച്ച സ്റ്റേജ് തകര്‍ന്ന് 9 പേര്‍ക്ക് പരിക്കേറ്റു.3 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 2 പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ നെടുങോലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. അമ്പല മുറ്റത്ത് ഏറ്റവും വലിയ നാടക...

വ്യാജരേഖ കേസ്: ടി.പി സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രിംകോടതി, പരാതിക്കാരന് 25,000 രൂപ പിഴ

ന്യൂഡല്‍ഹി: മുന്‍ പൊലിസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രിംകോടതി. വ്യാജരേഖയുണ്ടാക്കി സര്‍ക്കാരിനെ കബളിപ്പിച്ച് സാമ്പത്തികനേട്ടമുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കോടതി നടപടി.ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവെച്ചു. പരാതിക്കാരന്‍ 25,000 രൂപ പിഴയടയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വ്യാജ പരാതികള്‍ അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ചികിത്സയുടെ...

സുനന്ദപുഷ്‌കറുടെ മരണം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യം, സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയില്‍ സംശയപ്രകടിപ്പിച്ച് സുപ്രിം കോടതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹരജിയുടെ നിലനില്‍പില്‍ സുപ്രിംകോടതി സംശയമുന്നയിച്ചു. ഹരജി നിലനില്‍ക്കുമോയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ബോധിപ്പിക്കണമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.കേസിന്റെ കാര്യങ്ങളിലേക്കു കടക്കുന്നതിനു...

മുഖ്യമന്ത്രി സ്വേച്ഛാധിപതി; ഇതിനു തെളിവാണ് മൂന്നാര്‍ സംഭവം; ചൈന പോലെ ഇവിടെ ആകാന്‍ പറ്റില്ലെന്നും സിപിഐ

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ. മുഖ്യമന്ത്രി സ്വേച്ഛാധിപതിയെന്നാണ് സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലും തുടര്‍ന്ന് നടന്ന റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചയിലും വിശേഷിപ്പിച്ചത്.. മുഖ്യമന്ത്രി സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നതിനു തെളിവാണ് മൂന്നാര്‍ വിഷയമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റവന്യൂ മന്ത്രിയോട്...

ഇന്ത്യ കുതിക്കും; ജിഡിപി വളര്‍ച്ച 7.5% വരെ ഉയരുമെന്ന് സാമ്പത്തിക സര്‍വേ

ന്യൂഡല്‍ഹി: വരുന്ന സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച 7-–7.5% വരെ ഉയരുമെന്ന് സാമ്പത്തിക സര്‍വേ. ഉയര്‍ന്ന ഇന്ധനവില പ്രധാന ആശങ്കയാണെന്നും സര്‍വേയില്‍ പറയുന്നു. 2017 - 18 സാമ്പത്തിക വര്‍ഷം 6.75% ആയി ജിഡിപി ഉയരും. ഇന്ത്യയെ എത്രയും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഈ...

സാങ്കേതിക വിദ്യയ്ക്ക് ഊന്നല്‍; എല്ലാവര്‍ക്കും വീട്, ചികിത്സാ ചെലവ് കുറയ്ക്കും, മുത്തലാഖ് ബില്‍ പാസാക്കും; പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് 2018 നിര്‍ണ്ണായകമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. മുത്തലാഖ് ബില്‍ പാസാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും രാഷ്ട്രപതി പറഞ്ഞു. സാമ്പത്തിക, സാമൂഹിക ജനാധിപത്യമില്ലാതെ രാഷ്ട്രീയ ജനാധിപത്യം അസ്ഥിരമാണെന്ന് ബാബാ സാഹബ് അംബേദ്കര്‍ പറയാറുണ്ടായിരുന്നുവെന്ന് രാഷ്ട്രപതി...

Most Popular

G-8R01BE49R7