Category: BREAKING NEWS

യുഎസില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി

വാഷിങ്ടന്‍: ധനകാര്യ ബില്‍ പാസാകാത്തതിനെ തുടര്‍ന്ന് യുഎസില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി. കോണ്‍ഗ്രസിലെ ഒരേയൊരു സെനറ്ററിന്റെ എതിര്‍പ്പാണ് പ്രതിസന്ധിയുണ്ടാകാന്‍ കാരണം. മൂന്നാഴ്ചയ്ക്കിടെ യുഎസില്‍ ഉടലെടുത്തിരിക്കുന്ന രണ്ടാമത്തെ സാമ്പത്തിക പ്രതിസന്ധിയാണിത്. ബില്‍ പാസാക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ജനുവരിയിലും ഫെഡറല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സ്തംഭിച്ചിരുന്നു. ഇത്തവണ ബില്ലിനെ എതിര്‍ത്തു...

കെഎസ്ആര്‍ടിസിക്കു പിന്നാലെ വൈദ്യുതി ബോര്‍ഡും പ്രതിസന്ധിയില്‍

തിരുവനന്തപുരം: പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി മുന്‍ജീവനക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ വൈദ്യുതി ബോര്‍ഡിലും പെന്‍ഷന്‍ വിതരണം തടസപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍. കടുത്ത സാമ്പത്തിക ഞെരുക്കം കാരണം ജീവനക്കാരുടെ മാസ്റ്റര്‍ പെന്‍ഷന്‍ ട്രസ്റ്റില്‍ ബോര്‍ഡിന്റെ വിഹിതം നിക്ഷേപിക്കാന്‍ കഴിയില്ലെന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ തന്നെ വ്യക്തമാക്കുന്നു....

സമാധാനം കെടുത്തുന്നവര്‍ക്ക് എതിരേ തോക്ക് ഉപയോഗിക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി

ഗോരഖ്പുര്‍: ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വിവാദമാകുന്നതിനിടെ ഇതിനെതിരേ നടപടി കര്‍ശനമാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തോക്കിന്റെ ഭാഷ മാത്രം മനസ്സിലാകുന്നവര്‍ക്ക് അതേ രീതിയിലായിരിക്കും മറുപടിയെന്നു യോഗി ആദിത്യനാഥ് പറഞ്ഞു. 'സംസ്ഥാനത്തെ എല്ലാവര്‍ക്കും സുരക്ഷ ഉറപ്പാക്കും. ഇതിനിടെ ആരെങ്കിലും തോക്കു കൊണ്ടു സമൂഹത്തിന്റെ സമാധാനം ഇല്ലാതാക്കാമെന്നു...

മോദി വീണ്ടും വിദേശയാത്രയ്ക്ക്… ഇത് ചരിത്ര സന്ദര്‍ശനം..! പോകുന്ന രാജ്യങ്ങള്‍…

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശയാത്രയിലേക്ക്... പലസ്തീനിന്‍ സന്ദര്‍ശനത്തിനാണ് ഇന്ന് മോദി യാത്രതിരിക്കുന്നത്. ഇതാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരവേല്ക്കാന്‍ ഒരുങ്ങുകയാണ് പലസ്തീന്‍. ചരിത്ര സന്ദര്‍ശനത്തിന് തിരിക്കുന്ന നരേന്ദ്ര മോദി ജോര്‍ദ്ദാന്‍ വഴിയാകും പലസ്തീനില്‍ എത്തുക. നരേന്ദ്ര മോദിയെ ശ്രേഷ്ഠ അതിഥി എന്നാണ്...

ഓഹരി വിപണിയില്‍ വീണ്ടും വന്‍ ഇടിവ്

മുംബൈ: തുടര്‍ച്ചയായ ഏഴു പ്രവൃത്തി ദിനങ്ങളില്‍ തിരിച്ചടി ഉണ്ടായതിനു ശേഷം വ്യാഴാഴ്ച ചെറിയ നേട്ടത്തില്‍ വ്യാപാരമവസാനിച്ച ഓഹരിവിപണിക്ക് ഇന്നു കനത്ത ഇടിവ്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ സെന്‍സെക്‌സ് 503.66 പോയിന്റ് ഇടിഞ്ഞ് 33,909ല്‍ വ്യാപാരം തുടങ്ങി. ദേശീയ ഓഹരിസൂചികയായ നിഫ്റ്റിയിലും കനത്ത നഷ്ടമാണിന്നു രേഖപ്പെടുത്തിയിരിക്കുന്നത്....

ഇത് അഴിമതിക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാരോ..?

തിരുവനന്തപുരം: അഴിമതി അനുവദിക്കില്ലെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍കകാരിന്റെ നടപടികള്‍ക്കെതിരേ ചോദ്യമുയരുന്നു. അഴിമതിക്കേസുകളില്‍ പ്രതിസ്ഥാനത്തുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിചാരണയ്ക്ക് അനുമതിതേടിയുള്ള അപേക്ഷകളില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. ഇതോടെ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായ നൂറിലേറെ കേസുകളിലാണു വിചാരണ സ്തംഭിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍ മുതല്‍ പൊതുപ്രവേശന...

കൊല്‍ക്കത്തയ്‌ക്കെതിരെ ഒടുവില്‍ കേരളത്തിനു സമനില, സെമി സാധ്യതകള്‍ക്ക് കരിനിഴല്‍ വീണു

കൊല്‍ക്കത്ത: ഐഎസ്എല്ലിലെ നിര്‍ണായക മത്സരത്തില്‍ എടികെയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിനു സമനില. രണ്ടു ഗോളുകളാണ് ഇരുടീമുകളും നേടിയത്. 36-ാം മിനിറ്റില്‍ ഗുയോണ്‍ ബാല്‍വിന്‍സണിലൂടെ മുന്നിലെത്തിയ കേരളത്തിന് നാല് മിനിറ്റു മാത്രമാണ് ലീഡ് നിലനിര്‍ത്താനായത്. മലയാളി താരം പ്രശാന്ത് നല്‍കിയ പന്ത് തലകൊണ്ട് എടികെ പോസ്റ്റിലേക്ക് നിറയൊഴിച്ചാണ്...

കെഎസ്ആര്‍ടിസി പെന്‍ഷന്‍, കുടിശ്ശിക കൊടുത്തുതീര്‍ക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍: 600 കോടി രൂപ വായ്പയെടുക്കും

കൊച്ചി: കെ.എസ്.ആര്‍.ടി.സി മുന്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ കുടിശിക ഉടന്‍ തന്നെ കൊടുത്തു തീര്‍ക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 2018 ജൂലൈ വരെയുള്ള പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ക്കാന്‍ 600 കോടി രൂപ വായ്പയെടുക്കും. ഇതിനായി സഹകരണ ബാങ്കുകളെ ഉള്‍പ്പെടുത്തി...

Most Popular