Category: SPORTS

ആദ്യപോരാട്ടത്തില്‍ അര്‍ജന്റീനയെ പിടിച്ചുകെട്ടി ഐസ്ലന്‍ഡ് ;1-1

മോസ്‌ക്കോ: റഷ്യന്‍ ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ ആദ്യപോരാട്ടത്തില്‍ മിനിറ്റുകള്‍ക്കുളളില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഐസ്‌ലന്‍ഡ് ഗോള്‍ മടക്കി. 24 ാം മിനിറ്റലാണ് ഐസ്‌ലന്‍ഡിന്റെ സമനില ഗോള്‍ പിറന്നത്.110ാം നമ്പര്‍ താരം ഫിന്‍ബോഗന്‍സിന്റെ ഗോളിലാണ് ഐസ്‌ലന്‍ഡ് കളി സമനിലയാക്കിയത്‌.ബോക്‌സിന്റെ ഇടതുഭാഗത്ത് നിന്ന് സിഗുഡ്‌സന്‍ പോസ്റ്റിന് സമാന്തരമായി നീട്ടിയ പാസ്...

കങ്കാരുക്കളെ തകര്‍ത്ത് ഫ്രഞ്ച് പട, ഫ്രാന്‍സ് ഓസ്ട്രേലിയയെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്

കസാന്‍: മുന്‍ ചാംപ്യന്മാരുടെ മുന്നേറ്റത്തിന്റെ നിമിഷങ്ങളായിരുന്നു ഓസ്ട്രേലിയയുമായുള്ള ആദ്യ മത്സരത്തിന്റെ തുടക്കങ്ങള്‍. മുന്‍ ചാംപ്യന്മാരെന്ന പേരിനൊത്ത പൊരിമ പുറത്തെടുത്തപ്പോള്‍ ഓസ്ട്രേലിയയ്ക്ക് നിലത്തുറയ്ക്കാനായില്ല. തുടരെ തുടരെ നിരവധി മുന്നേറ്റങ്ങളാണ് ഫ്രഞ്ച് പട നടത്തിയത്. മത്സരത്തില്‍ ഫ്രാന്‍സ് ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ആദ്യ പത്തു മിനുറ്റില്‍...

ആദ്യ ഗോളിന് ശേഷമുള്ള റൊണാള്‍ഡോയുടെ വിചിത്ര ആക്ഷന്റെ അര്‍ഥം ഇതാണ്!!!

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ലോകകപ്പില്‍ നിര്‍ണ്ണായക മത്സരമായിരുന്നു സ്പെയിനും-പോര്‍ച്ചുഗലും തമ്മില്‍ നടന്നത്. ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്പെയിനും തമ്മിലായിരുന്നു പോരാട്ടം. റാമോസും ഇനിയേസ്റ്റയും കോസ്റ്റെയും നേരിടാന്‍ റൊണാള്‍ഡോ എന്ന മാന്ത്രികന്‍ മാത്രമായ അവസ്ഥ. പക്ഷെ ആ ഒറ്റയാന്‍ തന്നെ പോരാട്ടത്തിന്റെ ആദ്യ നാലാം മിനിറ്റില്‍...

ഈ ലോകകപ്പിലെ ആദ്യ പോരാട്ടത്തിനൊരുങ്ങി അര്‍ജന്റീന; എല്ലാ കണ്ണുകളും മെസിയിലേക്ക്

സോച്ചി: റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ കന്നി പോരാട്ടം ഇന്ന്. ഐസ്ലന്‍ഡാണ് എതിരാളി. മോസ്‌കോയിലെ സ്പാര്‍ട് അരീന സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം 6.30നാണ് മത്സരം. സൂപ്പര്‍ താരം ലയണല്‍ മെസിയാണ് ഇന്ന് ഏവരുടെയും ശ്രദ്ധാകേന്ദ്രം. പോര്‍ച്ചുഗല്‍-സ്പെയ്ന്‍ സൂപ്പര്‍ പോരാട്ടം സമനിലയിലായി(33). ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് നേട്ടം...

ഈ ലോകകപ്പിലെ ആദ്യത്തെ ഹാട്രിക് കുറിച്ച് റൊണാള്‍ഡോ; സ്‌പെയിന്‍- പോര്‍ച്ചുഗല്‍ പോരാട്ടം സമനിലയില്‍ (വീഡിയോ)

സോച്ചി: കരുത്തന്‍മാരുടെ പോരാട്ടത്തില്‍ ആവേശം ഒട്ടും കുറഞ്ഞില്ല. ഇരുടീമുകളും മികച്ച ഏറ്റുമുട്ടല്‍നടത്തി. ഒടുവില്‍ സമനിലയില്‍ ഒതുങ്ങി. ഈ പോരാട്ടം റൊണാള്‍ഡോയും റാമോസും തമ്മിലായിരുന്നില്ല. റൊണാള്‍ഡോയും സ്‌പെയിനും തമ്മിലായിരുന്നു. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് കുറിച്ച സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ സ്‌പെയിനെതിരെ പോര്‍ച്ചുഗലിന്...

ഈ ലോകകപ്പിലെ ആദ്യ സെല്‍ഫ് ഗോള്‍; അധിക സമയത്തെ അബദ്ധം; ഇറാനെതിരേ മോറോക്കയ്ക്ക് പിഴച്ചു

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: 2018 ലോകകപ്പിലെ ആദ്യ സെല്‍ഫ് ഗോള്‍ പിറന്നു. ഇറാനെതിരായ മത്സരത്തില്‍ അധികസമയത്തെ അബദ്ധത്തിലൂടെ മോറോക്കോയ്ക്ക് തോല്‍വി. കളി ആരംഭിച്ചതുമുതല്‍ മികച്ച കളിയിലൂടെ ആകര്‍ഷിച്ച മൊറോക്കോയ്ക്ക് ഒടുവില്‍ പിഴച്ചു.. കൂടുതല്‍ സമയവും കാഴ്ചക്കാരുടെ റോളില്‍ ആയിരുന്നു ഇറാന്‍. എന്നിട്ടും, ഇന്‍ജുറി ടൈമില്‍ മൊറോക്കോ...

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; 19 ദശലക്ഷം യൂറോ പിഴയും ഒടുക്കണം

ലോകകപ്പ് മത്സരത്തിന്റെ ആവേശമെങ്ങും ഉയര്‍ന്നിരിക്കേ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അത്രസുഖകരമല്ലാത്ത വാര്‍ത്തയാണ് പുറത്തുവരുന്നത്. റൊണാള്‍ഡോയ്ക്ക് രണ്ട് വര്‍ഷത്തെ തടവും 18.8 ദശലക്ഷം യൂറോ പിഴയും സ്പാനിഷ് കോടതി വിധിച്ചു. സ്പാനിഷ് സര്‍ക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിച്ചതിനാണ് താരത്തിന് കനത്ത ശിക്ഷ വിധിച്ചത്....

അവസാന നിമിഷം കൈവിട്ട് ഈജിപ്ത്; ഒരു ഗോളിന്റെ ജയവുമായി ഉറുഗ്വേയുടെ വരവ്

എകാതെറിന്‍ബര്‍ഗ്: കളിയുടെ അവസാനഘട്ടംവരെ ഉറുഗ്വേയെ വരിഞ്ഞു മുറുക്കിയ ഈജിപ്തിന് ഒരു നിമിഷം പിഴച്ചു. ഒരു ഗോളിന്റെ ജയവുമായി ഉറുഗ്വേ ലോകകപ്പില്‍ വരവറിയിച്ചു. ലൂയി സുവാരസും എഡിസന്‍ കവാനിയും ഉള്‍പ്പെട്ട സൂപ്പര്‍താര നിരയെ 88 മിനിറ്റോളം പിടിച്ചുകെട്ടിയിട്ടെങ്കിലും അവസാന നിമിഷം വഴങ്ങിയ ഒരേയൊരു ഗോളില്‍ ഈജിപ്തിന്...

Most Popular

G-8R01BE49R7