Category: PRAVASI

സൗദിയില്‍ നിന്ന് കൂടുതല്‍ വിമാനം അനുവദിക്കണം:  മുഖ്യമന്ത്രി

സൗദിഅറേബ്യയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി വന്ദേഭാരത് മിഷന്‍റെ ഭാഗമായി കൂടുതല്‍ ഫ്ളൈറ്റുകള്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സൗദിയില്‍ നിന്ന് തിരിച്ചുവരാന്‍ 87,391 മലയാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ 13,535 പേര്‍ക്ക് മാത്രമാണ് വരാന്‍ കഴിഞ്ഞത്....

പെണ്‍കുട്ടികള്‍ക്കൊപ്പം മോശം ദൃശ്യങ്ങളെടുത്ത് വന്‍തുക ആവശ്യപ്പെടും; ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ 20 അംഗ സംഘം ദുബായില്‍ പിടിയില്‍

സമൂഹ മാധ്യമങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍ക്ക് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്–സൂക്ഷിക്കുക, പെണ്‍കുട്ടികളുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ വലവീശിയിരിപ്പുണ്ട്. പലതരം സൈബര്‍ തട്ടിപ്പുകള്‍ നടത്തി വന്ന 20 അംഗ ആഫ്രിക്കന്‍ സംഘത്തെ കഴിഞ്ഞ ദിവസങ്ങളിലായി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ദുബായ് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സ്...

പ്രവാസി കൊവിഡ് ധനസഹായ വിതരണം ആരംഭിച്ചു

പ്രവാസി കൊവിഡ് ധനസഹായ വിതരണം ആരംഭിച്ചു. ജനുവരി ഒന്നിന് ശേഷം തൊഴില്‍ വിസ, കാലാവധി കഴിയാത്ത പാസ്പോര്‍ട്ട് എന്നിവയുമായി നാട്ടില്‍ വരുകയും ലോക്ക് ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാത്തതുമായ പ്രവാസി മലയാളികള്‍ക്കാണ് സര്‍ക്കാര്‍ നോര്‍ക്ക വഴി പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായം വിതരണം ചെയ്തു...

പ്രവാസികള്‍ക്കായി ഡ്രീം കേരള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശത്തുനിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രൊഫഷണലുകളും വിവിധ തൊഴില്‍ മേഖലകളില്‍ അന്താരാഷ്ട്ര തലത്തില്‍ വൈദഗ്ധ്യം നേടിയവരും സംരഭകത്വ മേഖലയില്‍ പരിചയമുള്ളവരുമായ പ്രവാസികളുടെ കഴിവുകള്‍ സംസ്ഥാനത്തിന്റെ ഭാവിക്കുവേണ്ടി ഉപയോഗിക്കുക...

ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

ഗള്‍ഫില്‍ രണ്ടു മലയാളികള്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം സ്വദേശി ഖത്തീഫിലും കോട്ടയം സ്വദേശി റിയാദിലുമാണ് മരിച്ചത്. മലപ്പുറം തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി പൊക്കാട്ടുങ്ങല്‍ അബ്ദുല്‍ അസീസ് (43) അണ് ഖത്തീഫില്‍ കോവിഡ് ബാധിച്ച് മരിച്ചത്. പനിയും ചുമയും ശ്വാസ തടസ്സവുമായി ഒരാഴ്ച...

വെള്ളം പോലും നല്‍കിയില്ല; വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടില്‍ കയറ്റാതെ ബന്ധുക്കള്‍

വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടില്‍ കയറ്റാന്‍ ബന്ധുക്കള്‍ അനുവദിച്ചില്ല. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി ക്വാറന്റീന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. എടപ്പാള്‍ സ്വദേശിയായ യുവാവാണ് പുലര്‍ച്ചെ 4ന് വിദേശത്തു നിന്നു വീട്ടിലെത്തിയത്. എത്തുന്ന വിവരം വീട്ടില്‍ അറിയിച്ചിരുന്നു. എന്നാല്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവര്‍ വീട്ടില്‍...

യുഎഇയില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ ഇനി എംബസിയുടെ അനുമതി വേണ്ട

വന്ദേഭാരത് മിഷന്‍ വിമാനങ്ങളില്‍ യു എ ഇയില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ ഇനി എംബസിയുടെ അനുമതി വേണ്ട. എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വഴി നേരിട്ട് ടിക്കറ്റ് എടുക്കാം. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വഴിയും ഓഫീസ് മുഖേനയും ടിക്കറ്റെടുക്കാം. ജൂലൈ...

കോഴിക്കോട് സ്വദേശിയായ ഒരു യാത്രക്കാരിയുമായി ചാര്‍ട്ടേഡ് വിമാനം അബുദാബിയിലേക്കു പറന്നു

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഒരു യാത്രക്കാരിയുമായി ചാര്‍ട്ടേഡ് വിമാനം അബുദാബിയിലേക്കു പറന്നു. 15 പേര്‍ക്ക് യാത്ര ചെയ്യാവുന്ന കുഞ്ഞുവിമാനമാണ് യാത്രക്കാരിക്കുവേണ്ടി അബുദാബിയില്‍നിന്ന് കരിപ്പൂരിലെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 11ന് എത്തി 11.37നു യാത്രക്കാരിയുമായി വിമാനം പറന്നു. കോഴിക്കോട് സ്വദേശിയായ യാത്രക്കാരിയുടെ കുടുംബം അബുദാബിയിലാണ്. വിദേശ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യുഎഇയില്‍...

Most Popular