Category: National

ആംആദ്മി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഉത്തർപ്രദേശിൽ ആംആദ്മി പാർട്ടി നേതാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുരാരി ലാൽ ജെയിനെയാണ് ലളിത്പൂരിന് സമീപം ഒരു പാലത്തിന് താഴെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ബാഗും കണ്ടെത്തി. അപകടത്തെ തുടർന്നാണ് മുരാരി ലാൽ മരിച്ചതെന്ന് ഉത്തർപ്രദേശ് പൊലീസ് പറഞ്ഞു. എന്നാൽ എങ്ങനെയാണ്...

കലാപത്തിന് ആഹ്വാനം; ബിജെപി നേതാവിനെതിരെ നടപടി വേണമെന്ന് ഗൗതം ഗംഭീർ

ഡൽഹിയിലെ പൗരത്വ പ്രക്ഷോഭത്തിനെതിരെ തെരുവിലിറങ്ങാൻ സംഘ്പരിവാർ പ്രവർത്തകരോട് ആവശ്യപ്പെടുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത ബിജെപി നേതാവ് കപിൽ മിശ്രക്കെതിരെ ഗൗതം ഗംഭീർ എംപി. കപിൽ മിശ്രയുടെ പ്രസ്താവന അംഗീകരിക്കാൻ കഴിയില്ലെന്ന് ഗൗതം ഗംഭീർ കുറ്റപ്പെടുത്തി. കപിൽ മിശ്രക്കെതിരെ നടപടി വേണമെന്നും ഗൗതം ഗംഭീർ ആവശ്യപ്പെട്ടു....

ടീം സെലക്ഷന്‍ എനിക്ക് മനസ്സിലാകുന്നില്ല; കപില്‍ ദേവ്

വെല്ലിങ്ടൺ ടെസ്റ്റില്‍ ന്യൂസിലാൻഡിനെതിരായ പരാജയത്തിന് പിന്നാലെ ടീം മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ കപിൽ ദേവ്. ഓരോ കളിയിലും ഓരോ ഇലവനെ ഇറക്കുന്നതിനെതിരെയാണ് കപിൽ ദേവിന്റെ പ്രതികരണം. ''എന്തിനാണ് ടീമില്‍ നിരന്തരം മാറ്റങ്ങള്‍ വരുത്തുന്നതെന്ന് മനസ്സിലായിട്ടില്ല. ടീമില്‍ ആരും സ്ഥിരമല്ല. സ്വന്തം സ്ഥാനത്ത് സുരക്ഷിതത്വം തോന്നിയില്ലെങ്കില്‍...

ഡൽഹിയിൽ വീണ്ടും സംഘർഷം; അതിർത്തികൾ അടയ്ക്കുമെന് കെജ്‌രിവാൾ; നിരോധനാജ്ഞ ഒരു മാസത്തേക്ക് നീട്ടി

ഡൽഹിയിൽ വീണ്ടും സംഘർഷം. ഗോകുൽപുരിയിലെ മുസ്തഫാബാദിലാണ് സംഘർഷമുണ്ടായത്. നിരോധനാജ്ഞ ഒരു മാസത്തേക്ക് കൂടി നീട്ടി. സംഘർഷം കണക്കിലെടുത്ത് ഡൽഹിയിൽ കേന്ദ്രസേനയെ വിന്യസിക്കാൻ തീരുമാനിച്ചു. 35 കമ്പനി അർധസൈനിക വിഭാഗത്തെയാണ് വിന്യസിക്കുക. അതേസമയം, സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. 150ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. അതിനിടെ ഡൽഹിയിൽ സംഘർഷം നിയന്ത്രിക്കാൻ...

പൗരത്വ നിയമത്തെ ചൊല്ലി സംഘര്‍ഷം; അക്രമത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി

ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അതിനിടെ 12 മണിക്കൂറിനുള്ളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ടാം അടിയന്തര യോഗം വിളിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ലഫ്. ഗവര്‍ണറും യോഗത്തില്‍...

ഡല്‍ഹി സംഘര്‍ഷത്തില്‍ മരണം നാലായി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ നാല് മരണം. ഇവരില്‍ ഒരാള്‍ ഡല്‍ഹി പോലീസിലെ ഹെഡ് കോണ്‍സ്റ്റബിളും മൂന്നുപേര്‍ സാധാരണക്കാരുമാണ്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു ഉന്നതപോലീസ് ഉദ്യോഗസ്ഥന്‍ ചികിത്സയിലാണ്. ഗോകുല്‍പുരിയില്‍ വെച്ചാണ് ഡി.സി.പി. റാങ്കിലുള്ള ഇദ്ദേഹത്തിന് പരിക്കേറ്റത്....

ട്രംപിന്റെ സന്ദര്‍ശനത്തിനിടെ ഡല്‍ഹിയില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനിടെ രാജ്യതലസ്ഥാനത്ത് വീണ്ടും സംഘര്‍ഷം. ഡല്‍ഹിയിലെ ഭജന്‍പുര, മൗജ്പുര്‍, ജാഫറാബാദ് തുടങ്ങിയ മേഖലകളിലാണ് തിങ്കളാഴ്ച വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സി.എ.എ. വിരുദ്ധ പ്രക്ഷോഭകരും അനുകൂലികളും തുടര്‍ച്ചയായ രണ്ടാംദിവസവും ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടതായും മറ്റൊരു മുതിര്‍ന്ന...

രാവിലെ 320, ഉച്ചയ്ക്ക് 200; ഇന്ന് മൊത്തം കൂടിയത് 500 രൂപ; സ്വര്‍ണവില കുതിക്കുന്നു.., പവന് 32,000 ആയി

റെക്കോഡുകള്‍ ഭേദിച്ച് ദിനംപ്രതി സ്വര്‍ണവില കുതിക്കുന്നു. തിങ്കളാഴ്ച രാവിലെ 320 രൂപയും ഉച്ചകഴിഞ്ഞ് 200 രൂപയുംകൂടി 32,000 രൂപയായി. ഇതോടെ ഗ്രാമിന്റെ വില 4000 രൂപയുമായി. തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. ശനിയാഴ്ച 200 രൂപയും വെള്ളിയാഴ്ച 400 രൂപയും വര്‍ധിച്ചിരുന്നു. 20...

Most Popular