Category: Kerala

സംസ്ഥാനത്തിന്റെ വിവിധ അതിര്‍ത്തികളില്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു

ഇതര സംസ്ഥാനത്തുനിന്നു രജിസ്‌ട്രേഷനും അംഗീകൃത പാസും ഇല്ലാതെയെത്തുന്നവരെ കടത്തി വിടേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം വന്നതോടെ സംസ്ഥാനത്തിന്റെ വിവിധ അതിര്‍ത്തികളില്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. മുത്തങ്ങയില്‍ തിരക്ക് കുറവുണ്ടെങ്കിലും മഞ്ചേശ്വരം, വാളയാര്‍ ചെക്ക് പോസ്റ്റുകളില്‍ ഒട്ടേറെ പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ വാളയാറാണ് ഏറ്റവും കൂടുതല്‍ ആളുകളുള്ളത്....

പ്ലാസ്മ ചികിത്സയ്ക്ക് കേരളത്തിന് അനുമതിയില്ല; ശീചിത്രയും തിരുവനന്തപുരം മെഡിക്കല്‍ കോളജും തമിഴ്‌നാടിന്റെ പട്ടികയില്‍

കോട്ടയം : കൊറേണ വൈറസിനെതിരെ പ്ലാസ്മ ചികിത്സയുടെ പ്രായോഗിക പരീക്ഷണം (പ്ലാസിഡ് ട്രയല്‍) നടത്താന്‍ കേരളത്തിലെ ഒരു സ്ഥാപനത്തിനും ആദ്യഘട്ടത്തില്‍ ഐസിഎംആര്‍ അനുമതിയില്ല. രാജ്യത്തെ 21 സ്ഥാപനങ്ങള്‍ക്കാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അനുമതി നല്‍കിയിരിക്കുന്നത്. ഗുജറാത്ത് (4), രാജസ്ഥാന്‍ (2), മഹാരാഷ്ട്ര...

ക്വാറന്റീന്‍ കേന്ദ്രം സംബന്ധിച്ച് സര്‍വത്ര ആശയക്കുഴപ്പം: ക്വാറന്റീന്‍ കേന്ദ്രമായി ലോഡ്ജ്, അമ്പരന്ന് ഉടമ

കണ്ണൂര്‍: ഇതര സംസ്ഥാനങ്ങളില്‍നിന്നു മടങ്ങിയെത്തുന്ന മലയാളികളെ താമസിപ്പിക്കുന്നതിനുള്ള ക്വാറന്റീന്‍ കേന്ദ്രം സംബന്ധിച്ച് സര്‍വത്ര ആശയക്കുഴപ്പം ഉ്ള്ളതായി റിപ്പോര്‍ട്ട്. വാളയാര്‍ അതിര്‍ത്തി വഴി ചെന്നൈയില്‍നിന്നെത്തിയ (റെഡ് സോണ്‍) കണ്ണൂരിലെ കുടുംബത്തോടു ക്വാറന്റീനു വേണ്ടി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത് കണ്ണൂരിലെ ഒരു ലോഡ്ജ് ആയിരുന്നു. എന്നാല്‍ ഇക്കാര്യം ഇന്നലെ...

ഞായറാഴ്ച പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍…അറിയാം

തിരുവനന്തപുരം: ഞായറാഴ്ച പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക് ഡൗണ്‍ വിവേചനപൂര്‍വം നടപ്പാക്കേണ്ടതാണെന്നും തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട വ്യവസായങ്ങള്‍ക്കും അവശ്യം വേണ്ട ഭക്ഷണശാലകള്‍ക്കും ഇളവുനല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അതു സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ണതോതില്‍...

രോഗവ്യാപനം തടയാന്‍ ഊണും ഉറക്കവുമില്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍ കഷ്ടപ്പെടുമ്പോള്‍..റെഡ് സോണ്‍ നിന്നെത്തിയ 117 വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ ക്വാറന്റീനില്‍ പോകാത്തതായി കണ്ടെത്തല്‍

പാലക്കാട് : തമിഴ്‌നാട്ടിലെ റെഡ് സോണ്‍ ജില്ലയായ തിരുവള്ളൂരില്‍ നിന്നു കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലേക്കെത്തിയ 117 വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ക്വാറന്റീനില്‍ പോയില്ലെന്നു വ്യക്തമായതോടെ ആശങ്ക. 34 വിദ്യാര്‍ഥികളെ കണ്ടെത്താന്‍ കോട്ടയം ജില്ലാ ഭരണകൂടം ശ്രമം ആരംഭിച്ചു. ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെട്ട 4...

കോവിഡ് 19 നിരീക്ഷണ കേന്ദ്രത്തില്‍നിന്നു മുങ്ങിയ ദമ്പതികളെ ഗൂഗിള്‍ പൂട്ട് ഉപയോഗിച്ച് പൊക്കി

കൊല്ലം: കൊറോണ നിരീക്ഷണ കേന്ദ്രത്തില്‍നിന്നു മുങ്ങിയ ദമ്പതികളെ ഗൂഗിള്‍ പൂട്ട് ഉപയോഗിച്ച് പൊക്കി. നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയവേ മുങ്ങിയ ബംഗളൂരില്‍ നിന്നെത്തിയ ദമ്പതികളെയാണ് കൊല്ലം ആര്‍.ഡി.ഒ. എം.എ.റഹിം ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് തെരഞ്ഞു പിടിച്ചത്. ഇന്നലെ പുലര്‍ച്ചെ ഹോട്ടലില്‍ എത്തിയെങ്കിലും കുറച്ച്...

രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 60000ത്തിലേയ്ക്ക്; മരണ സംഖ്യ 1981 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 60000ത്തിലേയ്ക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3320 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 59,662ല്‍ എത്തി. 95 പേര്‍ കൂടി മരണമടഞ്ഞു. ഇതോടെ മരണസംഖ്യ 1981 ആയി. 17,847...

പ്രവാസികള്‍ക്ക് കേന്ദ്രം നിശ്ചയിച്ചത് 28 ദിവസത്തെ ക്വാറന്റീന്‍, വ്യവസ്ഥകള്‍ ലംഘിച്ചത് കേരളം മാത്രം, ഇത് അപകടം ക്ഷണിച്ചു വരുത്തുമോ?

ന്യൂഡല്‍ഹി : വിദേശത്തു നിന്നു തിരിച്ചെത്തുന്നവര്‍ 28 ദിവസത്തെ ക്വാറന്റീനില്‍ കഴിയണം എന്ന് കേന്ദ്രസര്‍ക്കാരിന്റെ വ്യക്തമായ നിര്‍ദ്ദേശം. വിദേശത്തു നിന്ന് വിമാനത്തിലോ കപ്പലിലോ ഇന്ത്യയില്‍ എത്തുന്നവര്‍ ആദ്യത്തെ 14 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും അതിനു ശേഷം പരിശോധനയില്‍ നെഗറ്റീവ് എന്നു കാണുന്നവര്‍ വീട്ടില്‍ അടുത്ത...

Most Popular