Category: LATEST NEWS

തീപ്പൊരി ഐറ്റവുമായ് മമ്മൂട്ടിയുടെ ‘ടർബോ’ ട്രെയിലർ എത്തി; ചിത്രം മേയ് 23 ന് റീലീസ്

കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ട്രെയിലർ റിലീസായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചാണ് ട്രെയിലർ റിലീസ് ചെയ്തത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന...

ട്രെയിനിൽ വീണ്ടും ടി.ടി.ഇ ക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ

തിരൂർ: ട്രെയിനിൽ വീണ്ടും ടി.ടി.ഇക്ക് നേരെ ആക്രമണം. സ്ലീപ്പർ ക്ലാസ് ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ ആണ് ടി.ടി.ഇയെ ക്രൂരമായി മർദ്ദിച്ചത്. രാജസ്ഥാന്‍ സ്വദേശിയായ ടി.ടി.ഇ. വിക്രം കുമാര്‍ മീണയ്ക്കാണ് ഡ്യൂട്ടിക്കിടെ മര്‍ദനമേറ്റത്. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസില്‍ തിരൂരില്‍വെച്ചായിരുന്നു സംഭവം. ടി.ടി.ഇ.യെ ആക്രമിച്ച...

വിവാഹം കഴിഞ്ഞ് ഒരാഴ്ച; നവദമ്പതികൾ പോലീസ് സ്റ്റേഷനിൽ വച്ച് വേർപിരിഞ്ഞു

കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഏഴാം ദിവസം യുവദമ്പതികള്‍ പൊലീസ് സ്റ്റേഷനിൽ വച്ച് താലിമാല മടക്കിനൽകി വേർപിരിഞ്ഞു. വധുവിനെ വരൻ മർദിച്ചതിനെ തുടർന്നാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തി വേർപിരിഞ്ഞത്. വരന്റെ വീട്ടിലേക്ക് വിരുന്നിനെത്തിയ വധുവിന്റെ വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റതിന്റെ പാടുകൾ കണ്ട് തിരക്കിയപ്പോഴാണ് മർദന...

വിമാനത്തില്‍ നിന്നും കടലിലേക്ക് ചാടുമെന്ന് ഭീഷണി; മലയാളി അറസ്റ്റിൽ

ബംഗളൂരു: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ്-മംഗളൂരു വിമാനത്തില്‍ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും വിമാനത്തില്‍ നിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത മലയാളി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ബി സി മുഹമ്മദാണ് അറസ്റ്റിലായത്. ഈ മാസം 9നായിരുന്നു സംഭവം. എട്ടാം തിയതി രാത്രി ദുബായില്‍നിന്നും...

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

കൊച്ചി: സ്റ്റെപ്പ്2ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ് ടോമിന്റെ സംവിധാനത്തിൽ ചിന്നു ചാന്ദ്നി നായികയാകുന്ന ചിത്രത്തിൽ പുതിയ നായകനായി പ്രശസ്ത സംഗീത സംവിധായകൻ ആനന്ദ് മധുസൂദനനെ പരിചയപ്പെടുത്തുന്ന ടീസറാണ് പുറത്തിറങ്ങിയത്. 'പൊടിമീശ...

സുഷിന്റെ ‘പ്രേമലോലലോല’; സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം പുറത്ത്

കൊച്ചി: രതീഷ്‌ ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. വൈശാഖ് സുഗുണന്‍ രചിച്ച് ഡോണ്‍ വിന്സന്റ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീതസംവിധായകന്‍ കൂടിയായ സുഷിന്‍ ശ്യാമാണ്. 'ന്നാ താന്‍ കേസ്...

28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും; 20 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധന നടത്താനും കേന്ദ്ര നി‌ർദേശം

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിന് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. സൈബര്‍ തട്ടിപ്പ് തടഞ്ഞ് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 20 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കാനും ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം, അതത്...

പിണറായിയും ജയിലിലാകും,​ ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ പ്രതിപക്ഷ മുഖ്യമന്ത്രിമാരെയെല്ലാം അറസ്റ്റ് ചെയ്യും: കെജ്‌രിവാൾ

ന്യൂഡല്‍ഹി: ഏകാധിപത്യം തല പൊക്കിയപ്പോഴൊക്കെ രാജ്യത്തെ ജനങ്ങള്‍ അതിനെ വേരോടെ പിഴുതെറിഞ്ഞിട്ടുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍. ഇന്ത്യ മുന്നണിയായിരിക്കും കേന്ദ്രത്തില്‍ അടുത്ത സര്‍ക്കാരുണ്ടാക്കുന്നതെന്നും ആംആദ്മി പാര്‍ട്ടി അതിന്റെ ഭാഗമായിരിക്കുമെന്നും കെജരിവാള്‍ പറഞ്ഞു. ജയിലില്‍നിന്നു പുറത്തിറങ്ങിയ ശേഷം ആദ്യ വാര്‍ത്താ...

Most Popular