Category: LATEST UPDATES

ഗുര്‍മീതുമായി അടുക്കുന്നത് ഹണിപ്രീതിന് ഇഷ്ടമായിരുന്നില്ല, വിവാദ പരാമര്‍ശം നടത്തിയ രാഖി സാവന്തിനെതിരെ അപകീര്‍ത്തി കേസുമായി ഹണി പ്രീതിന്റെ അമ്മ

ന്യൂഡല്‍ഹി: നടി രാഖി സാവന്തിനെതിരെ അപകീര്‍ത്തിക്കേസുമായി ഗുര്‍മീത് റാം റഹീമീന്റെ വളര്‍ത്തുപുത്രി ഹണി പ്രീതിന്റെ അമ്മ ആശ തനേജ രംഗത്ത്. 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നിയമനടപടിയുമായി രംഗത്തെത്തിയത്. അല്ലെങ്കില്‍ ഒരു മാസത്തിനകം നടി മകളോട് മാപ്പുപറയണമെന്നാണ് ആവശ്യം. ഗുര്‍മീതുമായി അടുക്കുന്നതിന് വളര്‍ത്തുമകളായ ഹണിപ്രീതിന് ഇഷ്ടമായിരുന്നില്ലെന്നും...

സാമ്പത്തിക പ്രധിസന്ധി മറികടക്കാന്‍ കെ.എസ്.ആര്‍.ടി.സി ക്ക് ഇനിയും സാമ്പത്തിക സഹായം നല്‍കാന്‍ കഴിയില്ല: സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കെ.എസ്.ആര്‍.ടി.സി ക്ക് ഇനിയും സാമ്പത്തിക സഹായം നല്‍കാന്‍ ആകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയച്ചു. സാമ്പത്തിക പ്രധിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കഴിവില്‍ പരമാവധി സഹയം കെ.എസ്.ആര്‍.ടി.സി ക്ക് നല്‍കിക്കഴിഞ്ഞെന്നും ഇതില്‍ കൂടുതല്‍ സഹായം സാധ്യമല്ലെന്നും ഗതാഗത വകുപ്പ് സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു....

‘ആഭാസം എന്ന ഞങ്ങളുടെ സിനിമയ്ക്കു A സര്‍ട്ടിഫിക്കറ്റ് തന്ന് മൂക്കുകയറിടാന്‍ ശ്രമിക്കുന്ന സെന്‍സര്‍ ബോര്‍ഡിലെ ചേച്ചി ചേട്ടന്മാരേ’….. : വിമര്‍ശനവുമായി ദിവ്യ ഗോപിനാഥ്

സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ആഭാസം സിനിമയ്ക്കെതിരെ സെന്‍സര്‍ ബോര്‍ഡ് എടുത്ത നടപടിയില്‍ പ്രതിഷേധം. സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിലെ അഭിനേത്രിയായ ദിവ്യ ഗോപിനാഥിന്റെ വാക്കുകള്‍: സിനിമയിലെ 90 വര്‍ഷം നാമെല്ലാവരും ആഘോഷിക്കുന്ന ഈ വേളയില്‍ സിനിമ രംഗത്തെ കുറിച്ചും നാടിനടന്മാരെ...

പണമില്ലാത്തതിനാല്‍ ഭരണം സ്തംഭിച്ചു, ജിഎസ്ടി ലോട്ടറിയാകുമെന്ന് വിചാരിച്ച തോമസ് ഐസക് കിലുക്കത്തിലെ ഇന്നസെന്റിന്റെ അവസ്ഥയിലാണെന്ന് ചെന്നിത്തല

കോഴിക്കോട്: ധനകാര്യം കൈകാര്യം ചെയ്യുന്നതിലുള്ള കെടുകാര്യസ്ഥതയും സര്‍ക്കാരിന്റെ ധൂര്‍ത്തുമാണ് സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധിയ്ക്ക് പിന്നിലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കടുത്ത സാമ്പത്തികപ്രതിസന്ധി മൂലം സംസ്ഥാനത്ത് പദ്ധതികളൊന്നും നടക്കാത്ത സ്ഥിതിയാണെന്നും ചെന്നിത്തല ആരോപിച്ചു. രണ്ടു മാസമായി ട്രഷറികളില്‍ പണമില്ലെന്നും പണമില്ലാത്തതിനാല്‍ ഭരണം തന്നെ സ്തംഭിച്ചിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.മുന്‍സര്‍ക്കാരുകള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്...

നിങ്ങളുടെ ഭാര്യമാരൊക്കെ എവിടെയാ പോകുന്നത്? എന്താ ചെയ്യുന്നതെന്ന് നോക്ക്, അല്ലെങ്കില്‍ അവരൊക്കെ കൈവിട്ടുപോകും: വീഡിയോയിലൂടെ പ്രതികരിച്ച് നടന്‍ ബാബുരാജ്

കൊച്ചി: തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി നടന്‍ ബാബുരാജ് രംഗത്തെത്തി. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് താരത്തിന്റെ പ്രതികരണം. ബാബുരാജിന്റെ വാക്കുകള്‍: ഞാന്‍ ഈ ലൈവില്‍ വരാനുള്ള കാരണം, എന്നെ കുറിച്ചുള്ള ഒരു പോസ്റ്റ് ഫെയ്സ്ബുക്കില്‍ ഇങ്ങനെ കറങ്ങി നടക്കുന്നുണ്ട്. ബാബുരാജ് സംശയത്തിന്റെ നിഴലില്‍ എന്നൊക്കെ പറഞ്ഞിട്ട്. എനിക്ക് ഇതിന്...

എല്ലാവരും കാത്തിരുന്ന കൂട്ടുകെട്ട് എത്തി, ഫഹദ് ഫാസില്‍-വിജയ് സേതുപതി ചിത്രം സൂപ്പര്‍ ഡിലക്സിന്റെ ടീസര്‍ പുറത്ത്

വേലൈക്കാരന്‍ എന്ന ചിത്രത്തിന് ശേഷം വീണ്ടും ഫഹദ് ഫാസില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം സൂപ്പര്‍ ഡിലക്സിന്റെ ടീസര്‍ പുറത്തിറങ്ങി. വിജയ് സേതുപതിയും സാമന്തയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. സാമന്തയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസറാണ് പുറത്തിറങ്ങിയത്.'ആരണ്യ കാണ്ഡം' എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ...

‘എന്തിനാണ് ഗീതു പ്രായം ഒളിപ്പിച്ച് വെച്ച് മേക്കപ്പ് ഇട്ട് മമ്മൂക്കയുടെ കൂടെ അഭിനയിച്ചത്, റിമ അഭിനയിക്കുമ്പോള്‍ മമ്മൂക്കയുടെ വയസ് 63’: വനിതാ സംഘടനയ്ക്കെതിരായ വീട്ടമ്മയുടെ പോസ്റ്റ് വൈറല്‍

മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീ വിരുദ്ധത നടി പാര്‍വതി പരസ്യമായി ചൂണ്ടിക്കാണിച്ചത് മുതലാണ് മലയാള സിനിമയില്‍ പുതിയ വിവാദം തുടങ്ങിയത്. മമ്മൂട്ടിയെ അപമാനിക്കുന്ന രീതിയിലുള്ള ആര്‍ട്ടിക്കിള്‍ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ഷെയര്‍ ചെയ്തത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സംഭവം വിവാദമായതോടെ പോസ്റ്റ് റിമൂവ്...

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ അമ്മയോടും ഭാര്യയോടും ആക്രോശിച്ചു, കുല്‍ഭൂഷന്‍ ജാദവിന്റെ വീഡിയോയുമായി പാകിസ്താന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാകിസ്താനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ പുതിയ വീഡിയോ പാകിസ്താന്‍ പുറത്തു വിട്ടു.കുല്‍ഭൂഷന്‍ ജാദവ് കുറ്റസമ്മതം നടത്തുന്ന വീഡിയോയില്‍ തന്റെ അമ്മയെയും ഭാര്യയെയും കാണാന്‍ അവസരമുണ്ടാക്കിയ പാകിസ്താന്‍ ഗവണ്‍മെന്റ്ിന് നന്ദിപറയുന്നതായും ഉണ്ട്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍...

Most Popular

G-8R01BE49R7