ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ അമ്മയോടും ഭാര്യയോടും ആക്രോശിച്ചു, കുല്‍ഭൂഷന്‍ ജാദവിന്റെ വീഡിയോയുമായി പാകിസ്താന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാകിസ്താനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ പുതിയ വീഡിയോ പാകിസ്താന്‍ പുറത്തു വിട്ടു.കുല്‍ഭൂഷന്‍ ജാദവ് കുറ്റസമ്മതം നടത്തുന്ന വീഡിയോയില്‍ തന്റെ അമ്മയെയും ഭാര്യയെയും കാണാന്‍ അവസരമുണ്ടാക്കിയ പാകിസ്താന്‍ ഗവണ്‍മെന്റ്ിന് നന്ദിപറയുന്നതായും ഉണ്ട്.

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ തന്റെ അമ്മയോടും ഭാര്യയോടും ആക്രോശിക്കുന്നത് കണ്ടുവെന്നത് അടക്കമുള്ള പരാമര്‍ശങ്ങളും വീഡിയോയിലുണ്ട്. കൂടിക്കാഴ്ച പോസിറ്റീവ് ആയിരുന്നുവെന്നും അമ്മ സന്തോഷവതിയായിരുന്നുവെന്നും കുല്‍ഭൂഷണ്‍ പറയുന്നു. താന്‍ ഇപ്പോഴും ഇന്ത്യന്‍ നാവികോദ്യോഗസ്ഥനാണെന്നും വിഡിയോയില്‍ ജാദവ് അവകാശപ്പെടുന്നുണ്ട്.

കര്‍ശനമായ നിയന്ത്രണങ്ങളോടുകൂടിയാണ് പാകിസ്താന്‍ കൂടികാഴ്ച ഒരുക്കിയിരുന്നത്. കുല്‍ഭൂഷണ്‍ ജാദവ് വിധവയുടെ രൂപത്തില്‍ ഭാര്യയെ കാണാന്‍ ഇടയാക്കിയത് ഇന്ത്യയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular