Category: BUSINESS

ഇന്ത്യ ഒരോ മാസവും 4 കോടി മാസ്‌കുകളും 20 ലക്ഷം മെഡിക്കല്‍ കണ്ണടകളും കയറ്റുമതി ചെയ്യും

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർജിക്കൽ മാസ്‌കുകള്‍ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കേന്ദ്രം ഇളവു വരുത്തി. പ്രതിമാസം നാല് കോടി സർജിക്കൽ മാസ്കുകളും 20 ലക്ഷം മെഡിക്കൽ കണ്ണടകളും കയറ്റുമതി ചെയ്യാൻ അനുമതി നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു. കൊറോണ വൈറസ്...

സംസ്ഥാനങ്ങളുടെ ജി.എസ്.ടി. കുടിശ്ശിക നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന് ധനകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി: നിലവിലെ വരുമാനം പങ്കിടല്‍ സൂത്രവാക്യം അനുസരിച്ച് സംസ്ഥാനങ്ങളുടെ ജി.എസ്.ടി. കുടിശ്ശിക നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന് ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ. ധനസംബന്ധമായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോവിഡ് മഹാമാരി മൂലമുണ്ടായ വരുമാനക്കുറവ് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു...

സ്വര്‍ണവില തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും റെക്കോഡ് കുറിച്ചു; ഇന്ന് പവന് 39400

സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും റെക്കോഡ് കുറിച്ചു. ബുധനാഴ്ച പവന് 200 രൂപകൂടി 39,400 രൂപയായി. 4925 രൂപയാണ് ഗ്രാമിന്റെ വില. 600 രൂപകൂടി വര്‍ധിച്ചാല്‍ ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 40,000ത്തിലെത്തും. ചൊവാഴ്ചമാത്രം പവന് 600 രൂപയാണ് കൂടിയത്. ജൂലായില്‍ ഇതുവരെ 3,600...

ബിഗ് ബസാര്‍, ബ്രാന്‍ഡ് ഫാക്ടറി ഉടമസ്ഥരായ ഫ്യൂച്ചര്‍ ഗ്രൂപ്പിനെ റിലയന്‍സ് ഏറ്റെടുക്കുന്നു

ബിഗ് ബസാര്‍, ബ്രാന്‍ഡ് ഫാക്ടറി ഉള്‍പ്പടെയുള്ള റീട്ടെയില്‍ ചെയിനുകളുടെ ഉടമസ്ഥരായ ഫ്യൂച്ചര്‍ ഗ്രൂപ്പിനെ റിലയന്‍സ് ഏറ്റെടുക്കുന്നു. രാജ്യത്തെ പലചരക്ക് ഫാഷന്‍ ഉത്പന്നമേഖലയില്‍ ആധിപത്യംസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് റിലയന്‍സിന്റെ നീക്കം. 27,000 കോടി രൂപയ്ക്കായിരിക്കും ഏറ്റെടുക്കലെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ബാധ്യതകളോടൊപ്പമായിരിക്കും ഏറ്റെടുക്കല്‍. ഇത് യാഥാര്‍ത്ഥ്യമായാല്‍ പ്രമുഖ റീട്ടെയില്‍ ചെയിനുകളായ...

മദ്യം വീട്ടിലെത്തിക്കും.. പക്ഷേ കഴുത്തറക്കും; പുതിയ ശുപാര്‍ശകള്‍ ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കോവിഡ് പശ്ചാത്തലത്തില്‍ വരുമാനമുണ്ടാക്കാന്‍ മദ്യം വീട്ടിലെത്തിക്കുന്നത് പരിഗണിക്കുന്നു. അംഗത്വഫീസ് നല്‍കുന്നവര്‍ക്കു മാത്രമേ ഈ സൗകര്യം പാടുള്ളൂ. പത്തുവര്‍ഷംകൊണ്ട് ഇതിലൂടെ സര്‍ക്കാരിന് പ്രതീക്ഷിക്കാവുന്നത് 3744 കോടി രൂപയാണത്രേ...മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം അധ്യക്ഷനായ വിദഗ്ധസമിതിയുടേയാണ് ശുപാര്‍ശ. പെട്രോള്‍, ഡീസല്‍ നികുതിഘടന...

അധികം വൈകാതെ 40,000 കടക്കും; സ്വര്‍ണവിലയില്‍ ഇന്നും കുതിപ്പ്‌; പവന് 600 രൂപകൂടി 39,200 രൂപയായി

തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ് കുറിച്ചു. ചൊവാഴ്ച പവന് 600 രുപകൂടി 39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്റെ വില. ഈരീതി തുടര്‍ന്നാല്‍ വൈകാതെ സ്വര്‍ണവില പവന് 40,000 രൂപപിന്നിട്ടേക്കും. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍...

തീയേറ്ററുകളും ജിമ്മും തുറക്കും; സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും

ന്യൂഡൽഹി: അണ്‍ലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി രാജ്യത്ത് സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി വിവരം. ഇതു സംബന്ധിച്ചു ലഭ്യമായ അപേക്ഷകള്‍ കേന്ദ്രസർക്കാർ പരിഗണിക്കുന്നു. അതേസമയം സ്കൂളുകളിലും കോളജുകളിലും ഇനിയുള്ള ഘട്ടത്തിലും ഓൺലൈൻ ക്ലാസുകള്‍ മാത്രം മതിയെന്നാണു നിലപാടെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ...

തുടര്‍ച്ചയായി ആറാമത്തെ ദിവസം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്‌

ആഗോള വിപണിയില്‍ ഇതാദ്യമായി എക്കാലത്തെയും ഉയര്‍ന്ന നിലവാരം കുറിച്ചതോടെ ആഭ്യന്തര വിപണിയിലും സ്വര്‍ണവില വീണ്ടും കുതിച്ചു. സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് 480 രൂപകൂടി 38,600 രൂപയായി. 4825 രൂപയാണ് ഗ്രാമിന്. തുടര്‍ച്ചയായി ആറാമത്തെ ദിവസമാണ് കേരളത്തില്‍ സ്വര്‍ണവില റെക്കോഡ് കുറിക്കുന്നത്. യുഎസ്-ചൈന തര്‍ക്കം മുറുകുന്നതും ഡോളറിന്റെ...

Most Popular