ഭക്തജനങ്ങളുടെ കാത്തിരിപ്പിനു വിരാമം, പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു
ശബരിമല: കാത്തിരിപ്പിനു വിരാമമിട്ടു പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. വൈകുന്നേരം തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നതോടെയാണ് പൊന്നന്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ മൂന്ന് തവണ ജ്യോതി തെളിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 1.47നായിരുന്നു മകരസംക്രമം. ധനുരാശി മകരം രാശിയിലേക്കു കടക്കുന്ന മുഹൂര്‍ത്തമാണിത്. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍നിന്നു കൊണ്ടുവരുന്ന...
അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ക്ക് വെള്ളിത്തിരയില്‍ കാണാം ‘കമ്മാര സംഭവ’ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ട് ദിലീപ്
ദിലീപിനെ നായകനാക്കി നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയുന്ന കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. തമിഴ് താരം സിദ്ധാര്‍ത്ഥിന്റെ കഥാപാത്രത്തിന്റെ ചിത്രമടങ്ങുന്ന പോസ്റ്ററാണ് ദിലീപ് പുറത്ത് വിട്ടിരിക്കുന്നത്. ദിലീപ് തന്റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ അതിപ്രധാനമായ വേഷമാണ് സിദ്ധാര്‍ത്ഥ് കൈകാര്യം ചെയ്യുന്നതെന്ന് ദിലീപ്...
അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന കാലഘട്ടം കലാകാരന്മാര്‍ക്കും കലയ്ക്കും വളരാന്‍ പറ്റിയ സമയമാണ്, നാം ആരെയും പേടിക്കേണ്ടതില്ലെന്ന് വിശാല്‍ ഭരദ്വാജ്
മുംബൈ: ഭരണകൂടം അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന ഈ കാലഘട്ടം കലാകാരന്മാര്‍ക്കും കലക്കും വളരാന്‍ പറ്റിയ സമയമാണെന്ന് ബോളിവുഡ് സംവിധായകന്‍ വിശാല്‍ ഭരദ്വാജ്. ന്യൂഡ് എന്ന തന്റെ പുതിയ കവിതാ സമാഹാരത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വിശാല്‍ ഭരദ്വാജ്.
നിങ്ങള്‍ക്ക് ശരിയായ വഴിയേതെന്ന് ബോധ്യമുണ്ടെങ്കില്‍ അതേക്കുറിച്ച് സംസരിക്കാന്‍...
വരും തലമുറയ്ക്ക് നിങ്ങളൊരു പ്രതീക്ഷയാണ്, നിനക്ക് അര്‍ഹിക്കുന്ന നീതി ലഭിക്കട്ടെ’: കേരളജനത എറ്റെടുത്ത ശ്രീജിത്തിന്റെ സമരത്തിന് പിന്തുണയുമായി പൃഥ്വിരാജ്
അനുജന് വേണ്ടി സെക്രട്ടേറിയേറ്റ് പടിക്കല്‍ രണ്ടു വര്‍ഷമായി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണ അര്‍പ്പിച്ച് നടന്‍ പൃഥ്വിരാജ്. നീ ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്നത് ആധുനിക കാലത്തിന്റെ മനുഷ്യത്വമാണെന്നും നീ അര്‍ഹിക്കുന്ന നീതി നിനക്ക് ലഭിക്കട്ടെയെന്നും പൃഥ്വിരാജ് ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.
നീ ഇത് ചെയ്യുന്നത് നിനക്ക്...
ശ്രീജിവിന്റ കസ്റ്റഡിമരണം മറയ്ക്കാന്‍ പൊലീസ് കളളത്തെളിവുണ്ടാക്കി, വെളിപ്പെടുത്തലുമായി ജസ്റ്റിസ് നാരായണക്കുറിപ്പ്
തിരുവനന്തപുരം: ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവിന്റേത് കസ്റ്റഡി മരണം തന്നെയെന്ന് മുന്‍ പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറിപ്പ്. കസ്റ്റഡിമരണം മറയ്ക്കാന്‍ പൊലീസ് കളളത്തെളിവുണ്ടാക്കി. തന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ വ്യക്തതയില്ല. ഇതുമാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും നാരായണക്കുറിപ്പ് വ്യക്തമാക്കി.
ശ്രീജിത്തിന്റെ സമരത്തില്‍...
ഹരിവരാസനം പുരസ്‌കാരം, മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്രയ്ക്ക് സമ്മാനിച്ചു
ശബരിമല: മതസൗഹാര്‍ദത്തിനും ദേശീയോദ്ഗ്രഥനത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കേരള സര്‍ക്കാര്‍ നല്‍കുന്ന ഹരിവരാസനം പുരസ്‌കാരം ഗായിക കെ.എസ്.ചിത്രയ്ക്കു സന്നിധാനത്ത് വെച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു. മലയാളത്തിന്റെ സ്വന്തം വാനമ്പാടി ചിത്ര, യേശുദാസിനൊപ്പം ചേര്‍ത്തുവെക്കാവുന്ന അതുല്യ ഗായികയാണെന്നും ഹരിവരാസനം പുരസ്‌കാരം ലഭിക്കുന്ന ആദ്യ വനിതയാണെന്നും...
കരണ്‍ അതിഥികള്‍ക്ക് വിഷമാണ് നല്‍കുന്നത്, വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി കങ്കണ
കരണ്‍ ജോഹര്‍-കങ്കണ റണാവത്ത് വാക് പോര് വാര്‍ത്തകളിലിടം നേടിയിരുന്നു. സെലിബ്രിറ്റി ചാറ്റ് ഷോയായ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയിലാണ് കങ്കണയും കരണ്‍ ജോഹറും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. കരണ്‍ തന്റെ ചിത്രങ്ങളില്‍ പക്ഷപാതം കാണിക്കുന്നുണ്ടെന്ന് കങ്കണ പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് കാരണം.
കരണും രോഹിത് ഷെട്ടിയും...
ഇത് എനിക്ക് ഒരു വികാരമാണ്, ലോകത്തിന്റെ ഏതു കോണിലായാലും താന്‍ ബ്ലാസ്റ്റേഴ്സ് ആരാധകനായിരിക്കുമെന്ന് ഡേവിഡ് ജെയിംസ്
ബ്ലാസ്റ്റേഴ്സിനോടുള്ള സ്നേഹം തുറന്നു പറഞ്ഞ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. ലോകത്തിന്റെ ഏതുമൂലയില്‍ വെച്ചും ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ കണ്ടിരുന്നുവെന്നും താന്‍ ഒരു ബ്ലാസ്റ്റേഴ്സ് ആരാധകനാണെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.ഒരു പരിശീലകനെന്ന നിലയില്‍ റിസള്‍ട്ടിനേക്കാള്‍ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കളിയായിരുന്നു ശ്രദ്ധിച്ചതെന്നും ജെയിംസ് പറഞ്ഞു. രണ്ട് മികച്ച മത്സരങ്ങളുടെ...