pathram desk 2

Advertismentspot_img

ലോക്ഡൗണ്‍ സമയത്ത് ഡിജിറ്റല്‍ പഠനമേഖലയില്‍ വന്‍ കുതിച്ചുകയറ്റം

കോവിഡ് 19 ലോക്ഡൗണിന്റെ പ്രത്യാഘാതം ലഘൂകരിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കു പഠനത്തിന്‍ തുടര്‍ച്ച ലഭ്യമാക്കുന്നതിനും കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഫലമായി കഴിഞ്ഞ രണ്ടാഴ്ചയായി ഇ-പഠനമേഖലയില്‍ വന്‍ കുതിപ്പ്. വിവിധ വിദ്യാഭ്യാസ സ്ഥാപന മേധാവികളുമായി നിരന്തരം വിഡിയോ കോണ്‍ഫറന്‍സ് മുഖേന ബന്ധപ്പെട്ട്...

കേരളത്തിലെ ഈ ആറ് ജില്ലകളിൽ നിന്ന് തിരുവനന്തപുരത്ത് എത്തുന്നവർ ക്വാറന്റീനിലിരിക്കണം

കേരളത്തിലെ ആറ് ജില്ലകളിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചെത്തുന്നവർ ക്വാറന്റീനിൽ കഴിയണമെന്ന് നിർദേശം. ജില്ലാ ആരോഗ്യ വിഭാഗത്തിന്റേതാണ് നിർദേശം. കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്ന് തിരുവനന്തപുരം ജില്ലയിൽ തിരിച്ചെത്തുന്നവരാണ് 14 ദിവസം വീട്ടിൽ ക്വാറന്റീനിൽ തുടരേണ്ടത്. അതേസമയം, തിരുവനന്തപുരത്ത് ആശങ്കയൊഴിഞ്ഞുവെന്ന് കരുതാനാവില്ലെന്ന്...

സൗദിയിൽ പുതുതായി 82 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ പുതുതായി 82 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2,605 ആയി. കൊവിഡ് ബാധിച്ച് സൗദിയിൽ ഇതുവരെ മരിച്ചത് 38 പേരാണ്. 551 പേർ രോഗമുക്തിനേടി. രോഗബാധിതരിൽ 2016 പേർ ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്നവരിൽ 41 പേർ തീവ്രപരിചരണ...

സ്വർണത്തിന് എന്ത് കൊറോണ? ആരും വാങ്ങുന്നില്ല, എങ്കിലും വില കുതിക്കുന്നു

കൊറോണ വൈറസ് ബാധമൂലമുണ്ടായ ലോക്ക് ഡൗണിൽ സ്വർണം വാങ്ങാൻ ജ്വല്ലറികൾ തുറക്കുന്നില്ലെങ്കിലും സ്വർണ വില കുതിച്ചുയരുകയാണ്. ആഗോള വിപണിയെ വരെ കൊറോണ തളർത്തി. എന്നാലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് സ്വർണത്തിന്റെ വില ഉയരുന്നത്. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4,392 രൂപയാണ് വില. എട്ട്...

യുവരാജ് 50 ലക്ഷം, ഹർഭജൻ നൽകിയത്…

കൊറോണ വൈറസ് വ്യാപനത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് കരുത്തു പകരാൻ സഹായവുമായി ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങും ഹർഭജൻ സിങ്ങും. പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയുടെയും അദ്ദേഹത്തിന്റെ പേരിലുള്ള സംഘടനയുടെയും കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് സാമ്പത്തിക സഹായം നൽകി വിവാദക്കുരുക്കിലായതിനു പിന്നാലെ പ്രധാനമന്ത്രിയുടെ...

46 മലയാളി നഴ്സുമാർക്ക് കൊറോണ സ്ഥിരീകരിച്ചു

മുംബൈയില്‍ സ്വകാര്യ ആശുപത്രിയിലെ 46 മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ്. ഇതരസംസ്ഥാനക്കാരടക്കം ആകെ 53 ജീവനക്കാര്‍ക്കാണ് മുംബൈ സെന്‍ട്രലിലെ ഈ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരില്‍ മൂന്നു ഡോക്ടര്‍മാരും ഉള്‍പ്പെടും. ഗുരുതരമായതിനെത്തുടര്‍ന്ന് ഒരു മലയാളി നഴ്‌സിനെ ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. നഴ്‌സുമാരടക്കമുള്ള ജീവനക്കാരുടെ...

കൊറോണ പ്രതിരോധം: ഒരു ലക്ഷത്തിലധികം കിടക്കകൾ ഒരുക്കുന്നു

കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പൊതുമരാമത്ത് കെട്ടിട വിഭാഗം 14 ജില്ലകളിലായി 'ലക്ഷം കിടക്ക സൗകര്യം' സജ്ജമാക്കൽ പ്രവർത്തനവുമായി മുന്നോട്ടുപോകുകയാണെന്ന് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. കേരളത്തിലാകെ 1,07,928 ബെഡിനുള്ള സൗകര്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് ബാത്ത്റൂം സൗകര്യത്തോടുകൂടിയ 77,098 ബെഡുകൾ...

സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 8 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇവരില്‍ 5 പേര്‍...

pathram desk 2

Advertismentspot_img