അബദ്ധം പറ്റിയാലും തൂക്കാന്‍ വിധിക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളും ശരിയത്ത് നിയമവും…!!! ഫയറിംഗ് സ്‌ക്വാഡിനു മുന്നില്‍നിന്ന് രക്ഷപ്പെട്ടു വന്നവര്‍ ഇവര്‍…!!! ഏറെയും മലയാളികള്‍; നിമിഷ പ്രിയയ്ക്കു തടസം ഹൂതികള്‍..!! ഇപ്പോഴും പ്രതീക്ഷ

സനാ: യെമനില്‍ ഹൂതികളുടെ നിയന്ത്രിത മേഖലയിലുള്ള ജയിലില്‍ വധശിക്ഷയുടെ വാള്‍ തലയ്ക്കുമുകളില്‍ നിര്‍ത്തി മരിച്ചു ജീവിക്കുകയാണു നിമിഷ പ്രിയ. നിമിഷയുടെ മോചനത്തിനായി കഴിയുന്നതെല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രലായം കഴിഞ്ഞ ദിവസവും അറിയിച്ചു. സൗദി പോലുള്ള രാജ്യങ്ങള്‍ പിന്തുണയ്ക്കുന്നില്ലെങ്കിലും ഇറാനുമായി അടുത്ത ബന്ധമാണ് ഹൂതികള്‍ക്ക്. ഇവര്‍ക്കുള്ള ധനസഹായമടക്കം നല്‍കുന്നത് ഇറാനാണ്.

ഈ സാഹചര്യത്തിലാണ് ഡല്‍ഹിയിലെ ഇറാന്‍ എംബസി മുഖാന്തിരം ഹൂതികളുമായി ബന്ധപ്പെടാനും നിമിഷ പ്രിയയുടെ മോചനം സാധ്യമാക്കാനും ശ്രമിക്കുന്നത്. തങ്ങള്‍ക്കു കഴിയാവുന്നതെല്ലാം ചെയ്യുമെന്നാണ് ഇറാന്‍ എംബസി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുള്ളത്. യെമനിലെ ഗോത്ര കുടുംബത്തിനു ബ്ലഡ്മണി നല്‍കിയശേഷം നിമിഷയെ തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്. എന്നാല്‍, ഒരു മാസത്തിനുള്ളില്‍ ഇതു സാധ്യമാകണമെന്നാണ് ഇപ്പോള്‍ അറിഞ്ഞിട്ടുള്ളത്.

ഇത്തരം കേസുകളില്‍ സര്‍ക്കാര്‍ നിയമപരമായ സഹായങ്ങള്‍ നല്‍കാറുണ്ട്. കൗണ്‍സിലാര്‍ തലത്തിലും ശ്രമങ്ങള്‍ നടത്താറുണ്ട്. ഡിസംബര്‍ അവസാന വാരത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിച്ചു നിമിഷയ്ക്കുള്ള അഭിഭാഷകനെ വയ്ക്കാനും തീരുമാനമായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി നിമിഷയുടെ വധശിക്ഷ ശരിവച്ചുള്ള ഉത്തരവില്‍ യെമന്‍ പ്രസിഡന്റ് ഒപ്പുവച്ചത്.

നിമിഷയുടെ മോചനത്തിനായി നല്‍കിയ 40,000 ഡോളര്‍ എവിടെയെന്ന ചോദ്യവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ കുറച്ചു നാളുകളായി വിദേശത്തു വധശിക്ഷയ്ക്കു വിധിക്കപ്പെട്ടെങ്കിലും സര്‍ക്കാരിന്റെയും വ്യവസായികളുടെയും സഹായത്താല്‍ തിരികെയെത്തിച്ച നിരവധി ഇന്ത്യക്കാരും മലയാളികളുമുണ്ട്.

ഠ അബ്ദുള്‍ റഹിം, സൗദി അറേബ്യ

 

കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ റഹിം സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 2006ല്‍ ആണ് ഇദ്ദേഹത്തെ സൗദി വധശിക്ഷയ്ക്കു വിധിച്ചത്. റഹീമിന്റെ മുതലാളിയുടെ മകന്റെ ശ്വസനോപകരണം ഓഫായതിനെത്തുടര്‍ന്നാണ് റഹീമിനെ കൊല്ലാന്‍ വിധിച്ചത്. റഹീം വാഹനമോടിക്കുമ്പോഴാണ് ശ്വാസം കിട്ടാതെ കുഞ്ഞ് മരിച്ചത്. റഹീം 18 വര്‍ഷമായി ജയിലിലായി. 2023ല്‍ കുഞ്ഞിന്റെ കുടുംബം ബ്ലഡ് മണി സ്വീകരിക്കാന്‍ തയാറായ. കോഴിക്കോട് സ്വദേശികള്‍ ചേര്‍ന്നു പണം കണ്ടെത്തിയാണു 2024ല്‍ റഹീമിന്റെ മോചനം സാധ്യമാക്കിയത്. റിയാദില്‍ലെ ജയിലില്‍ മോചനത്തിനുള്ള ഉത്തരവ് കാത്തു കഴിയുകയാണ് ഇദ്ദേഹം.

ഠ 8 നാവിക ഉദ്യോഗസ്ഥര്‍

എട്ട് മുന്‍ നാവിക ഉദ്യോഗസ്ഥരെ ചാരവൃത്തി ആരോപിച്ചാണു ഖത്തര്‍ 2023ല്‍ വധശിക്ഷയ്ക്കു വിധിച്ചത്. ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസ് നടത്തിയ ഇവരെ വധശിക്ഷയ്ക്കു വിധിച്ചതിനെതിരേ വിദേശകാര്യ മന്ത്രാലയം ശക്തമായി പ്രതികരിച്ചു. പ്രതിരോധ സേവനങ്ങള്‍ നല്‍കിയ ഇവര്‍ മുന്‍ നാവിക ഉദ്യോഗസ്ഥരായതിനാല്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ഉദ്യോഗസ്ഥരുടെ കുടുംബത്തെ കണ്ട് സഹായം ഉറപ്പു നല്‍കി. തുടര്‍ന്നു നല്‍കിയ അപ്പീലില്‍ വധശിക്ഷ റദ്ദാക്കി. 2024ല്‍ മോചിപ്പിക്കുകയും ചെയ്തു.

 

നിമിഷ പ്രിയയുടെ മോചനത്തിനു ഹൂതികളുമായി ബന്ധമുള്ള ഇറാന്റെ ഇടപെടല്‍ ഗുണമാകുമോ? പിരിച്ച 40,000 ഡോളറിന്റെ ഒരു ശതമാനം പോലും തലാലിന്റെ കുടുംബത്തില്‍ എത്തിയില്ല? ജീവന്‍ വച്ചുള്ള കളിയിലും മനുഷ്യത്വമില്ലാത്ത തട്ടിപ്പു നടന്നെന്നു സംശയം

 

ഠ ബെക്‌സ് കൃഷ്ണന്‍- യുഎഇ

തൃശൂര്‍ പുത്തന്‍ചിറ സ്വദേശിയായ ബെക്‌സ് കൃഷ്ണനെ വാഹനാപകടത്തിന്റെ പേരിലാണ് വധശിക്ഷയ്ക്കു അബുദാബി വധശിക്ഷയ്ക്കു വിധിച്ചത്. ഡ്രൈവറായിരുന്ന ഇദ്ദേഹത്തിന്റെ വാഹനമിടിച്ച് ആറു വയസുള്ള സുഡാനി ബാലന്‍ മരിച്ചു. 2013ല്‍ വധശിക്ഷയ്ക്കും വിധിച്ചു. ഒമ്പതു വര്‍ഷം ജയിലില്‍ കഴിഞ്ഞശേഷം 2021ല്‍ ഇദ്ദേഹം കേരളത്തില്‍ തിരിച്ചെത്തി. ബസിനസുകാരനായ എം.എ. യൂസഫലി 500,000 ദിര്‍ഹം (ഒരുകോടിയോളം രൂപ) നല്‍കിയതോടെയാണു മോചനം സാധ്യമായത്.

ഠ യുഎയില്‍ വധശിക്ഷ വിധിച്ച ഇന്ത്യക്കാര്‍

ലേബര്‍ ക്യാമ്പിലെ ഏറ്റുമുട്ടലിനെത്തുടര്‍ന്നു പാകിസ്താന്‍ പൗരന്‍ മരിച്ച സംഭവത്തില്‍ പത്തു പഞ്ചാബികളെയാണു ഷാര്‍ജ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. 2017 കോടതി മൂന്നരവര്‍ഷമായി ശിക്ഷ വെട്ടിക്കുറച്ചു. ദുബായ് ആസ്ഥാനമായ ബിസിനസുകാരനായ എസ്പിഎസ് ഒബ്‌റോയ് 6.4 കോടി ബ്ലഡ് മണി നല്‍കിയതോടെ മോചനം സാധ്യമായി.

2010ല്‍ 17 പേരെയാണു ഷാര്‍ജ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. ഇതില്‍ 16 പേര്‍ പഞ്ചാബികളും ഒരാള്‍ ഹരിയാനക്കാരനുമായിരുന്നു. ഇവര്‍ക്കും ഒബ്‌റോയി പണം നല്‍കി മോചിപ്പിച്ചു. 2013ല്‍ ഇവര്‍ നാട്ടിലെത്തി. ഈ കേസുകളില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് നിയമസഹായവും ലഭ്യമാക്കിയിരുന്നു.

ഠ അര്‍ജുന അതിമുത്തു

തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയായ അര്‍ജുന അതിമുത്തു മലപ്പുറം സ്വദേശിയായ അബ്ദുള്‍ വാജിദിനെ കൊലപ്പെടുത്തിയ കേസില്‍ 2013ല്‍ കുവൈത്തില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. അബ്ദുളിന്റെ കുടുംബത്തിനു 30 ലക്ഷം നല്‍കിയശേഷമാണു അര്‍ജുനയുടെ മോചനം സാധ്യമായത്.

ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതി..!!! മാറ്റം വരുത്തണോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്… പിണറായിയുടെ പ്രസ്താവനയിൽ ഗണേഷ് കുമാറിൻ്റെ പ്രതികരണം…

പുച്ഛം മാത്രം ബാക്കി! ആചാര പ്രശ്‌നങ്ങളില്‍ പൂരനഗരി കത്തുമ്പോള്‍ തിരിഞ്ഞു നോക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി; കോടതി വിധിയില്‍ ആശ്വാസം കണ്ടെത്തി ദേവസ്വങ്ങള്‍; വികസന പ്രഖ്യാപനങ്ങളും ആവിയായി

 

 

pathram desk 6:
Related Post
Leave a Comment