FACT CHECK..!! സത്യം ചെരിപ്പിടുമ്പോള്‍ നുണ ലോകം ചുറ്റുന്നു..!!! ഹിന്ദു സന്ന്യാസിയെ മതം മാറ്റുന്ന മുസ്ലിംകള്‍; ബംഗ്ലാദേശില്‍നിന്നുള്ള വീഡിയോയിലെ സത്യമെന്താണ്? വടക്കേ ഇന്ത്യയിലെ വിദ്വേഷ പ്രചാരണം അതിരുവിടുന്നുവോ?

ന്യൂഡല്‍ഹി: ജടയും താടിയും നിര്‍ബന്ധിച്ചു മുറിച്ചു മാറ്റിയശേഷം ഹിന്ദു സന്യാസിയെ ബംഗ്ലാദേശില്‍ മതം മാറ്റി! കഴിഞ്ഞ ദിവസങ്ങളില്‍ വടക്കേ ഇന്ത്യയിലെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ വ്യാപകമായി പ്രചരിച്ച വീഡിയോ, പിന്നീടു വന്‍ തരംഗതമായി മാറിയിരുന്നു. ഏതാനും പേര്‍ ചേര്‍ന്നു ഹിന്ദു ന്യാസിയെ തെരുവില്‍ പിടികൂടുന്നതും താടിയും മുടിയും മുറിക്കുന്നതുമായിരുന്നു ദൃശ്യങ്ങളില്‍. ബംഗ്ലാദേശിലെ തെരുവുകളില്‍ ഇപ്പോള്‍ നടക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് വ്യാപകമായ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയത്.

 

സോഷ്യല്‍ മീഡിയായ എക്‌സില്‍ (ട്വിറ്റര്‍) ചന്ദന്‍ ശര്‍മയെന്ന വ്യക്തിയാണു വീഡിയോ അപ് ലോഡ് ചെയ്തത്. നവീന്‍ കുമാര്‍ എന്നയാളും ഇതേ വീഡിയോ സമാനമായ കുറിപ്പോടെ പങ്കുവച്ചിരുന്നു.

വടക്കേ ഇന്ത്യയില്‍ മുസ്ലിംകളെ വന്‍ തോതില്‍ പ്രതിരോധത്തിലാക്കിയ വീഡിയോയുടെ സത്യമെന്തെന്ന് അന്വേഷിച്ചുപോയ മാധ്യമ സംഘത്തിനു ലഭിച്ചതു ഞെട്ടിക്കുന്ന വിവരങ്ങളാണ്. ബംഗ്ലാദേശില്‍ ഫാക്ട് ചെക്ക് നടത്തുന്ന ഷൊഹനൂര്‍ റഹ്‌മാന്‍ എന്നയാളാണ് പിന്നാമ്പുറം ചികഞ്ഞുപോയത്.

നോക്കാന്‍ ആരോരുമില്ലാതെ തെരുവില്‍ അലഞ്ഞുനടന്ന പാവപ്പെട്ട വൃദ്ധനെ ഒരുകൂട്ടം സന്നദ്ധ സേവകരായ ചെറുപ്പക്കാര്‍ കണ്ടെത്തുന്നതും കുളിപ്പിച്ചു വൃത്തിയാക്കി ഭക്ഷണം നല്‍കിയശേഷം അവരുടെതന്നെ പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റുന്നതുമാണ് മുസ്ലിംകള്‍ക്കെതിരേ പ്രചരിപ്പിച്ചത്. ഇതിന്റെ പൂര്‍ണ വീഡിയോ ഉള്‍ക്കൊള്ളുന്ന ഫേസ്ബുക്ക ലിങ്കും അദ്ദേഹം പങ്കുവച്ചു. മെഹ്ബൂബ് ക്രിയേഷന്‍ എന്ന പേജില്‍ വിവരങ്ങള്‍ ലഭ്യമാണ്.

നവംബര്‍ അഞ്ചിനാണു ഫേസ്ബുക്കില്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഡിസംബര്‍ ഒമ്പതിനു വിദ്വേഷ പ്രചാരണം നടക്കുന്നെന്നു മനസിലാക്കിയാണ് തെരുവില്‍ അലയുന്ന മറ്റുള്ളവരെയും സുരക്ഷിതരാക്കുന്നതിന്റെ വിവരങ്ങള്‍ കൂടി പങ്കുവച്ചത്. ഇതിനായി ‘സ്ട്രീറ്റ് ഹ്യുമാനിറ്റി ഇന്‍ ബംഗ്ലാദേശ്’ എന്ന യുട്യൂബ് ചാനലിലും പൂര്‍ണമായ വീഡിയോ നല്‍കിയിട്ടുണ്ട്. പ്രായമേറിയ ഒരാളുടെ താടിയും മുടിയും മുറിച്ചുമാറ്റി കുളിപ്പിക്കുന്നതും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നതും വ്യക്തമാണ്. ഇത്തരത്തില്‍ നിരവധി വീഡിയോകള്‍ ഇതേ ചാനലില്‍ ലഭ്യമാണ്. മാനസിക വെല്ലുവിളികള്‍ നേരിടുന്ന ആളുകളെയാണ് ഇവര്‍ ഇത്തരത്തില്‍ വൃത്തിയുള്ള പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റുന്നത്. ഇതിന്റെ വിവരങ്ങളാണ് തെറ്റിദ്ധാരണയുടെ പുറത്ത് നിരവധിപ്പേര്‍ ഹിന്ദു സന്യാസിയെ മതംമാറ്റുന്നെന്ന പേരില്‍ ഷെയര്‍ ചെയ്തിട്ടുള്ളത്.

 

ഹിജാബ് അഴിക്കാത്ത സ്ത്രീകളുടെ വസ്ത്രം അഴിപ്പിച്ച് 12 മണിക്കൂര്‍ തണുപ്പില്‍ നിര്‍ത്തി; രോഗികളെ മര്‍ദിച്ചു, മുഖത്ത് തുപ്പി: ഗാസയിലെ അവസാനത്തെ ആശുപത്രിയും പൂട്ടി; സര്‍ജറി വിഭാഗത്തിന് തീയിട്ട് ഇസ്രയേല്‍ സൈന്യം

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7