പുതുമുഖങ്ങളായ 16 യുവാക്കൾ മലയാള സിനിമയിലേക്ക്…!!! കോമഡി പശ്ചാത്തലത്തിൽ ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല” ഷൂട്ടിംഗ് പുരോഗമിക്കുന്നു…!!!

കൊല്ലം: ഇഫാര്‍ ഇന്റെര്‍നാഷണലിന്‍റെ ഇരുപതാമത്തെ സിനിമയായ “PDC അത്ര ചെറിയ ഡിഗ്രി അല്ല” കൊല്ലം, തിരുവനന്തപുരം ജില്ലകളിലും അതിര്‍ത്തി ഗ്രാമങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്നത് നിര്‍മ്മാതാവായ റാഫി മതിര തന്നെയാണ്‌. ജോഷി സര്‍ സംവിധാനം ചെയ്ത പാപ്പന്‍ 2023-ലും രതീഷ് രഘു നന്ദന്‍ സംവിധാനം ചെയ്ത തങ്കമണി 2024-ലും ഇഫാര്‍ മീഡിയ റിലീസ് ചെയ്തിരുന്നു. 2025-ല്‍ റിലീസിനൊരുക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ പൂര്‍ത്തിയാകും.

കോമഡി പശ്ചാത്തലത്തിലാണ് ഈ ബയോ ഫിക്ഷണല്‍ സിനിമ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍റെ പ്രീ ഡിഗ്രി പഠന കാലവും സിനിമാ പശ്ചാത്തലവും കൂട്ടുകെട്ടും സമകാലിക സംഭവങ്ങളും രസകരമായി കോര്‍ത്തിണക്കിയ ഈ സിനിമയിലൂടെ പുതുമുഖങ്ങളായ 16 യുവാക്കളെ മലയാള സിനിമയ്ക്ക് ലഭിക്കും.

ചിത്രം 1996-98 കാലഘട്ടത്തില്‍ ഒരു റസിഡന്‍ഷ്യല്‍ പാരലല്‍ കോളേജില്‍ പ്രീഡിഗ്രിക്കു പഠിച്ചിരുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ക്യാമ്പസ് കഥ പറയുന്നു. ജോണി ആന്റണി, ബിനു പപ്പു, ജയന്‍ ചേര്‍ത്തല, സന്തോഷ്‌ കീഴാറ്റൂര്‍, ബാലാജി ശര്‍മ്മ, സോനാ നായര്‍, വീണ നായര്‍, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ, തിരുമല രാമചന്ദ്രന്‍, റിയാസ് നര്‍മ്മകല, ബിജു കലാവേദി, മുന്‍ഷി ഹരി, നന്ദഗോപന്‍ വെള്ളത്താടി, രാജ്മോഹൻ, സിജി ജൂഡ്, വിനയ, ബഷീർ കല്ലൂര്‍വിള, രാജേഷ്, ഷാജി ലാല്‍, ഉദേശ് ആറ്റിങ്ങല്‍, രാഗുല്‍ ചന്ദ്രന്‍, ബിച്ചു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പത്താം ക്ലാസ് പഠനം കഴിഞ്ഞയുടന്‍ കോളേജില്‍ പഠിക്കാന്‍ ഭാഗ്യം കിട്ടിയവരാണ് പ്രീ ഡിഗ്രിക്കാര്‍. ആദ്യപ്രാവശ്യം പത്താം ക്ലാസ്സില്‍ പരാജയപ്പെടുകയും പിന്നെ വിജയിക്കുകയും ചെയ്തവരും മാര്‍ക്ക് കുറഞ്ഞവരും ഒക്കെ ആശ്രയിച്ചിരുന്നത് പാരലല്‍ കോളേജുകളെ ആയിരുന്നു.

1996-98 കാലഘട്ടത്തില്‍ കൊല്ലം ജില്ലയിലെ ട്രിനിറ്റി കോളേജ് എന്ന റസിഡന്‍ഷ്യല്‍ പാരലല്‍ കോളേജില്‍ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് താമസിച്ചു പഠിക്കാന്‍ അവസരം ലഭിക്കുന്നു. സ്കൂള്‍ ജീവിതത്തിന്‍റെ മതിലുകള്‍ക്കപ്പുറം ടീനേജില്‍ വിശാലമായ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ കോളേജ് ജീവിതം എന്ന മതിലുകളില്ലാത്ത യാഥാര്‍ത്ഥ്യത്തിലേയ്ക്ക് കടന്നു വന്ന ചെറുപ്പക്കാരുടെ ചിന്തയും സ്വപ്നവും പ്രണയവും എല്ലാം അവിടെ സഫലമാകുന്നു.

Also Read- ഇന്ത്യന്‍ സ്ത്രീകളുടെ കൈയില്‍ 25,000 ടണ്‍ സ്വര്‍ണം! അമേരിക്കയുടെ ഔദ്യോഗിക ശേഖരത്തെക്കാള്‍ കൂടുതല്‍ മലയാളി സ്ത്രീകളുടെ കൈയില്‍; അഞ്ച് രാജ്യങ്ങളുടെ ശേഖരം കൂട്ടിവച്ചാലും ഇന്ത്യയിലെ കുടുംബങ്ങളുടെ നാലയലത്ത് എത്തില്ല

ഇതിനൊക്കെപ്പുറമേ വര്‍ഷങ്ങള്‍ക്കു ശേഷം, കൂട്ടത്തില്‍ ഒരാളായ ജോസഫ് മാത്യൂ ഒരു ഊരാക്കുടുക്കില്‍ പെടുന്നതും വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ വീണ്ടും ബന്ധം പുതുക്കിയ കൂട്ടുകാര്‍ ഒരൊറ്റ ദിവസം കൊണ്ട് പല വിധത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നതും അയാളെ ആ ഊരാ കുടുക്കില്‍ നിന്നും രക്ഷിക്കുന്നതുമാണ് ചിത്രത്തിന്‍റെ മറ്റൊരു വഴിത്തിരിവ്.

പൂര്‍വ്വ വിദ്യാര്‍ഥി വാട്സ് ആപ്പ് കൂട്ടായ്മകള്‍ കുടുംബ ജീവിതങ്ങള്‍ തകര്‍ക്കുന്നു എന്ന് പരക്കെ ആക്ഷേപമുള്ള സാഹചര്യത്തില്‍ അത്തരത്തിലുള്ള ഒരു വാട്സ് ആപ്പ് കൂട്ടായ്മ, യഥാസമയത്തുള്ള അതിശക്തമായ ഇടപെടലിലൂടെ ഒരു കുടുംബത്തെ രക്ഷപ്പെടുത്തുന്ന കഥ കൂടിയാണ് PDC.

ഉണ്ണി മടവൂര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. കലാ സംവിധാനം സുജിത് മുണ്ടയാട്. ചിത്രസംയോജനം വിപിന്‍ മണ്ണൂര്‍. കോറിയോഗ്രാഫി മനോജ്‌ ഫിഡാക്. റാഫി മതിരയും ഇല്യാസ് കടമേരിയും എഴുതിയ വരികള്‍ക്ക് ഫിറോസ്‌ നാഥ്‌ സംഗീതം നല്‍കുന്നു. K.S. ചിത്ര, ജാസി ഗിഫ്റ്റ്, ഫിറോസ്‌ നാഥ്‌, സാം ശിവ, ശ്യാമ, ജ്യോതിഷ് ബാബു എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു. പശ്ചാത്തല സംഗീത്തം റോണി റാഫേല്‍. പരസ്യ കല മനു ഡാവിന്‍സി. സ്റ്റില്‍സ് ആദില്‍ ഖാന്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ മോഹന്‍ (അമൃത), മേക്കപ്പ് സന്തോഷ്‌ വെണ്‍പകല്‍, വസ്ത്രാലങ്കാരം ഭക്തന്‍ മങ്ങാട്. സഹ സംവിധായകര്‍ ആഷിക് ദില്‍ജീത്, സഞ്ജയ്‌ ജി.കൃഷ്ണന്‍. വിതരണം ഡ്രീം ബിഗ്‌ ഫിലിംസ്, PRO ശബരി.

Also Read- കടുവാക്കുന്നേൽ കുറുവച്ചനാവാൻ സുരേഷ് ഗോപി എത്തി…!!! ഒറ്റക്കൊമ്പൻ ഷൂട്ടിംഗ് തിരുവനന്തപരുത്ത് ആരംഭിച്ചു..

Also Read- 100 കുട്ടികളെ കൊണ്ടുവരുന്ന ഡാൻസ് ടീച്ചർമാർക്ക് സ്വർണ്ണ നാണയം…!!! കുട്ടികളെ മണിക്കൂറുകളോളം വെയിലത്ത് നിർത്തി…!!! കുടിക്കാൻ വെള്ളം നൽകാനുള്ള സജ്ജീകരണം പോലും ചെയ്തില്ല..!!! അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയില്ലെന്ന പരാതിയിൽ സംഘാടകർക്കെതിരേ ബാലാവകാശ കമ്മിഷനും കേസെടുത്തു…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7