ഇത്ര സിംപിളോ? 49 വയസ് പിന്നിട്ടിട്ടും പ്രായം തോന്നുന്നില്ലല്ലോ? ആര്‍ക്കും പിന്തുടരാവുന്ന ശില്‍പ ഷെട്ടിയുടെ ഡയറ്റ് ഇതാ; ആഴ്ചയില്‍ ഒരിക്കല്‍ ഇഷ്ടമുള്ളതെല്ലാം കഴിക്കാം

മുംബൈ: വയസ് 49 പിന്നിട്ടിട്ടും ബോളിവുഡ് സൂപ്പര്‍ നായികയായ ശില്‍പ ഷെട്ടിയുടെ സൗന്ദര്യം മുപ്പതുകളില്‍തന്നെയാണ്. പല ബോളിവുഡ് നായികമാരും തങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യവും ഭക്ഷണത്തിലെ ചിട്ടവട്ടങ്ങളും വെളിപ്പെടുത്തിയിട്ടും ശില്‍പ മാത്രം അതേക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറിയിരുന്നു. എന്നാലിപ്പോള്‍ ഫിറ്റ്‌നസ് സ്‌നേഹികള്‍ക്കുവേണ്ടി അവരുടെ ഡയറ്റ് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ ഭക്ഷണ ശീലങ്ങളും വ്യായാമത്തിന്റെ രീതികളുമാണ് അവര്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. താനൊരു ഫുഡ്ഡീയായിരുന്നെന്നും കണ്ണില്‍ കണ്ടതെല്ലാം വലിച്ചുവാരി കഴിക്കുന്ന ശീലക്കാരിയുമായിരുന്നെന്നും ബിസിനസുകാരനായ രാജ് കുന്ദ്രയെ വിവാഹം കഴിച്ചതോടെയാണു ശരിയായ ഭക്ഷണം കഴിച്ചു തുടങ്ങിയതെന്നും അവര്‍ പറയുന്നു.

‘നേരത്തേ കേക്കുകളും കുള്‍ഫിയും ഗുലാബ്ജാമുനും ഇപ്പോഴും കഴിക്കും. പക്ഷേ, ആഴ്ചയില്‍ ഒരിക്കല്‍ മാത്രം. ബാക്കി ദിവസങ്ങളില്‍ എല്ലാം ഹെല്‍തി ഡയറ്റ് പിന്തുടരും’- അവര്‍ പറയുന്നു.

അലോവേര ജ്യൂസ് കുടിച്ചാണ് ഒരു ദിവസം തുടങ്ങുക. ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്. അതുപോലെ ചര്‍മത്തിന്റെ സൗന്ദര്യത്തിനും. അതിനുശേഷം ഓട്ട്മീല്‍ കഞ്ഞിയും ചായയും കുടിക്കും. പഞ്ചസാര പൂര്‍തമായും ഒഴിവാക്കി. മധുരത്തിനായി ബ്രൗണ്‍ ഷുഗര്‍ കഴിക്കും. എല്ലാത്തിനെയും ബ്രൗണിലേക്കു മാറ്റുകയെന്നതാണു തിയറി. ബ്രൗണ്‍ ബ്രഡ്, ബ്രൗണ്‍ ഷുഗര്‍ എന്നിവയാക്കി. ആവി കയറ്റിയതോ, ബോയില്‍ഡ് ഫുഡ് എന്നിവ ഒഴിവാക്കി. വെജിറ്റബിള്‍ ഓയിലിലോ, ഒലിവ് ഓയിലിലോ പാകം ചെയ്‌തെടുത്ത ഭക്ഷണം പകരം കഴിക്കും.

പോഷകാംശമുള്ള മീല്‍സ് ഉച്ചയ്ക്കും രാത്രിയും കഴിക്കും. ഉച്ചയ്ക്കു ബ്രൗണ്‍ ദാല്‍ അരിയും ചിക്കന്‍ കറിയും ഒരുകൂട്ടം പച്ചക്കറിയും ഉള്‍പ്പെടുത്തും. വൈകുന്നേരം വിശപ്പു തോന്നിയാല്‍ ബ്രൗണ്‍ ടോസ്റ്റിനൊപ്പം രണ്ട് മുട്ടയും ചായയും കുടിക്കും. രാത്രിയില്‍ പരമാവധി നേരത്തേ കഴിക്കും. സലാഡ്, സൂപ്പ്, ഒരു ചിക്കന്‍ വിഭവം എന്നിവ. എന്റെ ഡയറ്റ് സിംപിള്‍ ആണ്. ആര്‍ക്കും വളരെയെളുപ്പം ഇതിനു സാധിക്കുമെന്നും അവര്‍ പറയുന്നു. യോഗ ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ അതുകൊണ്ടു മാത്രം കാര്യമില്ല. വെയ്റ്റ് ട്രെയിനിംഗും യോഗയ്‌ക്കൊപ്പം ദിനചര്യയുടെ ഭാഗമാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7