ശിരോവസ്ത്രം അഴിക്കാത്ത സ്ത്രീകളുടെ മുഖത്തടിച്ചു…!! വസ്ത്രങ്ങള്‍ അഴിപ്പിച്ച് പന്ത്രണ്ട് മണിക്കൂറിലധികം തണുപ്പത്ത് നിര്‍ത്തി..!! സർജറി വിഭാഗത്തിന് തീയിട്ടു…!!! രോഗികളുടെ മുഖത്ത് തുപ്പി.., കൊടുംതണുപ്പിൽ രണ്ട് മണിക്കൂറോളം നടത്തിച്ചു…!!! ഇസ്രയേൽ സൈന്യം ചെയ്ത ക്രൂരതകൾ വെളിപ്പെടുത്തി നഴ്സ്..!!

ജറുസലേം: ഗാസയില്‍ പ്രവര്‍ത്തനക്ഷമമായിരുന്ന അവസാനത്തെ ആശുപത്രികളില്‍ ഒന്നായ കമാല്‍ അദ്‌വാനില്‍ ഇസ്രയേല്‍ സൈന്യം വസ്ത്രങ്ങള്‍ അഴിപ്പിച്ച് പന്ത്രണ്ട് മണിക്കൂറിലധികം തന്നെ തണുപ്പത്ത് നിര്‍ത്തിയെന്ന് നഴ്‌സ് ഇസ്മായില്‍ അല്‍ ഖൗലത് വെളിപ്പെടുത്തി. പരിശോധനയ്ക്കായി ശിരോവസ്ത്രം അഴിക്കാത്ത സ്ത്രീകളുടെ മുഖത്ത് അടിച്ചു. ശുചിമുറിയിൽ പോലും പോകാന്‍ അനുവദിച്ചില്ല. തങ്ങള്‍ അപമാനിക്കപ്പെട്ടു എന്നും ഇസ്മായില്‍ അല്‍ ഖൗലത് പറഞ്ഞു.

മുറിവേറ്റ രോഗികളെ സൈന്യം മര്‍ദിച്ചു. സര്‍ജറി വിഭാഗത്തിന് തീയിട്ടു. ആശുപത്രിയില്‍നിന്ന് നിര്‍ബന്ധിപ്പിച്ച് ഒഴിപ്പിച്ച ശേഷം എല്ലാവരേയും അല്‍ ഫരീഖ് സ്‌ക്വയറിലേക്ക് കൊണ്ടുപോയി. ഈ കൂട്ടത്തില്‍ ആശുപത്രി ഡയറക്ടര്‍ ഡോ. ഹുസാം അബൂസാഫിയും ഉണ്ടായിരുന്നു. കൊടും തണുപ്പിലൂടെ രണ്ടു മണിക്കൂറോളം നടത്തിയാണ് രോഗികള്‍ അടക്കമുള്ളവരെ അല്‍ ഫരീഖ് സ്‌ക്വയറില്‍ എത്തിച്ചത്. നിസഹായരായവരുടെ മുഖത്ത് ഇസ്രയേല്‍ സൈന്യം തുപ്പി. കണ്ണു മൂടി കെട്ടിയിട്ടതായും കമാല്‍ അദ്‌വാനിലെ ജീവനക്കാരി ഷൊറൂഖ് അല്‍ റന്‍തീസി പറഞ്ഞു.

നെഞ്ചിലും പിന്നിലും നമ്പര്‍ രേഖപ്പെടുത്തിയ ശേഷമാണ് തടവിലാക്കിയവരെ സൈന്യം വിട്ടയച്ചത്. ഇവരുടെ അവസ്ഥ വളരെ ദയനീയമാണെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

5,000 വിദ്യാര്‍ത്ഥികള്‍ക്ക് റിലയൻസ് സ്‌കോളര്‍ഷിപ്പ്; കേരളത്തില്‍ നിന്നും അര്‍ഹരായത് 229 പേർ..!!രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ സ്‌കോളര്‍ഷിപ്പ് പദ്ധതി..!! ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെയാണ് ഗ്രാന്റ് ലഭിക്കും….

കൃത്യമായ ആസൂത്രണം.., ഫലം കണ്ടുതുടങ്ങി…!! കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോർഡിലേക്ക്…!! തിങ്കളാഴ്ച മാത്രം വരുമാനം 9.22 കോടി രൂപ…!!! അധിക സര്‍വീസുകളും വാരാന്ത്യ സര്‍വീസുകളും കൃത്യമാക്കി…!!! രാപകല്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിച്ച് ഗണേഷ് കുമാർ…!!!

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7