ദിവ്യ ഉണ്ണി അടക്കമുള്ളവരെ ചോദ്യം ചെയ്തേക്കും..!!! സംഘാടകരായ മൂന്ന് പേർ അറസ്റ്റിൽ…!!! ഇവൻ്റ് മാനേജ്‌മെൻറ് ഉടമ ഒളിവിൽ…, രക്ഷിതാക്കളെ പറ്റിച്ച് വ്യാപകമായി പണപ്പിരിവ് നടത്തിയവരും കുടുങ്ങും…!! ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത് 43 പോലീസുകാർ മാത്രം..!! അന്വേഷണം വ്യാപിപ്പിക്കുന്നു…!!

കൊച്ചി: ഗിന്നസ് ലോക റെക്കോഡ് കുറിക്കാനുള്ള നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ കലൂർ സ്‌റ്റേഡിയത്തിന്റെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംഘാടകരായ മൂന്ന് പേർ അറസ്റ്റിൽ. സുരക്ഷാ നടപടികൾ പാലിച്ചില്ലെന്നും വേണ്ടത്ര അനുമതിയില്ലായിരുന്നുവെന്നും ഉൾപ്പെടെ വിമർശനങ്ങൾ ശക്തമായതോടെയാണ് പൊലീസിന്റെ നടപടി.

നൃത്ത പരിപാടിക്കായി സ്റ്റേഡിയം തരപ്പെടുത്തി നൽകിയ കെ.കെ. പ്രൊഡക്ഷൻസ് ഉടമ കൃഷ്ണ കുമാർ, പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ സി.ഇഒ ഷമീർ അബ്ദുൾ റഹിം, സ്റ്റേജ് നിർമ്മിക്കാൻ കരാർ എടുത്ത ബെന്നി എന്നിവരാണ് അറസ്റ്റിലായത്. പലാരിവട്ടം പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പരിപാടിയുടെ അനുമതിയുടെയും മറ്റും വിശദാംശങ്ങളും പൊലീസ് ഇവരിൽ നിന്നും ശേഖരിച്ചു.

സ്റ്റേജിന്റെ ഉൾപ്പെടെ നിർമ്മാണ ചുമതല മൊത്തത്തിൽ ഏറ്റെടുത്ത ഓസ്‌കാർ ഇവന്റ് മാനേജ്‌മെൻറ് ഉടമ നീരജ് നിലവിൽ ഒളിവിലാണ്. ഇയാളും മൃദംഗ വിഷൻ സി.ഇഒ ഷമീർ അബ്ദുൾ റഹിം ഉൾപ്പെടെയുള്ളവരും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയാണ് പരിപാടി നടത്തിയതെന്നും പങ്കെടുത്തവരിൽ നിന്നുൾപ്പെടെ വ്യാപകമായി പണപ്പിരിവ് നടത്തിയെന്നും ഉൾപ്പെടെയുള്ള പരാതികൾ വ്യാപകമായി ഉയർന്നതോടെയാണ് പൊലീസ് നടപടി കടുപ്പിച്ചത്.

വേണ്ടത്ര അനുമതികൾ സംഘാടകർ വാങ്ങിയില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു പൊലീസ് കേസെടുത്തത്.

ഉപേക്ഷയോടും അശ്രദ്ധയോടും കൂടിയാണ് സ്‌റ്റേജ് നിർമിച്ചതെന്നും എഫ്‌ഐആറിൽ പറയുന്നു. വിഐപികൾക്ക് ഇരിക്കുന്നതിനായി താൽക്കാലികമായി പണിത സ്റ്റേജിന് മുൻവശം നടന്നുപോകുന്നതിന് മതിയായ പാസേജിട്ടിരുന്നില്ല. സുരക്ഷിതമായ കൈവരിയും സ്ഥാപിച്ചിരുന്നില്ലെന്ന് എഫ്‌ഐആറിൽ പറയുന്നു.

സംഘാടകരയായ മൃദംഗവിഷൻ ഭാരവാഹികൾക്കും നിർമ്മാണ പ്രവർത്തികൾ നടത്തിയ ഓസ്‌ക്കാർ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരിപാടിക്ക് നേതൃത്വം നൽകിയ ചലച്ചിത്രതാരവും നർത്തകിയുമായ ദിവ്യ ഉണ്ണി അടക്കമുള്ളവരെ സംഘാടനവുമായി ബന്ധമുണ്ടെങ്കിൽ ചോദ്യം ചെയ്യൂമെന്നും കമ്മീഷണർ പറഞ്ഞു.

ജിസിഡിഎ മുന്നോട്ടുവെച്ച 24 നിബന്ധനകളിൽ പലതും പാലിക്കപ്പെട്ടിരുന്നില്ലെന്നാണ് വിലയിരുത്തൽ. സംഭവ സമയം 43 പോലീസുകാരും പൊലീസ് ഉദ്യോഗസ്ഥരും മാത്രമാണ് കലൂർ സ്റ്റേഡിയത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

നയാപൈസ ചെലവില്ലാതെ കോടികൾ വാരി…!!! 2 കസേരകളും മേശയും മാത്രം…!! മേപ്പാടിയിലെ ചെറിയ കടമുറിയിലെ തട്ടിക്കൂട്ട് സ്ഥാപനം..!! 12,000 നര്‍ത്തകര്‍ക്ക് ഗിന്നസ് റെക്കോർഡ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത മൃദംഗവിഷനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്…!!! തട്ടിപ്പ് പുറത്തറിഞ്ഞത് എംഎൽഎ അപകടത്തിൽപെട്ടത് കൊണ്ട് മാത്രം…!!!

ജിസിഡിഎ മുന്നോട്ടുവെച്ചതിൽ പൊതുമരാമത്ത് വകുപ്പിന്റെ ഫീൽഡ് വേരിഫിക്കേഷൻ മാത്രമാണ് നടന്നത്. അഗ്‌നിശമന സേനയുടെ ക്ലിയറൻസ് ആവശ്യമായിരുന്നു. പോലീസ് അടക്കമുള്ള വകുപ്പുകൾക്ക് വീഴ്ച ഉണ്ടോ എന്ന് പരിശോധിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി. അപകടം ഉണ്ടായ ശേഷവും അവിടെ പരിപാടി തുടർന്നതു സംബന്ധിച്ചും പരിശോധിക്കും.

12000 പേരെ പങ്കെടുപ്പിച്ചായിരുന്നു ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുള്ള ഭരതനാട്യം കലൂർ സ്‌റ്റേഡിയത്തിൽ നടന്നത്. എന്നാൽ പുറത്ത് 15 അടിയോളം ഉയരത്തിൽ കെട്ടിയിരുന്ന സ്‌റ്റേജിൽ നിന്നും ഉമ തോമസ് എംഎൽഎ കാൽ വഴുതി താഴെ വീഴുകയായിരുന്നു. കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ച് തലയോട്ടിയിൽ ഗുരുതരമായ മുറിവേറ്റ എംഎൽഎയുടെ വാരിയെല്ല് പൊട്ടുകയും ശ്വാസകോശത്തിലും മുഖത്തും ചതവും വാരിയെല്ലിന് പൊട്ടലും ഏൽക്കുകയും ചെയ്തിരുന്നു. പാലാരിവട്ടം റിനെ മെഡിസിറ്റി ആശുപത്രി ഐസിയുവിലാണ് എംഎൽഎ ഇപ്പോൾ.

‘ഭായി’മാരെക്കൊണ്ട് നിറഞ്ഞ് ഇസ്രയേല്‍; പലസ്തീനികള്‍ക്ക് തൊഴില്‍ വിലക്ക്; ഗുണം കിട്ടിയത് ഇന്ത്യക്ക്; നിര്‍മാണ മേഖലയിലേക്ക് വന്‍ കുടിയേറ്റം; സുരക്ഷിതം; മൂന്നിരട്ടി കൂലിയും

12000 പേരെ പങ്കെടുപ്പിച്ച് നടത്തിയ നൃത്ത പരിപാടിയാണ് വിവാദത്തിലായത്. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിൽ നർത്തകിയും നടിയുമായ ദിവ്യ ഉണ്ണിയാണ് പ്രധാന താരം. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, ഹൈബി ഈഡൻ എംഎൽഎ ഉൾപ്പെടെയുള്ളവരും ഉദ്ഘാടന പരിപാടിയിൽ എ്ത്തിയിരുന്നു.
ഉയരത്തിൽ കെട്ടിയിരുന്ന താൽക്കാലിക സ്റ്റേജിൽ ഒരു സുരക്ഷാ മുൻകരുതലും ഒരുക്കിയിരുന്നില്ല. സ്റ്റേജിന് താഴെ കോൺക്രീറ്റ് സ്ലാബുകളും കിടന്നിരുന്നു.

പ്രതീക്ഷകൾക്ക് തിരിച്ചടി.., മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടി..!! മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കും…!!! അനുമതി നൽകി യെമൻ പ്രസിഡൻ്റ്…!! യാതൊന്നും അറിയില്ലെന്ന് ആക്ഷൻ കൗൺസിൽ…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7