‘മലയിലുണ്ടയ്യൻ’ അയ്യപ്പ ഭക്തിഗാനം പ്രകാശനം ചെയ്തു… അയ്യാ നിൻ സന്നിധിയിൽ എന്ന ഭക്തിഗാനത്തിന് ശേഷം സുധർമദാസ് വീണ്ടും…

സന്നിധാനം: കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ.സുധർമ്മദാസ് രചന നിർവഹിച്ച രണ്ടാമത്തെ അയ്യപ്പ ഭക്തിഗാനം ”മലയിലുണ്ടയ്യൻ” പ്രകാശനം ചെയ്തു. ശബരിമല സന്നിധാനത്ത് നടന്ന ചടങ്ങിൽ തന്ത്രി കണ്ഠരര് രാജീവര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, മേൽശാന്തി അരുൺ കുമാർ നമ്പൂതിരി, കീഴ്ശാന്തി എസ്.കൃഷ്ണൻ പോറ്റി എന്നിവർ ചേർന്നാണ് പ്രകാശന കർമ്മം നിർവഹിച്ചത്. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ്, റിപ്പോർട്ടർ മനോജ് കുമാർ.എസ്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, ദേവസ്വം പി.ആർ.ഒ അരുൺ കുമാർ ജി.എസ്, എൻ.ആർ.സുധർമ്മദാസ്, ശബരിമല റിപ്പോർട്ടർ ടി.എസ്.സനൽ കുമാർ എന്നിവർ പങ്കെടുത്തു.

സുജീഷ് വെള്ളാനി സംഗീത സംവിധാനം നിർവഹിച്ച ഗാനം ഗോവിന്ദ് വേലായുധാണ് ആലപിച്ചത്.
പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ രാജേഷ് ചേർത്തലയാണ് പുല്ലാങ്കുഴൽ. നാദസ്വരം ഒ.കെ. ഗോപി, സിത്താർ പോൾസൺ തൃശൂർ, ഓർക്കസ്‌ട്രേഷൻ അജി നെടുംപരയ്ക്കൽ, പി.ആർ.ഒ പി.ആർ. സുമേരൻ. കെ. മധുവാണ് ഗാന ചിത്രീകരണത്തിന്റെ സംവിധാനവും ഡി.ഒ.പിയും നിർവഹിച്ചത്.

സർഗം മ്യൂസിക്സ് ആണ് ഗാനം പുറത്തിറക്കിയത്. കഴിഞ്ഞ വർഷം സുധർമ്മദാസിന്റെ രചനയിൽ പുറത്തിറങ്ങിയ അയ്യാ നിൻ സന്നിധിയിൽ എന്ന അയ്യപ്പ ഭക്തിഗാനവും പ്രേക്ഷക പ്രീതി നേടിയിരുന്നു. കെ. മധുവാണ് ഗാന ചിത്രീകരണത്തിന്റെ സംവിധാനവും ഡി.ഒ.പിയും നിർവഹിച്ചിരിക്കുന്നത്.

‘ചോരക്കറയുടെ ചായം പുരളണ തീരാ പകയുടെ നെഞ്ചാണേ…!!! ആണായി പിറന്നോനേ ദൈവം പാതി സാത്താനേ…! രക്തം ചീറ്റിച്ച് ‘ബ്ലഡ്’; രവി ബസ്രൂർ – ഡബ്‌സീ കൂട്ടുകെട്ടിൽ ‘മാർക്കോ’യിലെ ആദ്യ സിംഗിൾ

എസിപിയുടെ വാഹനത്തിന് മുന്നിലുടെ മിന്നൽ വേഗത്തിൽ കാറോടിച്ചു..!! അങ്കമാലി മുതൽ കളമശേരിവരെ മദ്യലഹരിയിൽ ഗണപതിയുടെ അഭ്യാസപ്രകടനം…!!! ഒടുവിൽ കുടുക്കിയെങ്കിലും കേസെടുത്ത് വിട്ടയച്ച് പൊലീസ്…!!! ട്രോളി സോഷ്യൽ മീഡിയ

 

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7