മോഷണം പുലർച്ചെ നാലിനും അഞ്ചിനും ഇടയിൽ, കറുത്ത വസ്ത്രം മാത്രം ധരിക്കും, വീട്ടിൽ അതിക്രമിച്ചുകയറി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ തലയ്ക്കടിച്ച ശേഷം മോഷ്ടിക്കും: യുവാവ് അറസ്റ്റിൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പൂ​രി​ൽ രാ​ത്രി​യി​ൽ വീ​ടു​ക​ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന സ്ത്രീ​ക​ളു​ടെ ത​ല​യ്ക്ക​ടി​ച്ച് മോഷണം നടത്തുന്ന യുവാവ് അറസ്റ്റിൽ. സംഭവത്തിൽ അ​ജ​യ് നി​ഷാ​ദ് (20) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ നാ​ല് മാ​സ​ത്തി​നി​ടെ സമാനമായ രീതിയിൽ നടന്ന അ​ഞ്ച് സം​ഭ​വ​ങ്ങ​ളി​ൽ ഒ​രു സ്ത്രീ ​മ​രി​ക്കു​ക​യും നാ​ല് പേ​ർ​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തതായി പോലീസ് പറഞ്ഞു. ഇതിൽ ഒരാളുടെ ഇടതു കണ്ണിന്റെ കാഴ്ചശക്തി പൂർണമായും നഷ്ടമായി.

2022ൽ ​ഇ​യാ​ളെ ബാ​ല​പീ​ഡ​ന​ക്കേ​സി​ൽ കോ​ട​തി ശി​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും പ്ര​തി ആ​റു​മാ​സ​ത്തോ​ളം ജ​യി​ലി​ൽ കി​ട​ന്നി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഇ​യാ​ൾ ഗോ​ര​ഖ്പൂ​രി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​ന് മു​മ്പ് കു​റ​ച്ചു​കാ​ലം സൂ​റ​ത്തി​ൽ താ​മ​സി​ച്ചു.

പോലീസിന്റെ കണ്ടെത്തലുകൾ ഇങ്ങനെ: പീഡനക്കേസിൽ പുറത്തിറങ്ങിയ പ്രതി ജൂ​ലൈ 30 നാ​ണ് ആദ്യ മോഷണം ന​ട​ത്തി​യ​ത്. ഒ​രു വീ​ട്ടി​ൽ ക​യ​റി സ്ത്രീ​യെ ത​ല​യ്ക്ക​ടി​ച്ച് പ​രുക്കേ​ൽ​പ്പി​ച്ച് ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി ഇ​യാ​ൾ ക​ട​ന്നു​ക​ള​ഞ്ഞു. തു​ട​ർ​ന്ന് ഇ​യാ​ൾ ഇ​പ്ര​കാ​രം അ​ഞ്ച് സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ചു. ഇ​തി​ൽ പ​രുക്കേ​റ്റ ഒ​രാ​ൾ മ​രി​ച്ചു. ഒരാളുടെ കാഴ്ചശക്തി നഷ്ടമായി. പ്രതി പലപ്പോളും പുലർച്ചെ നാലിനും അഞ്ചിനും ഇടയിലുള്ള സമയമാണ് മോഷണത്തിനായി തിരഞ്ഞെടുക്കുക. കറുത്ത വസ്ത്രം ധരിച്ച് ന​ഗ്നപാദനായി ആണ് നടക്കുക. വീട് അതിക്രമിച്ച് കയറിയശേഷം സ്ത്രീകളുടെ തലയ്ക്കടിച്ച് വീഴ്ത്തി മോഷണം നടത്തും.

ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്ന ഇ​രു​മ്പ് വ​ടി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മൂ​ർ​ച്ച​യു​ള്ള വ​സ്തു​ക്ക​ളും ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കേ​സ് അ​തി​വേ​ഗ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും അ​ജ​യ് നി​ഷാ​ദി​ന് ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും മുതിർന്ന പോലീസ് ഓഫീസർ ഡോ. ഗൗരവ് ഗ്രോവർ പറഞ്ഞു.

ജൂലൈയിലെ ആദ്യ മോഷണം കഴിഞ്ഞ് ആ​ഗസ്റ്റ്12 ന് അടുത്ത കുറ്റകൃത്യം നടന്നു, ആക്രമണം കൂടുതൽ ക്രൂരമായിരുന്നു,അത് ഇരയുടെ മരണത്തിൽ കലാശിച്ചു. ഓഗസ്റ്റ് 26, നവംബർ 10, നവംബർ 14 തീയതികളിൽ മൂന്ന് സംഭവങ്ങൾ കൂടി പോലീസ് റിപ്പോർട്ട് ചെയ്തു. സിസിടിവി ദൃശ്യങ്ങളിലൂടെ നിഷാദിൻ്റെ കുറ്റം പോലീസ് സ്ഥിരീകരിച്ചു.

 

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7