രണ്ട് സെഞ്ചുറി, രണ്ട് ഡക്ക്; ഒരു കലണ്ടർ വർഷത്തിൽ അഞ്ചു 4 തവണ റൺസെടുക്കാതെ പുറത്താകുന്ന ആദ്യ ബാറ്റ്സ്മാനായി സഞ്ജു

സെഞ്ചൂറിയൻ: ബം​ഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിലും തകർപ്പൻ സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസൺ ഇന്നലെയും നിരാശപ്പെടുത്തി. സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ് കാണാൻ കാത്തിരുന്നവർക്കു മുന്നിൽ തലതാഴ്ത്തിയുള്ള താരത്തിന്റെ പോക്കായിരുന്നു കാണാൻ സാധിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിൽ രണ്ടു പന്തുകൾ മാത്രം നേരിട്ട സഞ്ജു റണ്ണൊന്നുമെടുക്കാതെ പുറത്താവുകയായിരുന്നു. കഴിഞ്ഞ തവണ സഞ്ജുവിനെ പൂജ്യത്തിനു പുറത്താക്കിയ മാർകോ ജാൻസൻ തന്നെയായിരുന്നു ഇത്തവണയും കൂടാരം കയറ്റിയത്. മാർക്കോയെറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിൽ സഞ്ജു ബോൾഡാകുകയായിരുന്നു. ട്വന്റി20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ടു സെഞ്ചറികൾക്കു ശേഷം മലയാളി താരം തുടർച്ചയായി രണ്ടു തവണ പൂജ്യത്തിനു പുറത്തായത് ആരാധകർക്കു കടുത്ത നിരാശയാണ് സമ്മാനിച്ചത്.

ഇതോടെ ട്വന്റി20 ക്രിക്കറ്റിലെ ആദ്യ പത്തു ടീമുകളിലെ താരങ്ങളില്‍ ഒരു കലണ്ടർ വർഷത്തിൽ അഞ്ചു തവണ റണ്ണൊന്നുമെടുക്കാതെ പുറത്താകുന്ന ആദ്യ ബാറ്ററാണു സഞ്ജു. ട്വന്റി20 ക്രിക്കറ്റില്‍ കൂടുതല്‍ തവണ പൂജ്യത്തിനു പുറത്തായ ഇന്ത്യന്‍ താരങ്ങളിൽ സഞ്ജു മൂന്നാമതാണ്.151 മത്സരങ്ങളിൽ 12 തവണ പൂജ്യത്തിനു പുറത്തായ രോഹിത് ശർമയാണ് പട്ടികയിൽ ഒന്നാമത്. 117 കളികളിൽ ഏഴു തവണ പുറത്തായ കോലി പട്ടികയിൽ രണ്ടാമതുണ്ട്.

മാത്രമല്ല ഇതുവരെ കളിച്ച 32 ട്വന്റി20 ഇന്നിങ്സുകളിൽ സഞ്ജു ഇത് ആറാം തവണയാണ് റണ്ണൊന്നുമെടുക്കാതെ ഔട്ടാകുന്നത്. 68 ഇന്നിങ്സുകളിൽ അഞ്ച് ‘ഡക്കുകളുള്ള’ കെഎൽ രാഹുലാണ് പട്ടികയിൽ നാലാമത്. ഡർ‍ബനിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സെഞ്ചറി നേടിയിരുന്നു. 50 പന്തുകൾ നേരിട്ട മലയാളി താരം 107 റൺസെടുത്താണു പുറത്തായത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7