വഖഫ് ഭേദ​ഗതി ബിൽ ബിജെപി സർക്കാർ പാസാക്കും, അത് ആർക്കും തടയാനാകില്ല, ഝാർഖണ്ഡിൽ അധികാരത്തിലെത്തിയാൽ അനധികൃത കുടിയേറ്റക്കാരെ ബം​ഗ്ലാദേശിലേക്ക് അയക്കും: അമിത് ഷാ

റാഞ്ചി: വഖഫ് ഭേദ​ഗതി ബിൽ ബിജെപി സർക്കാർ പാസാക്കുകതന്നെ ചെയ്യുമെന്നും അതിൽനിന്ന് തങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വഖഫ് നിയമം ഭേദ​ഗതി ചെയ്യാനും ബോർഡിന്റെ ഘടനയിൽ മാറ്റം വരുത്താനും സമയമായെന്നും അദ്ദേഹം പറഞ്ഞു. ഝാർഖണ്ഡിലെ ബാ​ഗ്മാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

വഖഫ് ബോർഡിന് ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുണ്ട്. കർണാടകയിൽ ​ഗ്രാമീണരുടെ സ്വത്തുക്കൾ വഖഫ് ബോർഡ് കൈക്കലാക്കി. ക്ഷേത്രങ്ങളുടേയും കർഷകരുടേയും ഭൂമി തട്ടിയെടുത്തു. ഇനി വഖഫ് ബോർഡിൽ മാറ്റങ്ങൾ വേണോ, വേണ്ടയോയെന്ന് ജനങ്ങൾ പറയാനും റാ ലിക്കിടെ അമിത് ഷാ ആവശ്യപ്പെട്ടു.

രാഹുൽ ​ഗാന്ധിയും ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും വഖഫ് ബോർഡിൽ മാറ്റങ്ങൾ നടപ്പിലാക്കാൻ കഴിയില്ലെന്നാണ് പറയുന്നത്. അവർ എതിർക്കട്ടെ. പക്ഷെ ബിൽ പാസാക്കുകതന്നെ ചെയ്യും- അമിത് ഷാ വ്യക്തമാക്കി.

യൂണിഫോം സിവിൽ കോഡ് (യുസിസി) നടപ്പാക്കുന്നതും ആർക്കും തടയാനാകില്ല. നുഴഞ്ഞുകയറ്റക്കാരെ പരിശോധിക്കാൻ ഇത് ആവശ്യമാണ്. ആദിവാസികളെ യുസിസിയുടെ പരിധിയിൽനിന്ന് ഒഴിവാക്കുമെന്ന് ഉറപ്പുനൽകുന്നു. ഝാർഖണ്ഡിൽ ബിജെപി അധികാരത്തിലെത്തിയാൽ അനധികൃത കുടിയേറ്റക്കാരെ ബം​ഗ്ലാദേശിലേക്ക് അയക്കും.’-അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ ഏജൻസിയായ പിടിഐയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് അമിത് ഷായുടെ പ്രസം​ഗം റിപ്പോർട്ടു ചെയ്തത്.

നവംബർ 13, 20 തീയതികളിലാണ് 81 അം​ഗ ഝാർഖണ്ഡ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്.23-ന് ഫലം പ്രഖ്യാപിക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7