വലിയ വേദി, ആർത്തുവിളിക്കുന്ന പുരുഷാരം; എന്തുചെയ്യണമെന്നറിയാത്ത അങ്കലാപ്പായിരുന്നു ആ 10 വയസുകാരന്; സമൂഹം രോ​ഗം കണ്ടെത്തി, കുട്ടിക്ക് ഓട്ടിസമാണ്…

ഒരു 10 വയസുകാരൻ ആദ്യമായി മാതാപിതാക്കൾക്കൊപ്പം പൊതുവേദിയിൽ, ആർത്തുവിളിക്കുന്ന അണികൾ, എന്തു ചെയ്യണമെന്നാറിയാതെ അവൻ ചുറ്റും നോക്കി, ചെറിയൊരു പതർച്ചയുമുണ്ടായിരുന്നു അവന്റെ മുഖത്ത്. അതുകണ്ട സമൂഹം രോ​ഗ നിർണയം നടത്തി. കുട്ടിക്ക് ഓട്ടിസമാണ്. സംഭവം വേറാരെയും കുറിച്ചല്ല ഡൊണാൽഡ് ട്രംപിന്റെ മകൻ ബാരോൺ ട്രംപിനെക്കുറിച്ചാണ് ഇത്തരത്തിൽ കുപ്രചരണം നടന്നത്.

തന്റെ മകൻ ബാരോൺ ട്രംപിന് ഓട്ടിസമുണ്ടെന്ന കിംവദന്തികളിൽ പ്രതികരികയാണ് മെലാനിയ ട്രംപ്. അടുത്തിടെ പുറത്തിറക്കിയ അവരുടെ ഓർമക്കുറിപ്പിലാണ് വിഷയത്തെക്കുറിച്ചാണ് മെലാനിയ പ്രതികരിക്കുന്നത്. 2016-ൽ നടന്ന ഈ പ്രചാരണം അന്നത്തെ പത്തുവയസുകാരനെ പൊതുസമൂഹം കളിയാക്കുന്നതിലേക്കുവരെ കാര്യങ്ങളെത്തിച്ചിരുന്നു. സമൂഹത്തിന്റെ തെറ്റായ പ്രചരണങ്ങളും അനുമാനങ്ങളും ഏത് രീതിയിലാണ് മറ്റുള്ളവരിൽ സ്വാധീനം ചെലുത്തുന്നത് എന്നതിനെക്കുറിച്ച് മെലാനിയ തന്റെ എഴുത്തിൽ വ്യക്തമാക്കുന്നുണ്ട്.

2016-ലെ റിപ്പബ്ലിക്കൻ കൺവെൻഷനിലായിരുന്നു സംഭവം. അന്ന് ആദ്യമായി പൊതുവേദിയിലെത്തിയ ബാരോന്റെ മുഖഭാവങ്ങളും പ്രവൃത്തികളും പരിശോധിച്ച ചിലർ കുട്ടിക്ക് ഓട്ടിസമാകാനുള്ള സാധ്യതയുണ്ടെന്ന് പ്രചരിപ്പിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ പല പ്രമുഖരും ഇക്കാര്യം പങ്കുവയ്ക്കുകയും ചർച്ചയാക്കുകയും ചെയ്തു. എന്നാൽ, ഇത്ര വലിയ വേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ അമ്പരപ്പായിരുന്നു മകന് എന്നാണ് മെലാനിയ പറയുന്നത്. ഒരു അമ്മയെന്ന നിലയിൽ തന്നെ വിവാദം ഏറെ വിഷമിപ്പിച്ചതായും അവർ വെളിപ്പെടുത്തുന്നു.

സംഭവം പുറത്തുവന്നപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കേണ്ടതില്ലെന്ന് ആദ്യം കരുതിയിരുന്നു. എന്നാൽ, ഇത്തരം അപവാദ പ്രചരണങ്ങൾ അവസാനിച്ചില്ലെന്ന് മാത്രമല്ല അത് കൂടുതൽ ഉച്ചത്തിലാവുകയും ചെയ്തു.മാത്രമല്ല, അത് കുട്ടിയേയും ബാധിച്ചുതുടങ്ങി. ഇത്തരം വീഡിയോകൾ പ്രചരിക്കുമ്പോൾ ബാരോൺ കുട്ടിയായിരുന്നു. പലരുടേയും നിരീക്ഷണത്തിലാണെന്ന തോന്നൽ അന്ന് മകനുണ്ടായിരുന്നു. വേദന നിറഞ്ഞതായിരുന്നു അവന്റെ പ്രതികരണം. സമൂഹം കണ്ടെത്തുന്ന ഇത്തരം ഊഹാപോഹങ്ങൾ കുഞ്ഞുങ്ങളെ സാരമായി ബാധിക്കുമെന്നും മെലാനിയ തന്റെ ഓർമക്കുറിപ്പിലൂടെ പറഞ്ഞുവയ്ക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7