മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഹേമ കമ്മിറ്റിയിലൂടെ ഫഹദിനെപ്പോലുള്ള നടന്മാരുടെ കരിയര്‍ നശിപ്പിക്കാനായി ഗൂഢാലോചന നടത്തി? ഗായിക സുചിത്രക്കെതിരെ നിയമനടപടിയുമായി റിമ

ഗായിക സുചിത്ര തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുകയാണെന്നും നടി റിമ കല്ലിങ്കല്‍. സമൂഹമാധ്യമത്തില്‍ പങ്കു വച്ച കുറിപ്പിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. റിമ എഴുതിയ കുറിപ്പ് ഇപ്രകാരം.

‘വര്‍ഷങ്ങളായി നിങ്ങളില്‍ പലരും ഡബ്ല്യുസിസിക്കും അതിന്റെ ലക്ഷ്യത്തിനും ഒപ്പം നില്‍ക്കുന്നുണ്ട്. ഈ പിന്തുണയും വിശ്വാസവുമാണ് ഇപ്പോള്‍ നിങ്ങള്‍ക്കായി ഇതെഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തമിഴ് ഗായിക സുചിത്ര നടത്തിയ പ്രസ്താവനകള്‍ കഴിഞ്ഞ രണ്ട് ദിവസമായി നിരവധി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 30 മിനിറ്റ് നീണ്ട അഭിമുഖത്തില്‍ 2017 ലെ ലൈംഗികാതിക്രമത്തെ അതിജീവിച്ചയാളെ പേരെടുത്ത് പറഞ്ഞ് അപമാനിക്കുക മാത്രമല്ല, ഇത്തരമൊരു ആക്രമണം തന്റെ നേരെ ഉണ്ടാകുമെന്നു അതിജീവിതയ്ക്ക് അറിയാമായിരുന്നു എന്നും, മുഖ്യമന്ത്രി പിണറായിയും മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഹേമ കമ്മിറ്റിയിലൂടെ ഫഹദിനെപ്പോലുള്ള നടന്മാരുടെ കരിയര്‍ നശിപ്പിക്കാനായി ഗൂഢാലോചന നടത്തിയെന്നും അവര്‍ ആരോപിക്കുന്നു.

തൃശൂരില്‍ താമര വിരിഞ്ഞപ്പോള്‍ സുനില്‍കുമാറിന്റെ ചെവിയില്‍ ചെമ്പരത്തി വിരിഞ്ഞു..!! ബിനോയ് വിശ്വം മാളത്തില്‍ ഒളിച്ചിരിക്കുന്നു.., നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി..!!! മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞുതീര്‍ക്കാന്‍ ഇത് കുടുംബപ്രശ്‌നമല്ലെന്ന് കെ. സുരേന്ദ്രൻ

പൂരം കലക്കിയത് പിണറായിയാണ്… പാറമേക്കാവിലാണ് കൂടിക്കാഴ്ച നടന്നത്..!!! ബിജെപിയെ ജയിപ്പിക്കാൻ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് നീക്കം : വി.ഡി. സതീശൻ

ഇതുപോലൊരു മുഖ്യമന്ത്രി കേരളത്തിൽ ആദ്യം…!! ചരിത്രം സൃഷ്ടിച്ച് പിണറായി… ആരോപണവിധേയനായ മേലുദ്യോഗസ്ഥനെ കസേരയിൽ നിലനിർത്തിക്കൊണ്ട് കീഴുദ്യോഗസ്ഥർ അന്വേഷിക്കുന്നു..

 

ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്തിനാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം, ആ ഉദ്ദേശ ശുദ്ധിയെ അധിക്ഷേപിക്കുന്നവരെ ചോദ്യം ചെയ്യുക തന്നെവേണം. ഈ ആരോപണങ്ങള്‍ ഒന്നും തന്നെ മുഖ്യധാരാ മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ ഇടം പിടിച്ചില്ലെങ്കിലും, ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു എന്ന് അവര്‍ ഏതോ ഒരു മാധ്യമത്തില്‍ വായിച്ചു എന്ന അവരുടെ അടിസ്ഥാനരഹിതമായ പ്രസ്താവന വാര്‍ത്താപ്രാധാന്യം നേടി. അങ്ങനെയൊരു കാര്യം സംഭവിച്ചിട്ടില്ല എന്ന് ഞാനിപ്പോള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഈ അടിസ്ഥാനരഹിതമായ പ്രസ്താവനയ്‌ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകാന്‍ ഞാന്‍ തീരുമാനിച്ചു. ഈ വ്യക്തിഅധിക്ഷേപം ചൂണ്ടിക്കാട്ടി ഞാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയും മാനനഷ്ടത്തിന് നോട്ടിസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്ക് ഇതുവരെ തന്ന പിന്തുണയ്ക്ക് ഞങ്ങളുടെ ലക്ഷ്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരോടും നന്ദി, നമുക്ക് ഒരുമിച്ച് മുന്നേറാം.’

സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ നിരന്തര പീഡനം; ക്രൂരമായ മര്‍ദനശേഷം യുവതിയെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍

അതീവ ഗ്ലാമര്‍ ലുക്കില്‍ മാളവിക മോഹനന്‍ ഹിന്ദി ചിത്രം ‘യുദ്ധ്ര’യിലെ ഗാനം വൈറല്‍

നവജാത ശിശുവിനെ അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് കുഴിച്ചിട്ട സംഭവത്തില്‍ നിര്‍ണായകമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്: ശരീരത്തില്‍ മറ്റു മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല

 

ആരോപണം വ്യാജമാണെന്നു തെളിയിക്കാൻ ഏതറ്റം വരെയും പോകും..!! നിയമനടപടികൾ സ്വീകരിക്കും… നിവിൻ പോളിയുടെ ഫേസ് ബുക്ക് പോസ്റ്റ്

നിവിന്‍ പോളിക്കെതിരേ പീഡനക്കേസ്; നേര്യമംഗലം സ്വദേശിനിയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തു, താരത്തിന്റെ വനിത സുഹൃത്തുള്‍പ്പെടെ നാല്‌പേര്‍ക്കെതിരെ കേസ്

പിതാവിന് ചില മാനസിക പ്രശ്നങ്ങൾ.., എന്നാൽ അദ്ദേഹം അത് അംഗീകരിക്കാൻ തയാറാകുന്നില്ല…. ധോണിക്കും കപിൽ ദേവിനും എതിരായ പരാമർശത്തിന് പിന്നാലെ യുവരാജ് സിങ്ങിൻ്റെ വീഡിയോ വൈറൽ…

pathram desk 1:
Related Post
Leave a Comment