ദരിദ്രരായതിനാല്‍ വീടിന് വാതിലുകൾ സ്ഥാപിച്ചില്ല..!!! അമ്മയ്ക്കരികിൽ ഉറങ്ങിയ കുഞ്ഞിനെ ചെന്നായ കടിച്ചു കൊണ്ടുപോയി കൊന്നു..!!! നരഭോജിയുടെ ആക്രമണത്തിൽ ഇതിനകം കൊല്ലപ്പെട്ടത് എട്ട് കുട്ടികളടക്കം ഒമ്പത് പേർ…

ലക്നൗ: നരഭോജി ചെന്നായയുടെ ആക്രമണത്തിൽ വീണ്ടും മരണം. ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ നവേൻ ഗരേത്തി ഗ്രാമത്തിലെ രണ്ടര വയസ്സുകാരിയായ അഞ്ജലിയാണ് തിങ്കളാഴ്ച ചെന്നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ ചെന്നായയുടെ ആക്രമണത്തിൽ രണ്ട് മാസത്തിനിടെ മേഖലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി. ഇതിൽ 8 പേർ കുട്ടികളാണ്. ചെന്നായയുടെ ആക്രമണത്തിൽ 25 പേർക്ക് പരുക്കേറ്റു.

തിങ്കളാഴ്ച പുലർച്ചെയാണ് അമ്മയ്ക്കരികിൽ ഉറങ്ങുകയായിരുന്ന അഞ്ജലിയെ ചെന്നായ ആക്രമിച്ചത്. അമ്മ സഹായത്തിനായി നിലവിളിച്ചെങ്കിലും ചെന്നായ കുട്ടിയെ കടിച്ചെടുത്തു കൊണ്ടുപോയി. പിന്നീട് രണ്ട് മണിക്കൂറിന് ശേഷം വീട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രണ്ട് കൈകളുമില്ലാത്ത നിലയിൽ വികൃതമാക്കപ്പെട്ട നിലയിലാണ് കുട്ടിയുടെ മൃതദേഹം പ്രദേശവാസികൾ കണ്ടെത്തിയത്.

“ആറു മാസം പ്രായമുള്ള മകളുടെ നിലവിളി കേട്ടാണ് ഞാൻ സംഭവം അറിഞ്ഞത്. അപ്പോഴേക്കും മൂത്ത മകളെ ചെന്നായ കടിച്ചെടുത്ത് കൊണ്ടുപോയിരുന്നു. ചെന്നായയുടെ പിന്നാലെ ഓടിപ്പോയെങ്കിലും കുട്ടിയെ കിട്ടിയില്ല. ദരിദ്രരായതിനാല്‍ വീട്ടിൽ വാതിലുകൾ സ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ല.” – ചെന്നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ പറഞ്ഞു.

‘പ്രിയപ്പെട്ട അൻവർ, പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരെയാണ്, പിന്തുണ’ ..!! ആഭ്യന്തര വകുപ്പിനെതിരായ അൻവറിൻ്റെ നീക്കത്തിൽ പിന്തുണച്ച് യു.പ്രതിഭ എംഎൽഎ… സിമി റോസിനും സപ്പോർട്ട്..!!!

ഖത്തറിലെ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം… ആറ് മാസത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരും…

ഡിഗ്രിക്ക് ശേഷം ബാബുരാജിന്റെ മൂന്നാറിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റ്..!! ജന്മദിനത്തിൽ പരിചയപ്പെട്ടു… കൂദാശയിൽ ചെറിയവേഷം..!! അടിമാലിയിലെ റിസോര്‍ട്ടിലും ആലുവയിലെ വീട്ടിലും വച്ച് പീഡനത്തിനിരയാക്കി…!!!

പരാതിക്കാരി സാധാരണക്കാരിയല്ല…., മറ്റൊരു മുഖം ഉണ്ട്…!! സംഭവം നടന്ന തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരം.., സൂക്ഷമമായി മെനഞ്ഞെടുത്ത കഥയെന്നും സിദ്ദിഖ്

സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മേഖലയിൽ നിരീക്ഷണം ശക്തമാക്കാൻ വനം വകുപ്പിനും പൊലീസിനും നിർദേശം നൽകി. ജില്ലാ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. രാത്രി സമയത്ത് ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും ജാഗ്രത പാലിക്കാനും ജില്ലാ മജിസ്‌ട്രേറ്റ് മോണിക്ക റാണി അഭ്യർഥിച്ചു. വീടുകൾക്ക് ഉടൻ വാതിലുകൾ ഘടിപ്പിക്കാനും അധികൃതർ നിർദേശം നൽകി.

ഇതുവരെ നരഭോജികളായ നാല് ചെന്നായ്ക്കളെയാണ് വനം വകുപ്പ് പിടികൂടിയത്. മേഖലയിൽ ശക്തമായ പട്രോളിങ് നടത്തുന്നതായും എത്രയും വേഗം ബാക്കിയുള്ള ചെന്നായ്ക്കളെ പിടികൂടുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും നടത്തുന്നുണ്ട്. നിരീക്ഷണം വർധിപ്പിക്കുന്നതിനായി വനം വകുപ്പ് ആറ് ക്യാമറകൾ സ്ഥാപിച്ചു.

കതകിൽ മുട്ടിയവൻ ഇന്ന് കാറിൽ മുട്ടി…!!! ‘നിങ്ങൾ എന്നെ ഹേമ കമ്മിറ്റിയിൽ ചേർക്കും അല്ലേ’ മഞ്ജുപിള്ളയുടെ പോസ്റ്റ് വൈറലാകുന്നു

Three-year-old girl killed two women injured in separate incidents of wolf attack in UP’s Bahraich
Wolf Wild animal attack India News Uttar Pradesh wolf attack in up

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51