മന്ത്രിക്ക് യാതൊരു വിവരവുമില്ല…!! പാർട്ടി ക്ലാസ് കൊടുക്കണം… നടി പറഞ്ഞത് ആരോപണമല്ല, വെളിപ്പെടുത്തലാണ്…!!! സിദ്ദിഖ് നല്ല നടൻ… ഇന്നലെയും അഭിനയിക്കുന്നത് കണ്ടു… തുറന്നടിച്ച് ആഷിഖ് അബു

കൊച്ചി: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാഷ്ട്രീയമായി യാതൊരു വിവരവുമില്ലെന്ന് അദ്ദേഹം തെളിയിക്കുകയാണെന്നും അദ്ദേഹത്തിന് പാർട്ടി ക്ലാസ് കൊടുക്കണമെന്നും സംവിധായകൻ ആഷിഖ് അബു. ഈ വിഷയം സംസാരിക്കാൻ സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും വരണം. പരാതിയെപറ്റി അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തിൽ മാത്രം ഒതുങ്ങുകയാണ് സജി ചെറിയാൻ. മന്ത്രിയെ തിരുത്താൻ പാർട്ടി തയാറാവണം. രഞ്ജിത്തിനെ പദവിയിൽ നിന്നു മാറ്റി നിർത്താന്‍ സർക്കാർ തയാറാവണമെന്നും നടിയുടേത് ആരോപണമല്ല, വെളിപ്പെടുത്തലാണെന്നും ആഷിഖ് അബു പറഞ്ഞു.

‘‘ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ മുതൽ ഈ വിഷയത്തിൽ ഇടതുപക്ഷ മന്ത്രിമാർക്ക് തന്നെ ആശയക്കുഴപ്പമുണ്ട്. സാംസ്കാരിക മന്ത്രി പറയുന്നത് സാമാന്യ ബുദ്ധിവച്ച് മനസ്സിലാകുന്നതല്ല. അദ്ദേഹം വലിയൊരു മൂവ്മെന്റിന് എതിരെ നിൽക്കുകയാണ്. ആരെങ്കിലും അദ്ദേഹത്തെ ഉപദേശിക്കണം.
സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ഇതുവരെയുണ്ടായ പ്രസ്താവനകളൊന്നും ഇടതുപക്ഷത്തിന്റെ നയങ്ങളോട് ചേർന്നു നിൽക്കാത്തതാണ്. പരാതി ഉന്നയിച്ച സ്ത്രീയും ഒരു ഇടതു സഹയാത്രികയാണ്. പരാതിക്കാരിയുടെ പരാതിയെപറ്റി അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തിൽ ഒതുങ്ങുകയാണ് മന്ത്രി. മന്ത്രിയുടെ നിലപാടിനോട് ശക്തമായ പ്രതിഷേധമാണുള്ളത്.

രഥം താഴ്ന്നല്ലോ വാരരെ…!!! രക്ഷയില്ലാതെ ര‍ഞ്ജിത്തും രാജിവച്ചു… ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റി വീട്ടിലേക്ക് യാത്ര…!!! മന്ത്രിയുടെ സംരക്ഷണം പാളി…!!!

സിദ്ദിഖ് നമ്പര്‍ വണ്‍ ക്രിമിനല്‍ ..!!! മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് നടി രേവതി സമ്പത്ത്… മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു..!!

സിദ്ദിഖ് പുലര്‍ച്ചെ മോഹന്‍ലാലിന് രാജിക്കത്ത് കൈമാറി..!!! കേസെടുത്തേക്കും… വളരെ ചെറിയ പ്രായത്തിൽ സിദ്ദിഖ് ശാരീരികമായി പീഡിപ്പിച്ചു..!!! സിദ്ദിഖിൽനിന്ന് സുഹൃത്തുക്കള്‍ക്കും മോശം അനുഭവം ഉണ്ടായെന്ന് രേവതി സമ്പത്ത്

നഗ്ന ചിത്രങ്ങൾ അയച്ചു നൽകുമെന്ന് ഒരാഴ്ചയായി ഭീഷണി… പാകിസ്താനിൽ നിന്നാണ് സന്ദേശം എത്തിയത്…!!! ആരതി ഓൺലൈൻ ഗെയിമുകൾ കളിച്ചിരുന്നു..; ലോൺ ആപ്പ് ഭീഷണിയുടെ കൂടുതൽ വിവരങ്ങൾ…

സജി ചെറിയാൻ വിചാരിച്ചാൽ ആരെയും സംരക്ഷിക്കാൻ പറ്റില്ല. ഈ വിഷയം സംസാരിക്കാൻ സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും വരണമെന്നാണ് പറയാനുള്ളത്. സർക്കാരിന്റെ പ്രഖ്യാപിത നിലപാടല്ല സജി ചെറിയാൻ പറയുന്നത്. രാഷ്ട്രീയമായി യാതൊരു വിവരവുമില്ലെന്ന് മന്ത്രി തെളിയിക്കുകയാണ്. അദ്ദേഹത്തിന് പാർട്ടി ക്ലാസ് കൊടുക്കണം. സർക്കാരിന്റെ പ്രഖ്യാപിത നിലപാടല്ല ഇത്. ഒന്നു രണ്ടു പേർ ഇങ്ങനെ പറയുന്നത് എന്തുകൊണ്ടെന്ന് ഞാനും ആശ്ചര്യപ്പെടുകയാണ്. അത് ഉടൻ തന്നെ തിരുത്തുമെന്നാണ് വിശ്വസിക്കുന്നത്.
രഞ്ജിത്തിനെ സർക്കാർ പദവിയിൽ നിന്ന് മാറ്റി നിർത്തണം. പരാതി കൊടുക്കാന്‍ നടി തയാറാകും. നടി പറഞ്ഞത് ആരോപണമല്ല, വെളിപ്പെടുത്തലാണ്’’–ആഷിഖ് അബു പറഞ്ഞു. ജഗദീഷിന്റെ വാക്കുകൾ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും സിദ്ദിഖ് നല്ല അഭിനേതാവാണെന്നും ഇന്നലെയും അദ്ദേഹം അഭിനയിക്കുന്നതാണ് കണ്ടതെന്നും ആഷിഖ് അബു പറഞ്ഞു.

കോഴി കൂവുന്നത് കാരണം പുലർച്ചെ ഉറങ്ങാൻ കഴിയുന്നില്ല…!!! ശബ്ദ മലിനീകരണം ഉണ്ടാക്കുന്നു..!! ഷൊർണൂർ നഗരസഭയിൽ വീട്ടമ്മയുടെ പരാതിയിൽ ചർച്ച…,

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51