5 മീറ്റർ ആഴത്തിലാണ് ലോറി; അർജുൻ കാബിനിൽ തന്നെയോ..? നിർണായക നിമിഷങ്ങൾ

ഷിരൂർ: മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് മലയാളി ഡ്രൈവർ അർജുൻ്റെ ലോറി കണ്ടെത്തിയതോടെ അടുത്തതായി ഉയരുന്ന പ്രാധാന ചോദ്യങ്ങൾ ഇതാണ്. അർജുൻ കാബിനിൽ തന്നെയുണ്ടോ?​ അതോ പുറത്തിറങ്ങിയോ? മണ്ണിടിച്ചിൽ സമയത്ത് അർജുൻ ലോറിയുടെ കാബിനുള്ളിൽ ഉറങ്ങുകയായിരുന്നു എന്നാണ് ഇപ്പോൾ കരുതുന്നത്. അങ്ങനെയെങ്കിൽ ലോറിക്കൊപ്പം അർജുനും മണ്ണിടിച്ചിലിൽ നദിയിൽ വീണിട്ടുണ്ടാവും. ലോറി എൻജിൻ ഓൺ ചെയ്തു വച്ച് ചായ കുടിക്കാൻ പുറത്തിറങ്ങിയ സമയത്താണ് അപകടമെങ്കിൽ പുഴയിലേക്ക് ഒലിച്ചുപോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.


വീണ്ടും നിരാശ..!! അർജുൻ്റെ ലോറിയിൽ​ മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് നേവി; രാത്രിയിൽ വീണ്ടും പരിശോധിക്കും

ഒരു കുറ്റവും പറയാനില്ല,​ പൊലീസും പട്ടാളവും വളരെ മികച്ച പ്രവർത്തനമാണ് നടത്തുന്നത്; ഷിരൂരിലെത്തി സന്തോഷ് പണ്ഡിറ്റ്

ലോറി പുഴയിൽ നിന്ന് ഇന്നു പുറത്തെടുക്കാനാവുമെന്നാണ് കരുതുന്നത്. ഇതിനായി സൈന്യം വിവിധ ഉപകരണങ്ങൾ രാത്രിയോടെ സ്ഥലത്തെത്തിച്ചു. കരയിൽ നിന്ന് 20 മീറ്റർ അകലെ 5 മീറ്റർ ആഴത്തിൽ ലോറി ഉണ്ടെന്നും അത് അർജുൻ ഓടിച്ചതു തന്നെയാണെന്നും സ്ഥിരീകരിച്ചു. അടുത്തെത്താൻ നാവികസേനാ സംഘവും മുങ്ങൽ വിദഗ്ധരും ശ്രമിച്ചെങ്കിലും കനത്ത മഴയും പുഴയിലെ അടിയൊഴുക്കും തടസ്സമായി.

മലയാളി ‘പൊളിയല്ലേ ‘..!!! മദ്യപിക്കുന്ന കാര്യത്തിൽ മലയാളികളെ കണ്ട് പഠിക്കണം

ദേശീയപാതയിലേക്ക് ഇടിഞ്ഞു വീണ ഷിരൂർ കുന്നിലും ഗംഗാവലി പുഴയിലും റഡാറും മണ്ണുമാന്തിയും അടക്കമുള്ള ഉപകരണങ്ങളുപയോഗിച്ച് ഒരാഴ്ചയിലേറെയായി തിരച്ചിൽ നടത്തുകയായിരുന്നു. അഡ്വാൻസ്ഡ് ഡ്രോൺ ബേസ്ഡ് ഇന്റലിജന്റ് അണ്ടർ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടർ, ഫെറക്സ് ലൊക്കേറ്റർ അടക്കമുള്ളവ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇന്നലെ ലോറി കണ്ടെത്തിയത്.

ആ അപമാനം ആരും ഇനി മറക്കില്ല; ആസിഫലിയെ ആദരിച്ച് ആഡംബര നൗകയ്ക്ക് പേരിട്ട് ദുബായ് ഡി3 കമ്പനി

കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ആണ് വൈകിട്ട് 3.25ന് ലോറി കണ്ടെത്തിയത് സ്ഥിരീകരിച്ചത്. ഇന്ന് ലോറിയുടെ അടുത്തെത്താനും അതു പുറത്തെടുക്കാനുമുള്ള ശ്രമമാകും സൈന്യം നടത്തുക. രക്ഷാപ്രവർത്തന സ്ഥലത്തേക്ക് ഇന്നു സൈന്യത്തിനു മാത്രമാണ് പ്രവേശനം.

123 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ ; 14 ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി ; ജിയോ ഭാരത് ഫോൺ പുതിയ മോഡൽ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51