കണ്ടെത്തിയത് അര്‍ജുന്റെ ലോറി തന്നെ..!!! കിടക്കുന്നത് തലകീഴായി; ഇന്ന് തിരച്ചിൽ 11 മണിവരെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു

ഷിരൂർ: ഗംഗാവാലി പുഴയുടെ കരയ്ക്കു സമീപത്തായി കണ്ടെത്തിയത് ലോറി അർജുൻ്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് കാർവാർ എസ്.പി. ലോറി തലകീഴായാണ് കിടക്കുന്നതെന്നും എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. നാളെയോടെ ലോറി പുറത്തെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാധ്യമങ്ങൾക്ക് ഓരോ മണിക്കൂർ ഇടവിട്ട് വിവരങ്ങൾ കൈമാറുമെന്നും നിലവിലെ സാഹചര്യത്തിൽ മാധ്യമങ്ങളെ സംഭവസ്ഥലത്തേക്ക് കടത്തിവിടാനാകില്ലെന്നും കാർവാർ എംഎൽഎ പറഞ്ഞു.

നാളെ ലോറിയ്ക്കടുത്തേക്ക് എത്താന്‍ കഴിയുമെന്നും കാര്‍വാര്‍ എസ്പി പറഞ്ഞു. ഷിരൂരില്‍ കനത്ത മഴയും പുഴയിലെ ഉയര്‍ന്ന ജലനിരപ്പും ഉള്‍പ്പെടെ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും രാത്രി 11 മണി വരെ അര്‍ജുനായുള്ള തെരച്ചില്‍ തുടരുമെന്ന് എംഎല്‍എ അറിയിച്ചു. നാളെ കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കുമെന്നും നാളെ നിര്‍ണായകമായ വിവരങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

123 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ ; 14 ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി ; ജിയോ ഭാരത് ഫോൺ പുതിയ മോഡൽ

ആദ്യം ചായക്കട പുഴയിലേക്ക് വീഴുന്നത് കണ്ടു,​ പിന്നാലെ അർജുൻ്റെ തടി കയറ്റിയ ലോറിയും..!! ഇലക്ട്രിക് പോസ്റ്റ് വെള്ളത്തിൽ വീണപ്പോൾ സുനാമി പോലെ ഉയർന്ന് പൊങ്ങി!! ദൃക്സാക്ഷിയുടെ നിർണായക വെളിപ്പെടുത്തൽ

ഒരു ട്രക്ക് പുഴയുടെ തീരത്തോട് ചേർന്ന് കിടക്കുന്നു..!! ലോറി കണ്ടെത്തി? ലൊക്കേഷൻ പുഴയുടെ തീരത്തോട് ചേർന്ന് ; നിർണായക വിവരങ്ങൾ പുറത്തുവരുന്നു

ലോറി കണ്ടെത്തിയെങ്കിലും രക്ഷാദൗത്യത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തി ഷിരൂര്‍ മേഖലയില്‍ കോരിച്ചൊരിയുന്ന മഴയും ശക്തമായ കാറ്റുമുണ്ട്. വൃഷ്ടിപ്രദേശത്താകെ കനത്ത മഴ തുടരുകയാണ്. ഗംഗാവാലിയില്‍ കനത്ത കുത്തൊഴുക്കുണ്ട്. നദിയിലെ ജലനിരപ്പ് ഉയര്‍ന്നുവരികയാണ്. ട്രക്ക് കണ്ടെത്തിയ സ്ഥലത്ത് നേവിസംഘം ബോട്ടിലെത്തിയിട്ടുണ്ടെങ്കിലും കനത്ത മഴ തുടരുന്നതിനാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയിലിറങ്ങാന്‍ സാധിക്കുന്നില്ല. അടിത്തട്ടില്‍ ഇറങ്ങി വാഹനം ലോക്ക് ചെയ്ത് പരിശോധിക്കണമെങ്കില്‍ മഴയ്ക്ക് നേരിയ ശമനമെങ്കിലും ഉണ്ടാകണമെന്നതാണ് ഇപ്പോഴത്തെ സാഹചര്യം.

മന്ത്രിയുടെ തന്ത്രങ്ങൾ…!!! റെക്കോഡ് കലക്‌ഷൻ നേടി കെഎസ്ആർടിസി

അതേസമയം ഷിരൂരിലേക്ക് ഫയര്‍ഫോഴ്‌സിന്റെ കൂടുതല്‍ വാഹനങ്ങള്‍ എത്തുന്നുണ്ട്. ജില്ലാ പൊലീസ് മേധാവിയും, എം എല്‍ എയും നേവിയുടെ ബോട്ടില്‍ പുഴയിലേക്കിറങ്ങിയിട്ടുണ്ട്. ഉത്തര കന്നഡ ജില്ലാ പൊലീസ് മേധാവി ദൗത്യ മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. നദിയോട് ചേര്‍ന്നാണ് സിഗ്‌നല്‍ ലഭിച്ചത്. അത് കേന്ദ്രീകരിച്ച് തെരച്ചില്‍ പുരോഗിക്കുകയാണ്. രണ്ട് സിഗ്‌നലുകള്‍ ഗംഗാവാലി പുഴയുടെ സമീപത്ത് നിന്ന് ലഭിച്ചെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചു. സൈഡ് സ്‌കാന്‍ സോണാര്‍ പരിശോധനയിലാണ് ലോറിയുടേതെന്ന് സംശയിക്കുന്ന സിഗ്‌നലുകള്‍ കണ്ടെത്തിയത്. ഒരു സ്ഥലം മാത്രം കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തുകയാണ്.
തെരച്ചില്‍ നടക്കുന്ന സ്ഥലത്ത് നിന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ദൗത്യം പുരോഗമിക്കുന്നത്. ബൂം എസ്‌കവേറ്റര്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടക്കുന്നത്.

റീൽസ് എടുത്താൽ എന്തെല്ലാം ഗുണങ്ങൾ..!!! ഒരു വർഷത്തിന് ശേഷം അമ്മയെ തിരിച്ചുകിട്ടി !!!

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7