സംസ്ഥാനത്തെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. വയനാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ, മലപ്പുറം എറണാകുളം ജില്ലകളിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരക്കും. കാസർകോട് ജില്ലയിൽ സ്കൂളുകൾക്ക് മാത്രമാണ് അവധി. കോളജുകൾക്ക് അവധി ബാധകമല്ല. മാഹിയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.

Also Read- മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി സംവിധായകന്റെ പേരില്ലാതെ സിനിമ റിലീസിന്; ഓർമ്മചിത്രം ട്രെയിലർ പുറത്തിറക്കി

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പാണുള്ളത്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ടായിരിക്കും. കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ‌ കനത്ത മഴ പെയ്യുന്നുണ്ട്.
വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Also Read- പച്ചക്കള്ളമാണ് മേയർ പറഞ്ഞത്; ആര്യാ രാജേന്ദ്രനെതിരേ റെയിൽവേ

കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെയായി ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴിയും ഉണ്ട്. കേരള തീരത്ത് പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

Also Read- മന്ത്രി റിയാസിനെതിരേ ജി. സുധാകരൻ; ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് പൊതുമരാമത്ത്, റവന്യു, എക്‌സൈസ് വകുപ്പുകളിൽ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7