മൻമോഹൻ സിങ്ങിന് കുറ്റം, ഉമ്മൻചാണ്ടിയെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല, അദാനിക്ക് പ്രശംസ; വിഴിഞ്ഞം ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യത്തെ ചരക്കുകപ്പൽ സാൻ ഫെർണാൺഡോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരണം നൽകി. ‘അങ്ങനെ നമ്മുടെ കേരളത്തിന് അതുംനേടാനായിരിക്കുന്നു’ എന്ന് ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന് മാത്രമല്ല അയൽരാജ്യങ്ങൾക്ക് കൂടി അഭിമാനിക്കാവുന്ന പദ്ധതിയാണ് നടപ്പിലായിരിക്കുന്നത് പറഞ്ഞ മുഖ്യമന്ത്രി എൽഡിഎഫ് സർക്കാർ ഇതിൽ വഹിച്ച പങ്ക് എണ്ണിയെണ്ണി പറയുകയും ചെയ്തു. മൻമോഹൻ സിങ് സർക്കാർ പദ്ധതിക്ക് അനുമതി നിഷേധിച്ച കാര്യം ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി പദ്ധതി കാര്യക്ഷമമായ നടപ്പാക്കിയ അദാനി ഗ്രൂപ്പിനെ പ്രശംസിക്കുകയും ചെയ്തു. രാജ്യത്ത് ആദ്യമായി തുറമുഖ നിർമാണത്തിനായി കേന്ദ്ര സർക്കാർ വയബിലിറ്റി ഗ്യാപ് ഫണ്ട് അംഗീകരിച്ചതിനും മുഖ്യമന്ത്രി നന്ദി അറിയിച്ചു. പ്രസംഗത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിക്കാതിരുന്ന പിണറായി വിജയൻ തന്റെ സർക്കാരുകളിൽ തുറമുഖ മന്ത്രിമാരായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്റേയും അഹമ്മദ് ദേവർകോവിലിന്റെ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചു.

‘ദീർഘനാളത്തെ സ്വപ്‌നം യാഥാർഥ്യമായിരിക്കുകയാണ്. ഇത് കേരളത്തെ സംബന്ധിച്ച് ഒരു പുതിയ അധ്യായം തുറക്കപ്പെടുന്ന നിമിഷമാണ്. രാജ്യത്തിന് തന്നെ അഭിമാനകമായ മുഹൂർത്തമാണിത്. ഇത്തരം തുറമുഖങ്ങൾ ലോകത്ത് കൈവിരലിൽ എണ്ണാവുന്നത് മാതമ്രേയുള്ളൂ. ലോകഭൂപടത്തിൽ ഇന്ത്യ ഇതിലൂടെ സ്ഥാനംപിടിച്ചിരിക്കുകയാണ്. ലോകത്തെ വൻകിട തുറമുഖങ്ങളിലൊന്നാണ് വിഴിഞ്ഞത്ത് യാഥാർഥ്യമായിരിക്കുന്നത്. മദർഷിപ്പുകൾ ഇങ്ങോട്ടേക്ക് ധാരാളമായി വരാൻ പോകുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്ക് ബെർത്ത് ചെയ്യാൻ കഴിയുന്ന ഇടമായി മാറുന്നുവെന്നതാണ് പ്രത്യേകത. ഇത് ഒരു ട്രയൽ റൺ ആണെങ്കിലും വിഴിഞ്ഞംതുറമുഖത്തിന്റെ ഓപ്പറേഷൻ ഇതോടെ ആരംഭിക്കുകയാണ്. പോർട്ടുകളുടെ പോർട്ട് എന്ന് പറയാവുന്ന തരത്തിൽ മദർപോർട്ട് എന്ന് വിശേഷിപ്പിക്കുന്നവിധമായി ഇത് മാറുകയാണ്. അഭിമാനം പകരുന്ന നിമിഷമാണ്’, മുഖ്യമന്ത്രി പറഞ്ഞു.

അഭിമാനിക്കാനുള്ള വക ഇവിടെ തീരുന്നില്ല. ഒന്നാംഘട്ടം മാതമ്രാണ് പൂർത്തിയായിട്ടുള്ളത്. മൂന്ന് ഘട്ടം ഇനിയും പൂർത്തീകരിക്കാനുണ്ട്. 2045-ൽ പൂർണ്ണ സജ്ജമാകുന്ന തരത്തിലേക്ക് മാറണമെന്നാണ് നേരത്തെ വിഭാവനം ചെയ്തിട്ടുള്ളത്. എന്നാൽ 17 വർഷംമുമ്പേ തന്നെ ഇത് സമ്പൂർണ്ണ നിലയിലേക്ക് മാറുന്നമെന്നാണ് കരുതുന്നത്. 2028 ഓടെ സമ്പൂർണ്ണ തുറമുഖമായി ഇത് മാറുമെന്നത് അതീവസന്തോഷകരമായ കാര്യമാണ്.10000 കോടി രൂപയുടെ നിക്ഷേപത്തിന് വഴിവെച്ചാണ് ഈ വികസനം സാധ്യമാകുന്നത്.

അദാനി ഗ്രൂപ്പ് പൂർണ്ണമായും സഹകരിക്കാൻ തയ്യാറായിട്ടുണ്ടെന്നതാണ് വസ്തുത. കരൺ അദാനി നിരവധി തവണ ഇവിടെ എത്തി. അദ്ദേഹം ഈ പദ്ധതി പൂർത്തിയാക്കുന്നതിൽ കാണിച്ച സഹകരണത്തിനും മുൻകൈ എടുക്കലിനും ഈ ഘട്ടത്തിൽ നന്ദി രേഖപ്പെടുത്തുന്നു. അയൽരാജ്യങ്ങൾക്ക് കൂടി ഉതകുന്നതാണ് വലിയ തുറമുഖത്തിന്റെ സാന്നിധ്യം. അവർക്ക് കൂടി അഭിമാനകരമായ പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘2006 സെപ്റ്റംബർ 18-നാണ് ഈ തുറമുഖത്തിന്റെ പദ്ധതിക്ക് അനുമതി നേടിയെടുക്കാൻ ശ്രമിക്കുമെന്ന് അന്നത്തെ എൽഡിഎഫ് സർക്കാർ പ്രഖ്യാപിക്കുന്നത്. അങ്ങനെയാണ് 2007 മാർച്ച് ഒമ്പതിന് പ്രീ ടെൻഡർ ഉത്തരവ് വരുന്നത്. 2007 ജൂലായ് 31ന് വ്യവസ്ഥകളിൽ വേണ്ടമാറ്റം വരുത്തി ടെൻഡർ ക്ഷണിച്ചു. 2009- നവംബർ 13-ന് പദ്ധതി പഠനത്തായി ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷനെ സമീപിച്ചു. 2010 ടെൻഡർ നടപടിയായി. അപ്പോൾ ചിലർ കണ്ടുപിടിച്ചു അതൊരു ചൈനീസ് കമ്പനിയാണ്. അതിന്റേതായ ആക്ഷേപം ചിലർ ഉയർത്തി. അന്ന് കേന്ദ്രത്തിൽ മൻമോഹൻ സിങ് നേതൃത്വംകൊടുക്കുന്ന സർക്കാരായിരുന്നു. ആ സർക്കാർ അതിന് അനുമതി നിഷേധിച്ചു.അതെല്ലാം ചരിത്രത്തിന്റെ ഭാഗമായ കാര്യം. 2012-ൽ ഇത് യാഥാർഥ്യമാക്കണം എന്ന് ആവശ്യപ്പെട്ട് എൽഡിഎഫിന്റെ നേതൃത്വത്തിൽ ജനകീയ കൺവെഷനുകൾ സംഘടിപ്പിക്കുകയുണ്ടായി. വിഴിഞ്ഞത്തിനായി 212 ദിവസം നീണ്ട സമരം ഇതിന്റെ നാൾവഴികളിൽ സ്ഥാനം പിടിക്കും. 2013-ലാണ് പിന്നീട് ഗ്ലോബൽ ടെൻഡർ വരുന്നത്. നടപടിയായപ്പോൾ 2015 ആയി. 2016-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നു. അന്ന് തുറമുഖ വകുപ്പ് കൈകാര്യം ചെയ്തത് കടന്നപ്പള്ളി രാമചന്ദ്രനായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഓരോ ഘട്ടവും മുന്നേറുന്നതാണ് കേരളം കണ്ടത്. പിന്നീട് പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോയി. സ്വാഭാവികമായുള്ള പ്രയാസങ്ങളും പ്രത്യേകമായ ചില തടസ്സങ്ങളും ചില ഘട്ടത്തിൽ ഉയർന്നുവന്നിരുന്നു. നേരത്തെ സൂചിപ്പിച്ചത് പോലെ നിർമാണ കരാർ ഏറ്റെടുത്ത അദാനി ഗ്രൂപ്പിന്റെ പ്രതിബദ്ധമായ പ്രവർത്തനങ്ങൾ നല്ലരീതിയിൽ ഈ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ സഹായിച്ചു. അതിന്റെ ഫലമായാണ് ഇന്നത്തെ ദിവസം ഈ രീതിയിൽ ഒരു ആഘോഷ ദിനമാക്കാൻ കഴിയുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.

ഒരു രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം വർധിക്കുമ്പോൾ മറ്റു അന്താരാഷ്ട്ര ലോബികൾ ഇതിനെതിരെ ചിന്തുച്ചുവെന്ന് വരാം. ഇത് യാഥാർഥ്യമാകാതിരിക്കാൻ രംഗത്തുവന്നുവെന്ന് വരാം. അതെല്ലാം ഇതിലുണ്ടായി എന്നത് പരിശോധിച്ചാൽ വ്യക്തമാകും. പല വാണിജ്യ ലോബികൾക്കും വിഴിഞ്ഞം പദ്ധതി വരാൻ ഇഷ്ടമായിരുന്നില്ല. നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് സ്ഥാപിത താത്പത്യത്തോടെ ചെലർ ചില ശ്രമങ്ങൾ നടത്തുകയുണ്ടായി. അതൊന്നും നാടിന്റെ ഇച്ഛാശക്തിയും ദൃഢനിശ്ചയവും ദുർബലപ്പെടുത്തിയില്ല. വളരെ സജീവമായി ഇടപ്പെട്ട മറ്റൊരു മന്ത്രി 2021-ൽ അധികാരമേറ്റ സർക്കാരിലെ അഹമ്മദ് ദേവർകോവിലാണ്. അദ്ദേഹവും പദ്ധതി യാഥാർഥ്യമാക്കാൻ വലിയ ശ്രമങ്ങൾ നടത്തിയെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

വിഴിഞ്ഞം തുറമുഖത്തിന് 8867 കോടി രൂപയാണ് ആകെ മുതൽമുടക്ക്. നേരത്തെ പലരും ഇത് പറഞ്ഞിട്ടുണ്ടെങ്കിലും മനസ്സിലാക്കാൻ ഇത് ആവർത്തിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 8867 കോടിയിൽ 5595 കോടി രൂപ സംസ്ഥാന സർക്കാരും 818 കോടി രൂപ കേന്ദ്ര സർക്കാരുമാണ് വഹിക്കുന്നത്. രാജ്യത്ത് ആദ്യമായി തുറമുഖ നിർമാണത്തിനായി കേന്ദ്ര സർക്കാർ വയബിലിറ്റി ഗ്യാപ് ഫണ്ട് അംഗീകരിച്ചത് ഈ തുറമുഖത്തിന് വേണ്ടിയാണെന്ന പ്രത്യേകതയും ഉണ്ട്. ആ കാര്യത്തിൽ കേന്ദ്ര സർക്കാരിനോടുള്ള നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മൻമോഹൻ സിങ്ങിന് കുറ്റം, ഉമ്മൻചാണ്ടിയെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല, അദാനിക്ക് പ്രശംസ; വിഴിഞ്ഞം ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51