ശോഭന രാഷ്ട്രീയത്തിലേക്ക്… രാജീവ്ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തി

തിരുവനന്തപുരം: സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമോയെന്ന ചോദ്യം നിഷേധിക്കാതെ നടിയും നർത്തകിയുമായ ശോഭന. ആദ്യം മലയാളം പഠിക്കട്ടെയെന്നും ബാക്കിയെല്ലാം പിന്നീടെന്നും നടി ശോഭന വ്യക്തമാക്കി. രാഷ്ട്രീയ പ്രവേശനം നിഷേധിക്കാതെയായിരുന്നു നടിയുടെ മറുപടി.

പ്രസംഗിക്കാനും നന്നായി സംസാരിക്കാനും ആദ്യം മലയാളം ശരിക്കൊന്ന് പഠിക്കട്ടെയെന്നും ബാക്കിയെല്ലാം പിന്നീടെന്നും ഇപ്പോൾ തൻറെ കാര്യങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും നടി ശോഭന പറഞ്ഞു. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നടി. എൻഡിഎ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇന്ന് വൈകിട്ട് നെയ്യാറ്റിൻകരയിലെ റോഡ് ഷോയിൽ നടി ശോഭനയും പങ്കെടുക്കും.

നാളെ പ്രധാനമന്ത്രിയുടെ പരിപാടിയിലും നടി ശോഭന പങ്കെടുക്കും.നേരത്തെ തൃശൂരിൽ നടന്ന സ്ത്രീ ശക്തി പരിപാടിയിലും ശോഭന പങ്കെടുത്തിരുന്നു.ഇതോടെ ശോഭന ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഇതിനിടെയാണ് ഇക്കാര്യത്തിൽ നടിയുടെ പ്രതികരണം. വാർത്താസമ്മേളനത്തിനിടെ രാജീവ് ചന്ദ്രശേഖറിന് നടി ശോഭന വിജയാശംസ നേർന്നു.

Similar Articles

Comments

Advertismentspot_img

Most Popular