U.A.E. ലെക്ക് സെക്യൂരിറ്റി ഗാർഡ്: ഇൻ്റർവ്യൂ 17ന്

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെ U.A.E. ലെക്കു സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനുവേണ്ടി മാർച്ച് 17 ഞായറാഴ്ച അങ്കമാലിയിൽ വച്ച് വാക്ക് – ഇൻ -ഇന്റർവ്യൂ (പുരുഷന്മാർ മാത്രം) നടത്തുന്നു.

U.A.E. ലെ പ്രമുഖ സ്ഥാപനമായ വേൾഡ് സെക്യൂരിറ്റിയിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടു ക്കുന്നതിനായി ഒഡെപെക്ക് വാക്ക് – ഇൻ -ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾ SSLC പാസായിരിക്കണം. കൂടാതെ ഇംഗ്ലീഷിൽ നല്ല ആശയവിനിമയ വൈദഗ്ധ്യവും ഏതെങ്കിലും മേഖലയിൽ സെക്യൂരിറ്റിയായി ചുരുങ്ങിയത് 1 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 25-40. ആവശ്യമായ ഏറ്റവും കുറഞ്ഞ ഉയരം 5’7″. സൈനിക/ അർദ്ധ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക് മുൻഗണന ഉണ്ടായിരിക്കും. ആകർഷകമായ ശമ്പളം കൂടാതെ താമസസൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.

താല്പര്യമുള്ളവർ ബയോഡേറ്റ, ഒറിജിനൽ പാസ്പോർട്ട്, യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2024 മാർച്ച് 17 ഞായറാഴ്ച രാവിലെ 9 മണിക്കും 12 മണിക്കും ഇടയിൽ ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്‌. വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക . ഫോൺ Mob: 77364 96574

Similar Articles

Comments

Advertismentspot_img

Most Popular