‘ഇനി ഞാൻ പ്രേമലു കണ്ടു കണ്ടു മരിക്കും’ ; ആര്യ പറയുന്നു

ബ്ളോക് ബസ്റ്റർ ചിത്രമായ പ്രേമലു ഈയടുത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും റിപ്പീറ്റ് വാല്യൂ വന്ന ചിത്രമായാണ് ഒരേസമയം തീയറ്ററുടമകളും പ്രേക്ഷകരും സാക്ഷ്യപ്പെടുത്തുന്നത് . അഞ്ചും പത്തും തവണ കണ്ടു എന്ന് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ കുറിക്കുന്നത് . 80 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടിക്കൊണ്ട് നാലാം ആഴചയിലും നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ് പ്രേമലു .

ഇതിനിടെയാണ് ഭാവന സ്റ്റുഡിയോസിന്റെ ഒഫിഷ്യൽ ഇൻസ്റ്റാഗ്രാം പേജ് വഴി പ്രേമലു തെലുഗ് റിലീസ് അനൗൺസ്‌മെന്റ് പോസ്റ്റിനു താഴെ ” ഞാൻ പതിനാലു തവണ പ്രേമലു കണ്ടു ഇനി തെലുങ്കിലും കാണും ” എന്ന് ആര്യ ആർ കുമാർ എന്ന ആരാധിക കമന്റിട്ടത് . ഇതിനു മറുപടിയായി നന്ദി പറഞ്ഞതിനൊപ്പം ആര്യയുടെ കോണ്ടാക്ട് ഡീറ്റെയിൽസ് ആവശ്യപ്പെട്ട ഭാവന സ്റ്റുഡിയോസ് ആര്യയ്ക്ക് എത്ര തവണ വേണമെങ്കിലും ടിക്കറ്റില്ലാതെ തന്നെ പ്രേമലു തീയറ്ററിൽ കാണുവാനുള്ള ടോപ് ഫാൻ പാസും നൽകിയത് . ഭാവനയുടെ പ്രതിനിധി കൊല്ലത്തെ ആര്യയുടെ വീട്ടിലെത്തിയാണ് പാസ് കൈമാറിയത് .

ഫോട്ടോഗ്രാഫി രംഗത്ത് പ്രവർത്തിക്കുന്ന ആര്യ ” എത്ര കണ്ടിട്ടും പ്രേമലു മടുക്കുന്നില്ല ഓരോ തവണയും സന്തോഷം ഇരട്ടിക്കുകയാണ് എന്നാണ് പ്രതികരിച്ചത്.

.
.


.
.


.
.


.
.

Similar Articles

Comments

Advertismentspot_img

Most Popular


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51