തൃശൂരിലെയും ഗുരുവായൂരിലേയും എല്ലാ വികസന പ്രവർത്തനങ്ങളും നടത്തുന്നത് മോദിയാണെന്ന് സുരേന്ദ്രൻ

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റിയിരിക്കുകയാണ് എന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ.

മകളുടെ പേരിലുള്ള മാസപ്പടി കേസും മറ്റ് ആരോപണങ്ങളും ഗുരുതരമാണ് എന്ന് മനസിലാക്കിയതോടെയാണ് അദ്ദേഹം സമനില ഇല്ലാത്തത് പോലെ പെരുമാറുന്നത് എന്നും, അതുകൊണ്ടാണ്
മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ ആളുകളെ വിളിച്ചു വരുത്തി അപമാനിക്കുന്നത് എന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

പത്ര പ്രവർത്തകരെ ഇറക്കി വിട്ടതിനെതിരെ സംസാരിച്ച ചെറുവയൽ രാമന്റെ അഭിപ്രായം പൊതുവേദിയിൽ അടിച്ചമർത്തിയത് അതിന്റെ ഉദാഹരണമാണ് എന്നും സുരേന്ദ്രൻ പറഞ്ഞു.

എൻ ഡി എ കേരള പദയാത്രയുടെ ഭാഗമായി തൃശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ.

ലോക്സഭ തെരഞ്ഞെടുപ്പിൽ പല്ലുകൊഴിഞ്ഞ സിംഹങ്ങളെയാണ് സിപിഎം മത്സരിപ്പിക്കാൻ ഒരുങ്ങുന്നത് എന്നും യു ഡി എഫ് നേതാക്കളുടെ കഴിവില്ലായ്മ കൊണ്ടാണ് എൽ ഡി എഫ് കേരളത്തിൽ വിജയം ഉണ്ടാക്കുന്നത് എന്നും ഒരു മുന്നണിയുടെ നേതാക്കൾ എന്ന രീതിയിൽ വി ഡി സതീശനും കെ. സുധാകരനും വൻ പരാജയമാണ് എന്നും
ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ പ്രധാന എതിരാളി എൻ ഡി എ ആയിരിക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

തൃശൂരിലെയും ഗുരുവായൂരിലേയും എല്ലാ വികസന പ്രവർത്തനങ്ങളും നടത്തുന്നത് നരേന്ദ്ര മോദി സർക്കാർ ആണ്.
മത ഭീകരവാദികളെ രണ്ടു ചുമലയിലും ഇരുത്തിയാണ് ടി എം പ്രതാപൻ സ്നേഹസന്ദേശ യാത്ര നടത്തുന്നത്.
വി ഡി സതീശനെ പോലെയുള്ള ഒരു ചതിയൻ പ്രതിപക്ഷ നേതാവ് കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular