റോഡ് വെട്ടിപ്പൊളിക്കേണ്ട, ഉൾഗ്രാമങ്ങളിലും അതിവേ​ഗ ഇന്റർനെറ്റ്; എയർ ഫൈബർ സംവിധാനത്തിന് ​ഗുണങ്ങളേറെ

കൊച്ചി: രാജ്യത്തിന്റെ ഉൾ​​ഗ്രാമങ്ങളിലും അതിവേ​ഗ ഇന്റർനെറ്റ് ലഭിച്ച് തുടങ്ങിയതോടെ ഇന്റർനെറ്റ് സേവനരം​ഗത്ത് വിപ്ലവകരമായ മാറ്റമാണ് വരാൻ പോകുന്നത്. രാജ്യത്തുടനീളം 5ജി നെറ്റ് വര്‍ക്ക് ലഭ്യമാക്കുന്ന ജിയോ എയർ ഫൈബറും എത്തിക്കുന്നതോടെ ഉൾ​ഗ്രാമങ്ങളിലെ അതിവേ​ഗ ഇന്റർനെറ്റ് സേവനമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയാണ്. ജിയോ എയർ ഫൈബറിലൂടെയാണ് ഗ്രമാപ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് ​ഹോം ബ്രോഡ് ബാൻഡ് ലഭ്യമാകുന്നത്. ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഉൾ നാടുകളിൽ എത്തിക്കുന്നതിനുള്ള പ്രതിസന്ധി ജിയോ എയർ ഫൈബർ സംവിധാനത്തിലൂടെ ഇല്ലാതായിരിക്കുന്നു.

എന്താണ് ജിയോ എയർ ഫൈബർ?

റിലയൻസ് ജിയോയുടെ 5ജി ഫിക്സഡ്- വയർലെസ് ആക്സസ് (5G FWA) സംവിധാനമാണ് ജിയോ എയർ ഫൈബർ.
രാജ്യത്തിന്‍റെ മുക്കിലും മൂലയിലും അതിവേഗ ഇന്‍റർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ജിയോ അവതരിപ്പിച്ച അതിവേഗ വൈഫൈ അധിഷ്ഠിത സേവനമാണിത്. നിലവില്‍ ഫൈബര്‍ കേബിള്‍ വഴി ലഭിക്കുന്ന ബ്രോഡ് ബാൻഡ് ഇന്റര്‍നെറ്റിന്റെ അതേ വേ​ഗം കേബിളില്ലാതെ വയര്‍ലെസ് ആയി എയർ ഫൈബറിലൂടെ ലഭിക്കും. വളരെ ലളിതമായി വീട്ടിൽ 5ജി ഇന്റർനെറ്റ് സെറ്റ് ചെയ്യാം എന്നതാണ് എയർ​ഫൈബർ ഡി​​വൈസുകളുടെ ഒരു പ്രത്യേകത. വീടുകളിലും ഓഫീസുകളിലും പ്രത്യേക വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ ഘടിപ്പിക്കും. ജിയോ ട്രൂ 5ജി അതിവേഗ കണക്റ്റിവിറ്റിയാണ് ഇതുവഴി ലഭിക്കുക. 1000 ചതുരശ്ര അടി വിസ്തൃതിയില്‍ ഇതിന്റെ കവറേജ് ലഭ്യമാവും.

തടസങ്ങളില്ലാത്ത സേവനം

ബ്രോഡ് ബാൻഡ് സേവനം ലഭ്യമാക്കുന്നതിന് റോഡ് വെട്ടി പൊളിച്ച് കേബിൾ ഇടുന്നതിലൂടെയുള്ള സാങ്കേേതിക പ്രശ്നങ്ങളും അത് മൂലമുണ്ടാകുന്ന യാത്രാതടസ്സങ്ങളും എയർഫൈബർ സംവിധാനം ഉപയോ​ഗിക്കുന്നതിലൂടെ ഒഴിവാക്കപ്പെടുന്നു. മഴ പോലുള്ള കാലാവസ്ഥ വ്യതിയാനകൾക്കനുസരിച്ചുള്ള സാങ്കേതിക പിഴവുകളും ഇതിനില്ല. മാത്രമല്ല കാറ്റിലും മഴയിലും ഉണ്ടാകുന്ന മരം വീഴ്ച , ഉരുൾ പൊട്ടൽ മൂലമുണ്ടാകുന്ന ഇന്റർനെറ്റ് തടസങ്ങൾ ഉണ്ടാകില്ല. കേബിൾ വലിക്കുന്നതിലൂടെ വഴിയാത്രക്കാർക്ക് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാകും. കേബിൾ വഴിയുള്ള ഇന്റർനെറ്റ് കണക്ഷന്റെ അതെ ക്വാളിറ്റിയും വേ​ഗതയും ലഭിക്കുമെന്നതും എയർ ഫൈബറിന്റെ ഗുണങ്ങളാണ്.

കേരളത്തിലെ ഉൾ​ഗ്രാമങ്ങളിലും

ജിയോ എയർഫൈബർ സേവനങ്ങൾ കേരളത്തിന്റെ ഉൾനാടൻ ഗ്രാമങ്ങളിലേക്കും എത്തിത്തുടങ്ങി. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം നഗരത്തിലാണ് എയർ ഫൈബർ സേവനങ്ങൾ ആരംഭിച്ചത്. പിന്നീട് 2024 ജനുവരി മാസത്തിൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ഇപ്പോൾ പാറശ്ശാല, കോന്നി, എരുമേലി, കുമളി, പീരുമേട്, മൂന്നാർ, അഗളി, വണ്ടൂർ, നിലമ്പൂർ, മേപ്പാടി, പുൽപ്പള്ളി, ബദിയടുക്ക, നീലേശ്വരം, ഭീമനടി തുടങ്ങിയ ഉൾനാടൻ ഗ്രാമങ്ങളിലും ജിയോയുടെ അത്യാധുനിക എയർഫൈബർ സാങ്കേതികവിദ്യയിലൂടെ ഉയർന്ന നിലവാരമുള്ള ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇനി ലഭ്യമായിരിക്കുന്നു.

പ്ലാനുകളും നിരക്കുകളും

ജിയോ എയർ ഫൈബർ പ്ലാനിൽ 30 എംബിപിഎസ് സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 100 എംബിപിഎസ് സ്പീഡിൽ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകൾ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനിൽ നെറ്ഫ്ലിസ്, ആമസോൺ പ്രൈം , ജിയോ സിനിമ പ്രീമിയം ഉൾപ്പെടെ 16 ഒടിടി പ്ലാറ്റുഫോമുകൾ ലഭ്യമാകും . മറ്റു രണ്ട് പ്ലാനുകളിലും 14 ഒടിടി ആപ്പുകൾ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾ അറിയാനും കണക്‌ഷനുമായി 60008-60008 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ www.jio.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക.

.
.


.
.

Similar Articles

Comments

Advertismentspot_img

Most Popular


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51