ജിയോ എയർ ഫൈബറിന് പുതിയ ബൂസ്റ്റർ പായ്ക്കുകൾ

കൊച്ചി/മുംബൈ:ജിയോ എയർ ഫൈബർ ഉപയോക്താക്കളുടെ ഇൻ്റർനെറ്റ് അനുഭവം മെച്ചപ്പെടുത്താൻ പുതിയ ബൂസ്റ്റർ പായ്ക്കുകൾ അവതരിപ്പിച്ചു ജിയോ. ഈ പുതിയ ഡാറ്റ ബൂസ്റ്റർ പായ്ക്കുകൾ പ്രതിമാസം നിലവിലുള്ള പായ്ക്കിന്റെ 1 ടിബി ഉപയോഗത്തിന് ശേഷം കൂട്ടിച്ചേർക്കും. നിലവിലുള്ള 401 രൂപയുടെ ഡാറ്റ ബൂസ്റ്റർ പാക്കിനു പുറമെയാണ് 101, 251 രൂപ നിരക്കിൽ പുതിയ പാക്കുകൾ അധിക ഡാറ്റ വാഗ്ദാനം ചെയ്യുന്നത്. നിലവിലുള്ള പ്ലാനിൻ്റെ അതേ വേഗതയിൽ പ്രവർത്തിക്കുകയും ബിൽ സൈക്കിൾ വരെ വാലിഡിറ്റി നൽകുകയും ചെയ്യുന്ന ഈ ഡാറ്റ ആഡ്-ഓണുകൾ മാസം മുഴുവൻ തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നു.

പ്ലസ് വേരിയൻ്റ് ഉൾപ്പെടെ എല്ലാ എയർ ഫൈബർ ഉപഭോക്താക്കൾക്കും ബൂസ്റ്റർ പ്ലാനുകൾ ലഭ്യമാണ്. 101 രൂപ പായ്ക്ക് 100 ജിബി ഡാറ്റയും 251 രൂപ പായ്ക്ക് 500 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു.

രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കുന്നതിൽ സങ്കീർണതകളുണ്ടായിരുന്നത് രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഹോം ബ്രോഡ്‌ബാൻഡ് ലഭിക്കുന്നതിന് തടസ്സമായിരുന്നു. ജിയോ എയർ ഫൈബറിലൂടെ ഈ തടസ്സത്തെ മറികടന്നു. ജിയോ എയർ ഫൈബറിലൂടെ ഉപഭോക്താക്കൾക്ക് 550+ മുൻനിര ഡിജിറ്റൽ ടിവി ചാനലുകൾ, ക്യാച്ച്-അപ്പ് ടിവി, 16ലധികം ഒറ്റിറ്റി ആപ്പുകൾ, ഇൻഡോർ വൈഫൈ, സ്മാർട്ട് ഹോം തുടങ്ങിയ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകും. റിലയൻസ് ജിയോ എയർഫൈബർ സേവനങ്ങൾ കേരളത്തിലുടനീളം ലഭ്യമാണ്.

Similar Articles

Comments

Advertismentspot_img

Most Popular