പാൻ ഇന്ത്യ റിലീസിന് തയ്യാറെടുത്ത് പ്രഭാസിന്റെ ‘കൽക്കി 2898 എഡി’ ! ചിത്രം മെയ് 9 മുതൽ തിയറ്ററുകളിൽ…

തെലു​ഗു താരം പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. വാരണാസി, മുംബൈ, ഡൽഹി, ചണ്ഡിഗഡ്, ചെന്നൈ, മധുരൈ, ഹൈദരാബാദ്, വിശാഖപട്ടണം, ഗുണ്ടൂർ, ഭീമാവരം, കാശ്മീർ, വിജയവാഡ എന്നിവയുൾപ്പെടെ പാൻ ഇന്ത്യയിലെ വിവിധ ന​ഗരങ്ങളിലൂടെ നടത്തിയ റൈഡ് വഴിയാണ് നിർമ്മാതാക്കൾ ചിത്രത്തിന്റെ ​റിലീസ് ഡേറ്റ് പ്രഖ്യാപനം ​നടത്തിയത്. മെയ് 9 മുതൽ ചിത്രം തിയറ്ററുകളിലെത്തും. വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വിനി ദത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രഭാസിനോടൊപ്പം അമിതാഭ് ബച്ചൻ, കമൽഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ, ദിഷാ പടാനി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

“വൈജയന്തി മൂവീസിന്റെ 50 വർഷം പിന്നിടുമ്പോൾ ഞങ്ങളുടെ ഈ സിനിമ യാത്രയിൽ മെയ് 9ന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ‘ജഗദേക വീരുഡു അതിലോക സുന്ദരി’ മുതൽ പുരസ്‌കാരങ്ങൾ നേടിയ ‘മഹാനടി’, ‘മഹർഷി’ എന്നീ ചിത്രങ്ങളിലൂടെ ഈ തീയതി ഞങ്ങളുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഇപ്പോൾ അമിതാഭ് ബച്ചൻ, പ്രഭാസ്, കമൽഹാസൻ, ദീപിക പദുക്കോൺ തുടങ്ങിയ പ്രതിഭാധനരായ കലാകാരന്മാർ അഭിനയിക്കുന്ന ‘കൽക്കി 2898 എഡി’ റിലീസ് ചെയ്യുന്നതും ഇതേ തിയ്യതിയിലാണ്. ഈ നിമിഷത്തിൽ വൈജയന്തി മൂവീസിന്റെ നാഴികക്കല്ലായ 50-ാം വർഷവുമായ് ഒത്തുചേർന്ന് ഞങ്ങളുടെ യാത്ര തുടരുമ്പോൾ അത് കൂടുതൽ അർത്ഥവത്തായതാക്കുന്നു.” ചിത്രത്തിന്റെ റിലീസ് പ്രഖ്യാപന വേളയിൽ വൈജയന്തി മൂവീസ് സ്ഥാപകയും നിർമ്മാതാവുമായ സി. അശ്വിനി ദത്ത് പറഞ്ഞ വാക്കുകളാണിത്.

കഴിഞ്ഞ വർഷത്തെ സാൻ ഡീഗോ കോമിക്-കോണിൽ നടന്ന തകർപ്പൻ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തിൽ അംഗീകാരം നേടിയ ചിത്രമാണ് ‘കൽക്കി 2898 എഡി’. ചിത്രത്തിന്റെ റിലീസിനായ് വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണിത്. പിആർഒ: ആതിരാ ദിൽജിത്ത്.

Similar Articles

Comments

Advertismentspot_img

Most Popular


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51