ഭർത്താവിന്റെ മരണശേഷമാണ് ജീവിതം അസ്വദിക്കാൻ തുടങ്ങിയത്: താര കല്യാൺ

ഭർത്താവിന്റെ മരണശേഷമാണ് താൻ ജീവിതം അസ്വദിക്കാൻ തുടങ്ങിയതെന്ന് നടിയും നർത്തകിയുമായ താര കല്യാൺ. ലൈഫിൽ താൻ ഒരിക്കലും സ്വാതന്ത്ര്യം അനുഭവിച്ചിരുന്നില്ലെന്നും ഇപ്പോഴാണ് സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ തുടങ്ങിയത് എന്നുമാണ് താരം വ്യക്തമാക്കിയത്. ഒരു സ്വകാര്യ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു താര കല്യാൺ.

‘ഞാന്‍ എന്‍റെ മകളുടെ അച്ഛന്‍ പോയതിന് ശേഷം, ഇപ്പോഴാണ് ഒറ്റയ്ക്ക് ജീവിക്കുന്നത്. ജീവിതത്തെ ആസ്വദിക്കുന്നത് ഇപ്പോഴാണ്, സത്യം. പറയാമോ, അത് ശരിയാണോ തെറ്റാണോ എന്ന് എനിക്ക് അറിയില്ല. പക്ഷേ ലൈഫില്‍ ഒരിക്കലും ഞാൻ സ്വാതന്ത്ര്യം ആസ്വദിച്ചിട്ടില്ല. അതാരും തരാത്തതല്ല. അത് അങ്ങനെ സംഭവിച്ചു പോയതാണ്. കിട്ടിയതില്‍ ഏറ്റവും നല്ല ഫാമിലിയും ഭര്‍ത്താവും ഒക്കെയാണ്. എങ്കിലും നമുക്ക് നമ്മുടെ കുറെ കമ്മിറ്റ്മെന്റ്സ് ഉണ്ട്. അതിന് വേണ്ടി ജീവിച്ച്, ‍ജീവിതം ഓടി തീർത്തു. ഇപ്പോള്‍ ആറു വര്‍ഷമായിട്ട് ഫസ്റ്റ് ഗിയറിലാണ് പോകുന്നത്. സുഖമാണ് ജീവിതം. ആരും ഇത് കോപ്പിയടിക്കാന്‍ നിക്കണ്ട, ഓരോരുത്തര്‍ക്കും ഓരോ രീതിയിലാണ് സന്തോഷം. ഇപ്പോ എന്റെ ലൈഫ് എന്റെ ചോയിസ് ആണ്. സ്ത്രീയാണോ, പുരുഷനാണോ, കുട്ടിയാണോ എന്ന് വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ ഒരു ചോയിസ് ആവശ്യമാണ്. അത് നമ്മള്‍ വളരെ ചിന്തിച്ചു എടുക്കേണ്ടതാണ്.’- താര കല്യാൺ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് താര കല്യാണിന്റെ വിഡിയോ. പിന്നാലെ നടിക്കെതിരെ രൂക്ഷ വിമർശനവും ഉയർന്നു. ഭര്‍ത്താവ് മരിച്ചു കഴിഞ്ഞാണ് സ്വാതന്ത്ര്യം ലഭിക്കുന്നതെന്നാല്‍ എല്ലാവരും വിധവകളാകണം എന്നാണോ ഉദ്ദേശിക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്. ജീവിച്ചിരുന്ന അത്രയും കാലം ഭാര്യയ്ക്കും മകള്‍ക്കും വേണ്ടി ജീവിച്ചിരുന്ന ഭര്‍ത്താവ് മരിച്ചപ്പോള്‍ ഇങ്ങനെ പറയുന്നത് ശരിയല്ലെന്നും പറയുന്നവരുണ്ട്. താര കല്യാണിനെ പിന്തുണച്ചുകൊണ്ടും നിരവധി പേർ എത്തി. ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിക്കുന്നതിനിടയിൽ അവരവർക്ക് വേണ്ടി ജീവിക്കാൻ മറക്കുന്ന നിരവധി സ്ത്രീകളുടെ പ്രതിനിധിയാണ് താര കല്യാൺ എന്നാണ് പലരും കുറിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular