രാക്ഷസ രാജ’ എന്ന ഗ്യാങ്സ്റ്റർ ചിത്രത്തിനായ് ഡൈനാമിക് ജോഡികളായ റാണയും തേജയും വീണ്ടും ഒന്നിക്കുന്നു

Lനേനേ രാജു നേനേ മന്ത്രി’ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം പവർഹൗസ് നടൻ റാണയും പ്രശസ്ത സംവിധായകൻ തേജയും ‘രാക്ഷസ രാജ’ എന്ന ഗ്യാങ്സ്റ്റർ ചിത്രത്തിനായ് വീണ്ടും ഒന്നിക്കുന്നു. ഇവരുടെ പുനഃസമാഗമത്തെ പ്രേക്ഷകരും ആരാധകരും നിരൂപകരുമെല്ലാം പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.

ഒരു കയ്യിൽ ബുള്ളറ്റുകളും മറു കൈകൊണ്ട് വലിയൊരു തോക്ക് തോളിൽ താങ്ങിയും നിൽക്കുന്ന റാണയുടെ കിക്കാസ് പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ വെളിപ്പെടുത്തിയത്. റാണയുടെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട ഈ പോസ്റ്റർ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. വായിൽ സി​ഗ്ററ്റുമായ് ​ഗൗരവത്തിൽ നിൽക്കുന്ന റാണയുടെ ലുക്ക് പ്രശംസനീയമാണ്. നല്ലൊരു കാഴ്ചാനുഭവം ഈ ഗ്യാങ്സ്റ്റർ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

തെലുങ്ക് സിനിമയുടെ മണ്ഡലത്തിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ ഒരുങ്ങുന്ന ‘രാക്ഷസ രാജ’ പ്രേക്ഷകർക്ക് ആകർഷകമായ ആഖ്യാനവും മികച്ച പ്രകടനങ്ങളും ദൃശ്യാനുഭവങ്ങളും വാഗ്ദാനം ചെയ്യുന്നു. ആവേശം വർധിക്കുന്നതിനനുസരിച്ച്, പ്രതീക്ഷകൾക്കപ്പുറമുള്ള ഒരു സിനിമാ മാമാങ്കത്തിനായ് ആരാധകർക്ക് സ്വയം തയ്യാറെടുക്കാം. കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിലായ് അറിയിക്കും. പിആർഒ: ശബരി.

Similar Articles

Comments

Advertismentspot_img

Most Popular


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51