സോജില ചുരത്തിൽ വാഹനാപകടം; നാല് മലയാളികളുൾപ്പെടെ അഞ്ച് പേർ മരിച്ചു

ശ്രീനഗര്‍: സോജില ചുരത്തില്‍ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തില്‍ കേരളത്തില്‍നിന്നുള്ള നാല് വിനോദ സഞ്ചാരികളടക്കം അഞ്ചുപേര്‍ മരിച്ചു. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ സുധേഷ്, അനിൽ, രാഹുൽ, വിഘ്നേഷ് എന്നിവരും വാഹനത്തിന്റെ ഡ്രൈവറും കശ്മീര്‍ സ്വദേശിയുമായ അജാസ് അഹമ്മദ് അവാനുമാണ് മരിച്ചത്.

ചിറ്റൂര്‍ ജെടിഎസിന് സമീപത്തുള്ള പത്ത് യുവാക്കളാണ് സംഘത്തില്‍ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. ഇതില്‍ ഏഴ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ മൂന്നുപേര്‍ ചികിത്സയിലാണ്.

വാഹനം സോജില ചുരത്തിനിന്ന് താഴെക്ക് മറിഞ്ഞതായി അധികൃതര്‍ പറഞ്ഞു. അപകടം നടന്നയുടന്‍ തന്നെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular