നടിയും സംഗീതജ്ഞയുമായ സുബ്ബലക്ഷ്മി അന്തരിച്ചു

കൊച്ചി: നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി (87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കല്യാണരാമന്‍, നന്ദനം, തിളക്കം, പാണ്ടിപ്പട, സിഐഡി മൂസ, സൗണ്ട് തോമ, രാപ്പകൽ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ മുത്തശ്ശി വേഷങ്ങളിലൂടെ ജനശ്രദ്ധ നേടിയ നടിയാണു സുബ്ബലക്ഷ്മി. 27 വർഷം സംഗീതാധ്യാപികയായി സേവനമനുഷ്ഠിച്ചു. ടെലിഫിലിമുകളിലും പരസ്യചിത്രങ്ങളിലും അടുത്തകാലം വരെ സജീവമായിരുന്നു.

1951ല്‍ ഓള്‍ ഇന്ത്യ റേഡിയോയിലാണു ജോലി തുടങ്ങുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രമേഖലയില്‍ തുടക്കം. മലയാളത്തിനു പുറമെ നിരവധി ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങളിലും വേഷമിട്ടു.

ടെലിവിഷൻ രംഗത്തും സജീവമായിരുന്ന സുബ്ബലക്ഷ്മി, നിരവധി സീരിയലികളിലും അഭിനയിച്ചിട്ടുണ്ട്. ജാക്ക് ഡാനിയേല്‍, റോക്ക് ആന്റ് റോള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, അമ്മിണി, രുദ്ര സിംഹാസനം, ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്നീ ചിത്രങ്ങളില്‍ ഗാനം ആലപിച്ചു.

പരേതനായ കല്യാണകൃഷ്ണനാണ് ഭര്‍ത്താവ്. നടിയും നർത്തകിയുമായ താരാ കല്യാണ്‍ ഉൾപ്പെടെ മൂന്നു മക്കളുണ്ട്.

അമ്മയുടെ മൃതദേഹത്തിനൊപ്പം സഹോദരിമാര്‍ കഴിഞ്ഞത് ഒരു വര്‍ഷം

Similar Articles

Comments

Advertismentspot_img

Most Popular