അമ്മയുടെ മൃതദേഹത്തിനൊപ്പം സഹോദരിമാര്‍ കഴിഞ്ഞത് ഒരു വര്‍ഷം

ഒരു വര്‍ഷം മുന്‍പ് മരിച്ച അമ്മയുടെ മൃതദേഹത്തിന് ഒപ്പം വീട്ടില്‍ കഴിഞ്ഞ് രണ്ടു സഹോദരികള്‍. ഉത്തര്‍പ്രദേശില്‍ ആണ് സംഭവം. കഴിഞ്ഞ കുറെ നാളുകളായി സഹോദരികളെ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ കൈയില്‍ പണമില്ലാതിരുന്നതിനെ തുടര്‍ന്നാണ് പുറത്ത് അറിയിക്കാതെ മാസങ്ങളോളം സഹോദരിമാര്‍ മൃതദേഹത്തിന് കാവല്‍ ഇരുന്നതെന്ന് പൊലീസ് പറയുന്നു.

ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് സംഭവം.2022 ഡിസംബറിലാണ് യുവതികളുടെ അമ്മ ഉഷാദേവി (52) മരിച്ചത്. ദീര്‍ഘകാലമായുള്ള രോഗത്തെ തുടര്‍ന്നായിരുന്നു മരണം. രണ്ട് വര്‍ഷം മുന്‍പാണ് ഉഷയേയും മക്കളേയും ഭര്‍ത്താവ് ഉപേക്ഷിച്ചത്. ഉഷയുടെ മക്കളായ 27 കാരിയായ പല്ലവിയും 18 കാരിയായ വൈശ്വികുമാണ് പണമില്ലാത്തത് മൂലം മൃതദേഹം സംസ്‌കരിക്കാതെ മുറിയില്‍ സൂക്ഷിച്ചത്.

അയല്‍വാസികള്‍ വിളിച്ചിട്ടും യുവതികള്‍ വാതില്‍ തുറക്കാതെ വന്നതോടെ നാട്ടുകാര്‍ പൊലീസ് സഹായം തേടുകയായിരുന്നു. പൊലീസെത്തി കതക് പൊളിച്ചാണ് അകത്ത് കടന്നത്.മുറിയില്‍ നിലത്ത് കിടത്തിയ മൃതദേഹത്തിനൊപ്പമായിരുന്നു യുവതികളേയും കണ്ടെത്തിയത്.

അമേരിക്കയില്‍ കോവിഡ് പിറോള വകഭേദം പടരുന്നു

Similar Articles

Comments

Advertismentspot_img

Most Popular