ഹാർദിക് പാണ്ഡ്യ വീണ്ടും മുംബൈ ഇന്ത്യൻസിലേക്ക് എത്തുമെന്ന് നിത അംബാനി

മുംബൈ, 27 നവംബർ 2023: ആരാധകരുടെ പ്രിയങ്കരനായ ഹാർദിക് പാണ്ഡ്യ, ഐപിഎൽ 2024 ന് മുന്നോടിയായി മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ച് എത്തുന്നു എന്ന് വെളിപ്പെടുത്തി നിത അംബാനി.

“ഹാർദിക്കിനെ തിരികെ മുംബൈ ഇന്ത്യൻസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്! ഇത് ഹൃദയസ്പർശിയായ ഒരു ഒത്തുചേരലാണ്! മുംബൈ ഇന്ത്യൻസിന്റെ യുവ സ്കൗട്ടഡ് പ്രതിഭയിൽ നിന്ന് ഹാർദിക് ഒരുപാട് മുന്നോട്ട് പോയി ഇപ്പോൾ ടീം ഇന്ത്യയുടെ താരമായി, ഹാർദിക്കിന്റെയും മുംബൈ ഇന്ത്യൻസിന്റെയും വളർച്ച കാണാൻ ഞങ്ങൾ ആവേശഭരിതരാണ്!’ നിത എം. അംബാനി പറഞ്ഞു.

“ഹാർദിക്കിനെ മുംബൈ ഇന്ത്യൻസിൽ കാണുന്നത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. അദ്ദേഹം കളിക്കുന്ന ഏത് ടീമിനും മികച്ച ബാലൻസ് നൽകുന്നു. എംഐ കുടുംബവുമായുള്ള ഹാർദിക്കിന്റെ ആദ്യ പങ്കാളിത്തം വൻ വിജയമായിരുന്നു, രണ്ടാം ഘട്ടത്തിൽ അദ്ദേഹം കൂടുതൽ വിജയം കൈവരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” ഹാർദിക്കിന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിച്ച ആകാശ് അംബാനി പറഞ്ഞു,

രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവരോടൊപ്പം വീണ്ടും ചേരുന്ന ഹാർദിക് #വൺ ഫാമിലിയിലേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്തുന്നു. എംഐ യ്ക്ക് വേണ്ടി അദ്ദേഹം ആദ്യമായി ശ്രദ്ധേയനായി, തുടർന്ന് 2016 ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു. 2015 മുതൽ 2021 വരെ ഐപിഎല്ലിൽ എംഐയുടെ നാല് വിജയങ്ങളിൽ ഇന്ത്യയുടെ പ്രീമിയർ ഓൾറൗണ്ടർ നിർണായക പങ്ക് വഹിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular