സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുമോ..?​ ഹാജരാകണമെന്ന് പോലീസ് നോട്ടീസ്

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്ക് നോട്ടീസ്. ഈ മാസം 18-നുമുമ്പ് ചോദ്യംചെയ്യലിന് നേരിട്ട് ഹാജരാകണമെന്നുവശ്യപ്പെട്ട് കോഴിക്കോട് നടക്കാവ് പോലീസാണ് നോട്ടീസയച്ചത്.

കഴിഞ്ഞ മാസം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവര്‍ത്തക അപമാനിക്കപ്പെട്ടതെന്നാണ് പരാതി. സംഭവത്തില്‍ ഐപിസി 354 എ വകുപ്പുപ്രകാരമാണ് സുരേഷ് ഗോപിക്കെതിരേ പോലീസ് കേസെടുത്തത്. കേസില്‍ പരാതിക്കാരിയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

https://youtu.be/CXSTpKyXd80

കോഴിക്കോട് നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ഈ ഹോട്ടലില്‍ നേരത്തെ പോലീസെത്തി തെളിവുകള്‍ രേഖരിക്കുകയും സിസിടിവി ദൃശ്യം ഉള്‍പ്പെടെ പരിശോധിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനൊപ്പം അറസ്റ്റ് ഉണ്ടാകുമോ എന്നാണ് ആരാധകരുടെ ആശങ്ക.

Similar Articles

Comments

Advertismentspot_img

Most Popular


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51