ആളാവാൻ വരരുത്…. പ്രകോപിപ്പിച്ച മാധ്യമപ്രവർത്തകയെ ഗെറ്റ് ഔട്ട് അടിച്ച് സുരേഷ് ഗോപി

തൃശ്ശൂർ: പ്രകോപനപരമായ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകയോട് കയർത്ത് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. കോഴിക്കോട് വച്ച് മാധ്യമ പ്രവർത്തകയുടെ തോളിൽ കൈവച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്. തൃശ്ശൂരിൽ ഗരുഡൻ സിനിമ കാണാനെത്തിയതായിരുന്നു അദ്ദേഹം.

വിഷയത്തെ സുരഷ് ഗോപി വളച്ചൊടിച്ചുകൊണ്ടിരിക്കുകയാണെന്ന് മാധ്യമപ്രവർത്തക ചൂണ്ടിക്കാട്ടി. ഒരു സ്ത്രീയെന്ന നിലയിൽ അവർ നേരിട്ട പ്രശ്നം തനിക്ക് മനസ്സിലാകുമെന്നും റിപ്പോർട്ടർ പറഞ്ഞു. എന്നാൽ തന്റെയടുത്ത് ആളാവാൻ വരരുത്, കോടതിയാണ് ഇനി കാര്യങ്ങൾ നോക്കുന്നത്, എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

https://youtu.be/4p3Gfbjp7KQ?si=fQAcGarYq0cXP6v7

Similar Articles

Comments

Advertismentspot_img

Most Popular