18 തികയാത്ത കുട്ടികൾ മാതാപിതാക്കളോടൊപ്പം വരുമ്പോൾ യുഎഇ വിസ സൗജന്യം

ദുബായ്: യുഎഇ സന്ദർശിക്കാൻ കുടുംബത്തിന് അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ഗ്രൂപ്പ് വിസയ്ക്ക് അപേക്ഷിക്കാൻ അനുമതി. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അവരുടെ മാതാപിതാക്കളോടൊപ്പം വരുമ്പോൾ വിസ സൗജന്യമായി ലഭിക്കുന്ന ഫാമിലി ഗ്രൂപ്പ് വിസ അപേക്ഷ അനുവദിച്ചതായാണ് റിപ്പോർട്ട്. യുഎഇക്ക് അകത്തും പുറത്തുമുള്ള അംഗീകൃത ട്രാവൽ ഏജൻസികൾ മുഖേന മാത്രമാണ് ഈ ഓഫർ ലഭ്യമാകുക. രാജ്യത്തിനകത്തും പുറത്തുമുള്ള ട്രാവൽ ഏജൻസികൾ വഴി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ മാത്രമേ ഈ ഓപ്ഷൻ ലഭ്യമാകൂവെന്ന് എൻട്രി ആൻഡ് റെസിഡൻസ് പെർമിറ്റ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രി. ജനറൽ ഖലാഫ് അൽഗൈത്ത് പറഞ്ഞു.

ഒരുമിച്ച് യാത്ര ചെയ്യുന്ന കുടുംബങ്ങൾക്ക് ഒറ്റത്തവണ അപേക്ഷകൾക്ക് ഫാമിലി ഗ്രൂപ്പ് വിസ ലഭ്യമാണ്. ട്രാവൽ ഏജൻസികൾക്ക് ഇപ്പോൾ ഹ്രസ്വകാല ടൂറിസ്റ്റ് വിസകൾക്ക് അപേക്ഷിക്കാം. ഇതിന് 30 മുതൽ 60 ദിവസം വരെ ദൈർഘ്യമുണ്ട്. ആവശ്യമെങ്കിൽ അത് പരമാവധി 120 ദിവസത്തേയ്ക്ക് നീട്ടാം. വിസ കാലഹരണപ്പെടുന്നതിന് മുമ്പ് നീട്ടുന്നതിന് അപേക്ഷിക്കാം. 30-60 ദിവസത്തെ ഹ്രസ്വകാല ടൂറിസ്റ്റ് വിസ 120 ദിവസത്തേയ്ക്ക് നീട്ടാം.

ജിസിസി രാജ്യങ്ങളിലെ താമസക്കാർക്കും അവരുടെ കൂട്ടുകാർക്കുമുള്ള എൻട്രി വിസ ലഭിക്കും.

Similar Articles

Comments

Advertismentspot_img

Most Popular