ജിയോ ഒന്നാമൻ; ഡൗൺലോഡ് ആൻഡ് അപ്‌ലോഡ് വേഗതയിൽ ജിയോ ഏറ്റവും മുന്നിലെന്ന് റിപ്പോർട്ട്

കൊച്ചി: ഇന്ത്യയിലെ ഒന്നാം നമ്പർ നെറ്റ് വർക്കായി ജിയോ. അനലറ്റിക്‌സ് സ്ഥാപനമായ ഓക് ല യുടെ റിപ്പോർട്ടിലാണ് ജിയോ മുന്നിൽ നിൽക്കുന്നത്. 5ജി ഡൗൺലോഡ് ആൻഡ് അപ്‌ലോഡ് വേഗതയിൽ ജിയോ ഏറ്റവും മുന്നിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ലോകത്ത് ആദ്യമാണ് ഒരു ടെലികോം സേവനദാതാവ് 5ജി നെറ്റ്വർക്കുകൾക്കുള്ള എല്ലാ അവാർഡുകളും ഉൾപ്പെടെ വിപണിയിലെ എല്ലാ 9 അവാർഡുകളും നേടുന്നതെന്ന് ജിയോ പറയുന്നു. ജിയോ 335.75 സ്‌കോർ നേടിയപ്പോൾ, ഭാരതി എയർടെൽ 179.49 സ്‌കോർ നേടി. ജിയോ 5G ഉപയോക്താക്കൾക്ക് ശരാശരി ഡൗൺലോഡ് വേഗത ലഭിച്ചത് 416.55Mbps ആണ് . ശരാശരി അപ്ലോഡ് വേഗത 21.20Mbps ലഭിച്ചു.

ജിയോയ്ക്ക് ലഭിച്ച ഒമ്പത് അവാർഡുകൾ :

• മികച്ച മൊബൈൽ നെറ്റ്വർക്ക്
• ഏറ്റവും വേഗതയേറിയ മൊബൈൽ നെറ്റ്വർക്ക്
• മികച്ച മൊബൈൽ കവറേജ്
• മികച്ച റേറ്റുചെയ്ത മൊബൈൽ നെറ്റ്വർക്ക്
• മികച്ച മൊബൈൽ വീഡിയോ അനുഭവം
• മികച്ച മൊബൈൽ ഗെയിമിംഗ് അനുഭവം
• ഏറ്റവും വേഗതയേറിയ SG മൊബൈൽ നെറ്റ്വർക്ക്
• മികച്ച 5G മൊബൈൽ വീഡിയോ അനുഭവം
• മികച്ച 5G മൊബൈൽ ഗെയിമിംഗ് അനുഭവം

Similar Articles

Comments

Advertismentspot_img

Most Popular