ലിയോ വിജയം പ്രേക്ഷകരോടൊപ്പം ആഘോഷിക്കാൻ ലോകേഷ് കനകരാജ് ഇന്ന് കേരളത്തിൽ

കേരളത്തിൽ തരംഗമായി മാറിയ ദളപതി വിജയ് ചിത്രം ലിയോയുടെ വിജയം പ്രേക്ഷകരോടൊപ്പം ആഘോഷിക്കാൻ ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് ഇന്ന് കേരളത്തിലെത്തുന്നു. രാവിലെ 10.30ന് അരോമ തിയേറ്റർ പാലക്കാടിലും തൃശൂർ രാഗം തിയേറ്ററിൽ 12 മണിക്കും എറണാകുളം കവിതാ തിയേറ്ററിൽ വൈകുന്നേരം 5.15നും പ്രേക്ഷകരോട് നന്ദി പറയാനും അവരെ നേരിട്ട് കാണാനും ലോകേഷ് കനകരാജ് എത്തും. കേരളത്തിലെ സിനിമാ റിലീസുകളിൽ ചരിത്രം കുറിച്ചാണ് 655 സ്‌ക്രീനുകളിൽ ലിയോ പ്രദർശനം ആരംഭിച്ചത്. കേരളത്തിലെ എല്ലാ സിനിമകളുടെയും ആദ്യ ദിന റെക്കോർഡുകൾ തകർത്തെറിഞ്ഞ ചിത്രം കേരളത്തിൽ നിന്ന് ആദ്യ ദിനം പന്ത്രണ്ട് കോടി നേടിയും ഈ വർഷത്തെ ഇന്ത്യൻ സിനിമകളുടെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനും ആഗോളവ്യാപകമായി ലിയോ സ്വന്തമാക്കി. ബോക്സ് ഓഫീസിൽ മുന്നൂറു കോടിയിലേക്കു കുതിക്കുന്ന ലിയോയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് ആണ്. നാളിതുവരെ കാണാത്ത ഹൗസ്ഫുൾ ഷോസും അഡിഷണൽ ഷോസുമായി കേരളത്തിൽ വിജയം കൊയ്യുകയാണ് ലിയോ. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി മാധ്യമ പ്രവർത്തക്കായി മാത്രം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ഒരുക്കിയ പ്രെസ്സ് മീറ്റിലും ലോകേഷ് പങ്കെടുക്കും.

അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ ശ്രേധേയമായ വേഷങ്ങളിലെത്തുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.

Similar Articles

Comments

Advertismentspot_img

Most Popular