ഇന്ത്യയ്ക്ക് മുന്നിൽ ഒടുവിൽ കീവീസും വീണു; ജയം നാല് വിക്കറ്റിന്

ചേസ് മാസ്റ്റർ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് കരുത്തിൽ ന്യൂസിലൻഡിനെയും കീഴടക്കി ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ പടയോട്ടം തുടരുന്നു.
നാല് വിക്കറ്റിന് കീവീസിനെ വീഴ്ത്തി ഇന്ത്യ സെമി ഏതാണ്ട് ഉറപ്പിച്ചു.

ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

സ്കോര്‍:
ന്യൂസിലന്‍ഡ്: 273(50)
ഇന്ത്യ:274/6(48)

സെഞ്ച്വറിക്ക് അരികെ നിൽക്കെ വിരാട് കോഹ്ലി 48-ാം ഓവറില്‍ പുറത്തായത് നിരാശയായി.

104 പന്തില്‍ 95 റണ്‍സെടുത്ത് കോഹ്ലി പുറത്താകുമ്പോൾ ഇന്ത്യ വിജയത്തിന് ഏറെയടുത്ത് എത്തിയിരുന്നു.

കോഹ്ലിക്ക് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ എന്നിവരും ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങി.

ഡാരിൽ മിച്ചലിന്റെ (127 പന്തിൽ 130) ബാറ്റിംഗ് കരുത്തിലാണ് ന്യൂസിലൻഡ് ഭേദപ്പെട്ട സ്കോറിൽ എത്തിയത്.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി 5 വിക്കറ്റ് വീഴ്ത്തി

Similar Articles

Comments

Advertismentspot_img

Most Popular